തുലാക്കോളുകൊണ്ട് ഇടികുടുങ്ങുന്ന പോലൊരുശബ്ദം, മഴകാക്കുന്ന വേഴാമ്പലിന് ഇടിശബ്ദം എങ്ങനെയോ അതുപോലെ ബൈക്ക് പ്രേമികൾക്ക് കാതിനിമ്പമായിരുന്നു ആ ശബ്ദം. ബുളളറ്റിന്റെ ഘനഗംഭീരശബ്ദം. അതിനി നിലക്കുകയാണ്.
ഇനി നേർത്ത ശബ്ദത്തിലാകും ബുള്ളറ്റുകൾ പുറത്തിറങ്ങിയേക്കുക.റോയൽ എൻഫീൽഡിനെ എക്കാലവും വേറിട്ടു നിർത്തുന്നത് ചിരപരിചിതമായ ശബ്ദഗാംഭീര്യമാണ്. കാലങ്ങൾ കൊണ്ട് ബുള്ളറ്റിന്റെ സിഗ്നേച്ചർ ട്യൂണായി മാറിയിരുന്നു അത്. എന്നാൽ ഇലക്ട്രിക് ബൈക്കിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നേർത്ത ശബ്ദത്തിലേക്ക് ബുള്ളറ്റും മാറുന്നത്.

മുൻ കാലങ്ങളിൽ ഈ പ്രത്യേക മുളക്കമുള്ള ശബ്ദത്തിനു വേണ്ടി കാസ്റ്റ് അയേൺ കൊണ്ടാണ് എക്സ്ഹോസ്റ്റ് നിർമിച്ചിരുന്നത്. പിന്നീട് ഇത് അലുമിനിയം കൊണ്ടായപ്പോൾ ശബ്ദം വല്ലാതെ കുറഞ്ഞു.അതുതന്നെ ഇഷ്ടമാകാതെ പലരും പഴയ ബുള്ളറ്റ് തേടിപ്പോയിരുന്നു. ഇലക്ട്രിക് ബൈക്കിലേക്ക് മാറുന്നതോടെ ഈ ശബ്ദം പൂർണ്ണമായും ഇല്ലാതാകും.
പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളെല്ലാം 2020ഓടെ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാനിരിക്കെ, തങ്ങൾക്കും മാറി നിൽക്കാനാകില്ലെന്ന് ബുള്ളറ്റിന്റെ ഉടമകളായ എയ്ഷർ മോട്ടോഴ്സ് സി.ഇ.ഓ സിദ്ധാർത്ഥ് ലാൽ പറയുന്നു. വരാനിരിക്കുന്നത് ഇലക്ട്രിക് ബൈക്കുകളുടെ കാലമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് 2030ടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് പദ്ധതി.
Source – https://janayugomonline.com/royal-enfield-bullet-changes-sound-for-electrical-version/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog