ഇരുട്ട് കടയില്‍ മധുരമേറും ഹല്‍വ….!!! തിരുനെല്‍വേലി ഹല്‍വ..!!

ചരിത്രമെന്ന വിഷയത്തിലുള്ള അറിവുകള്‍ നാം നേടുന്നത് പുസ്തകത്തിലൂടെയോ ,വാര്‍ത്താമാധ്യമങ്ങള്‍ വഴിയോ ആണ്. പക്ഷേ നമ്മുടെ ചുറ്റുവട്ടങ്ങളിലുള്ള.ചിലപ്പോള്‍ നാം ദിനവും കാണുന്ന, കേള്‍ക്കുന്ന,സ്വാദിന്‍റെ പിറകിലെല്ലാം തന്നെ ചരിത്രം തന്‍റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തി കടന്ന് പോയിട്ടുണ്ട് .(പെട്ടെന്നുള്ള ഉദാ;നിങ്ങളുടെ കവലയുടെ ,സ്ഥലത്തിന്‍റെ നാമങ്ങള്‍)ആ വിഷയങ്ങളുടെ ഭൂതകാലം തിരയുന്നത് ഏതൊരു വിഞ്ജാന ദാഹികള്‍ക്കും രസകരമായ ഒരു കാര്യമാണ്……..

” തിരുനെല്‍വേലി അല്‍വടാ തിരുച്ചിമല കോട്ടടാ”സാമി എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ വരികളാണിത്… അതെ ഏതൊരു തമിഴനോടും ചോദിച്ചുനോക്കു …സ്വാദ് മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഈ പലഹാരത്തിന്‍റെവിശേഷങ്ങള്‍ …ഒരിക്കലും കഴിച്ചിട്ടില്ലെന്ന് അവര്‍ പറയില്ല…തിരുനെല്‍വേലി ജില്ലയുടെ അടയാളം തന്നെയാണ് ഈ പലഹാരം.

തമിഴ്നാടിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും തിരുനെല്‍വേലിയിലെക്ക് എതെങ്കിലും ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ തിരിച്ച് പോകുമ്പോള്‍ 100gmഹല്‍വ എങ്കിലും കൊണ്ട് പോകാന്‍ മറക്കാറില്ല .അത്രയ്ക്കും സ്വാദാണത്രേ ഇതിന്.ഈ ഹല്‍വയുടെ മറ്റൊരു വിശേഷം തയ്യാറാക്കിയ നാള്‍ മുതല്‍ തൊട്ട് പതിനഞ്ച് ദിവസത്തെ ആയുസ്സ് വരെ ഇതിന് ഒരോ ദിവസവും ഒാരോ സ്വാദാണ്.(തിരുനെല്‍വേലിയിലെ എന്‍റെ സുഹൃത്തുക്കളുടെ ബഡായി ആണെന്നാണ് വിചാരിച്ചത് സംഗതി സത്യമാണ് കേട്ടോ).

ഇനി ഹല്‍വയുടെ പിന്നിലുള്ള ചരിത്രത്തിലേക്ക്…. രാജസ്ഥാനില്‍ നിന്നും 1882 ല്‍ തിരുനെല്‍വേലിയിലെക്ക് കുടിയേറിയ രജപുത്ര വംശജരുടെ ഒരു പലഹാരമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത് ഏതെങ്കിലും വിശേഷാവസരങ്ങളിലും അതിഥികളെ സല്‍ക്കാരിക്കാനുമൊക്കെ അവര്‍ ഈ പലഹാരം തയ്യാര്‍ ചെയ്തിരുന്നു.. ഇവര്‍ കുടിയേറിയ പ്രദേശമായിരുന്ന തിരുനെല്‍വേലിയിലെ ചേരന്‍മഹാദേവിയിലെ ജമീന്ദാര്‍ക്ക് തങ്ങള്‍ക്ക് താമസാനുമതി നള്‍കിയതിന്‍റെ ആദരസൂചകമായിഅവര്‍ നല്‍കിയ ക്ഷണത്തില്‍ ഈ പലഹാരത്തിന്‍റെ സ്വാദറിഞ്ഞ അദ്ദേഹം തദ്ദേശവാസികള്‍ക്കും തന്‍റെ മറ്റു സുഹൃത്തുക്കള്‍ക്കും ഇതിന്‍റെ സ്വാദറിയിപ്പിക്കാനും അഭയാര്‍ത്ഥികളായ രജപുത്രര്‍ക്ക് ഒരു ഉപജീവന മാര്‍ഗ്ഗത്തിനും വേണ്ടി നെല്ലയപ്പര്‍ ക്ഷേത്രത്തിന് സമീപം ഒരു പീടീക തുടങ്ങാനുമുള്ള അനുമതി നല്‍കി.

അങ്ങനെ ജഗന്‍ സിംഗ് (ഇദ്ദേഹമാണ് തിരുനെല്‍വേലി ഹല്‍വ തദ്ദേശീയര്‍ക്ക് പരിചയപ്പെടുത്തിയ ആദ്യത്തെ രജപുത്ര വംശജന്‍) പീടീക തുറന്നത്.(ഇദ്ദേഹത്തിന്‍റെ സഹായിയാ ആളുടെ പരമ്പരയില്‍പ്പെട്ട കുടുംബാംഗങ്ങളാണ് ഇന്നത്ത. പ്രസീ ദ്ധിയാര്‍ജിച്ച ഇരുട്ടുകടയുടെ നടത്തിപ്പുകാര്‍)[പാരമ്പര്യതലമുറയെ കുറീച്ച് ആവ്യക്തമായ തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്].

ഇന്ന് തമിഴ്നാട്ടുകാരായ എല്ലാ വ്യക്തികളുടെയും നാവില്‍ ഇതിന്‍റെ സ്വാദൂണ്ട് തമിഴര്‍ ഉള്ള എല്ലാ രാജ്യങ്ങളിലും ,സംസ്ഥാനങ്ങളിലും,ജില്കളിലും ഈ പലഹാരം വില്‍ക്കപ്പെടുന്ന്ുണ്ടെങ്കിലും തിരുനെല്‍വേലിയിലില്‍ നിന്നും വാങ്ങുന്ന ഹല്‍വയ്ക്ക് മാത്രമെ അതിന്‍റെ തനത് രുചി നല്‍കാന്‍ കഴിയു…അതിനുള്ള കാരണം തിരുനെല്‍വേലിയിലെ സുഹൃത്തുക്കള്‍ പറയുന്നത് ഇങ്ങനെയാണ്. ജില്ലയുടെ ജീവനദിയായ താമ്രഭരണിയിലെ ജലം ഇതിന്‍റെ യഥാര്‍ത്ഥ രുചിയുട അവിഭാജ്യ ഘടകം ആണെന്നാണ്.(തിരുനെല്‍വേലിയിലെ കുടിവെള്ളവിതരണം ഈ നദിയിലെ വെള്ളമാണ്)….

ഇരുട്ടൂകട : പരമ്പരാഗതമായ ഹല്‍വയുടെ സ്വാദിന് ഇന്നും തദ്ദേശവാസികള്‍ ആശ്രയിക്കുന്നത് ഈ കടയെ തന്നെയാണ് ഇന്നും ആ പഴയ രീതീയില്‍ തന്നെയാണ് കട .സമീപത്തുള്ള കടകളെല്ലാം ആധുനിക വെളിച്ചങ്ങളില്‍ മുങ്ങുമ്പോള്‍ ഇവിടെ 40wats ന്‍റെ ഫിലമെന്‍റ് ബള്‍ബിലാണ് ഇത്രയും പ്രസിദ്ധമായ ഈ കടയുടെ പ്രവര്‍ത്തനം. അതും വൈകുന്നേരം 4മണിമുതല്‍ 7മണീവരെ….(രസകരം തന്നെ നമ്മുടെ നാട്ടില്‍ ആണെങ്കീല്‍ പാരമ്പര്യത്തെ വിറ്റ് കാശാക്കുമായിരുന്നു്..)

എതായാലും ഒരു ഭാഷാ സമൂഹത്തെ ഇത്രയും അധികം ബന്ധിപ്പിക്കുന്ന ഈ പലഹാരത്തിന് ഒരു സല്യൂട്ട് …(നമ്മുടെ കോഴിക്കോടന്‍ ഹല്‍ വയെ ഈ അവസരത്തില്‍ മറക്കുന്നില്ല)…!!!!!!!! Refrence÷(ചില അനുഭവവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)

കടപ്പാട് – Farriz Farry.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply