ശരവണ ഭവന്‍ എന്നു ഹോട്ടലിന്‍റെ പേര്; വെള്ളം കണ്ടാല്‍ മൂക്ക് പൊത്തും…

പെരുമ്പാവൂരിലെ ശരവണഭവന്‍ ഹോട്ടലില്‍ (പെരുമ്പാവൂര്‍ – മുവാറ്റുപുഴ റോഡില്‍ റിലയന്‍സ് പെട്രോള്‍ പമ്പിനു സമീപം ഉള്ള ഹോട്ടല്‍) കഴിഞ്ഞദിവസം വൈകിട്ട് ഞങ്ങള്‍ ആഹാരം കഴിക്കാന്‍ ചെന്നപ്പോള്‍ ടാപ്പ്‌ വഴി വരുന്നത് മലിന ജലം. ആ വെള്ളം അപ്പോള്‍ തന്നെ ഒരു കുപ്പിയിലേക്ക്‌ എടുത്ത ചിത്രം ആണ് താഴെ. തുടര്‍ന്ന് ജനങ്ങള്‍ ഹോട്ടല്‍ ഉടമകളോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ ഒന്നും പ്രതികരിക്കാതെ നിന്നു.ഉടന്‍ തന്നെ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റിലും പോലീസിലും വിളിച്ചു വരുത്തി.

ഹോട്ടൽ കിണറിലെ വെള്ളമാണത്രേ ഇത്. ഇതേ ജലം തന്നെയാണ് ഇവര്‍ അടുക്കളയിലും ഉപയോഗിക്കുന്നത് എന്ന് ജനങ്ങള്‍ അടുക്കള പരിശോധിച്ച് ബോധ്യപ്പെട്ടു. ആദ്യം എതിര്‍ത്ത് നിന്ന ഹോട്ടല്‍ ഉടമകള്‍ പിന്നീടു തെറ്റ് സമ്മതിച്ചു. ജനങ്ങളുടെ പരാതിപ്രകാരം ഹോട്ടെല്‍ അടച്ചു.

പിഞ്ചു കുട്ടികളടക്കം നൂറു കണക്കിന് ആളുകള്‍ ദിവസവും ഭക്ഷണം കഴിക്കുന്ന പെരുമ്പാവൂരിലെ ഹോട്ടെല്‍ ലെ കാഴ്ചയാണിത്. കുപ്പിയില്‍ ശേഖരിച്ച ഈ ജലം ഒന്ന് കണ്ടു നോക്കുക പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഇതുപോലെ ഉള്ള ഹോട്ടല്‍ ഉടമകളെ എന്താണ് ചെയ്യേണ്ടത്? വീഡിയോ കാണുക…

ഞങ്ങള്‍ ഇത് പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും നേരിട്ട് ബോധ്യപ്പെടുത്തി.
ഇനി അടുത്ത കാര്യം….നിയമപരമായി ഈ ജലം ആരോഗ്യ വകുപ്പ് പരിശോധിക്കാന്‍ വരും. അപ്പോഴേക്കും എല്ലാം ക്ലിയര്‍ ചെയ്തു ഹോട്ടല്‍ അധികാരികള്‍ തലയൂരും …..നാളെ മുതല്‍ ഇതേ ഹോട്ടല്‍ ഇതേ പോലെ തന്നെ പ്രവര്‍ത്തിക്കും. പാവം ജനങ്ങള്‍ വീണ്ടും ഇതൊന്നും അറിയാതെ അവിടെക്കയറി ഭക്ഷണം കഴിക്കുകയും ചെയ്യും.

POLICE,HEALTH DEPARTMENT,HEALTH MINISTER തുടങ്ങി എല്ലാ അധികാരികള്‍ക്കും ഞങ്ങള്‍ പരാതി നല്‍കുന്നു ….എന്ത് നടപടി ഉണ്ടാകും എന്ന് കാത്തിരുന്നു കാണാം. ആരോഗ്യ വകുപ്പ് കണ്ണ് തുറക്കണം.ഇത് പോലെ വൃത്തിഹീനമായ രീതിയില്‍ പണത്തിനു വേണ്ടി ചെയ്യുന്ന കൊടും പാതകങ്ങള്‍ക്ക് ശിക്ഷ നല്‍കുക തന്നെ വേണം. ഇതിനെതിരെ പ്രതികരിക്കാനും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുവാനും എല്ലാ നല്ലവരായ ആളുകളെയും ക്ഷണിക്കുന്നു..

കടപ്പാട് – ശ്രീകുമാര്‍ ആര്‍. കര്‍ത്ത.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply