ആലപ്പുഴ – സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഡീലക്സിന് സൂപ്പര്‍ കളക്ഷന്‍…

3 – 11- 2017 ന് ആലപ്പുഴയിൽ നിന്നും ഓപ്പറേറ്റ് ചെയ്ത 20.00 മണി സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ്സ് സർവീസ്സിന് മികച്ച വരുമാനമായ ₹ 27,876/- (EPKM – 41 ) നേടാൻ പരിശ്രമിച്ച ജീവനക്കാർക്കും, ഈ സർവ്വീസ്സ് ഉപയോഗപ്പെടുത്തിയ എല്ലാ യാത്രക്കാർക്കും ഒരായിരം നന്ദി അറിയിക്കുന്നു.

മുൻകാലങ്ങളിൽ നിന്ന് വിപരീതമായി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ മുൻകൂട്ടി മനസ്സിലാക്കി അധിക സർവ്വീസ്സുകൾ അയക്കാൻ കെഎസ്ആർടിസി ശ്രമിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച ആലപ്പുഴ, ചേർത്തല ഭാഗത്ത് നിന്നും വയനാട്ടിലേക്ക് തിരക്കുണ്ടാകും എന്ന് അറിയിച്ചുടനെ ആലപ്പുഴയിൽ നിന്നും ബത്തേരിയിലേക്ക് ഒരു അധിക സർവ്വീസ്സ് നടത്താൻ തയ്യാറായ ആലപ്പുഴ ഡിപ്പോ അധികൃതരേയും ,എല്ലാ പിന്തുണയും നൽകുന്ന കെഎസ്ആർടിസി ഇ ഡി ഓ, കൊല്ലം സോണൽ ഓഫീസർ എന്നിവർക്കും നന്ദി അറിയിക്കുന്നു ….

കടപ്പാട് – ഷെഫീക് എടത്വ

Check Also

കെഎസ്ആർടിസി പണി തുടങ്ങി; കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി…

അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി …

Leave a Reply