ചങ്ക് ബസ്സിനു ശേഷം യാത്രക്കാരുടെ മനസ്സു കീഴടക്കി KSRTC യുടെ സുന്ദരി ബസ്…

സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഫാന്‍സുകള്‍ ഉള്ള നാടാണ്‌ നമ്മുടേത്‌. താരം ഏതുമായിക്കൊള്ളട്ടെ ഫാന്‍സ്‌ അസോസിയേഷന്‍ ഉറപ്പ്‌. ഇതേ പോലെ താരമായിരിക്കുകയാണ്‌ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്‌. തിരുവല്ല – റാന്നി റൂട്ടിലോടുന്ന ആര്‍.എസ്‌.കെ 440 നമ്പര്‍ ബസാണ്‌ യാത്രക്കാര്‍ക്കിടയിലെ ഇഷ്‌ടതാരം. അവര്‍ അതിനൊരു പേരുമിട്ടു-സുന്ദരി. ആനവണ്ടിയുടെ ചന്തം കണ്ട്‌ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പേരാണിത്‌.

സാ​ധാ​ര​ണ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ വെ​ല്ലു​ന്ന ബ​സി​ന്‍റെച​ന്തം ക​ണ്ട് നാ​ട്ടു​കാ​ര്‍ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ച്ച പേ​രാ​ണ് സു​ന്ദ​രി​വ​ണ്ടി​യെ​ന്ന്. ന​ഷ്ട​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും മാ​ത്രം കേ​ട്ടു​പോ​ന്നി​ട്ടു​ള്ള കെ​എ​സ്ആ​ര്‍​ടി​സി മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​രും കേ​ട്ടാ​ല്‍ അ​ത്ഭു​ത​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ നേ​ട്ട​മാ​ണ് (ആ​ര്‍​എ​സ്കെ 440) കെ​എ​ല്‍ -15 9913 ന​മ്പ​രി​ലു​ള്ള ഈ ​സു​ന്ദ​രി​ക്കു​ള്ള​ത്. ഒ​രു ദി​വ​സം 20,021 രൂ​പ റി​ക്കാര്‍​ഡ് വ​രു​മാ​നം നേ​ടി കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി​യി​ല്‍ നി​ന്ന് അ​വാ​ര്‍​ഡ് നേ​ടി​യ വ​ണ്ടി​യാ​ണി​ത്.

ഇ​തു​കൊ​ണ്ടൊ​ന്നും തീ​രു​ന്നി​ല്ല ഈ ​സു​ന്ദ​രി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍. റാ​ന്നി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി എ​ന്നി​ങ്ങ​നെ നാ​ല് റൂ​ട്ടു​ക​ളി​ലാ​ണ് വ​ണ്ടി​യോ​ടു​ന്ന​ത്. മ്യൂ​സി​ക് സി​സ്റ്റ​വും യാ​ത്ര​ക്കാ​ര്‍​ക്ക് കു​ടി​വെ​ള്ള​വും എ​ന്ന് വേ​ണ്ട ആ​ന​വ​ണ്ടി​യു​ടെ സ്ഥി​രം ചി​ത്രം മ​ന​സി​ല്‍ നി​ന്ന് മാ​യ്ക്കും വി​ധ​മാ​ണ് ഈ ​സു​ന്ദ​രി​യു​ടെ യാ​ത്ര.

എന്നും രാവിലെ ബസ്‌ കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന്‌ പോകൂ. വിശേഷ ദിവസങ്ങളിലാകട്ടെ അതിന്‌ ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന്‌ യാത്രക്കാരും സ്‌നേഹത്തോടെ പിരിവ്‌ നല്‍കാറുണ്ട്‌. കഴിഞ്ഞ വിഷുവിനു ബസ്സിൽ വിഷുക്കണിയൊക്കെ ഒരുക്കിയായിരുന്നു സർവ്വീസ് നടത്തിയത്. ബസില്‍ ഏറെയും സ്‌ഥിരം യാത്രക്കാരാണ്‌. ബാക്കി പൈസയ്‌ക്ക്‌ ബഹളമോ വഴക്കോ ഒന്നും ഒരിക്കല്‍ പോലും ഈ ബസില്‍ ഉണ്ടായിട്ടില്ല. ടിക്കറ്റ്‌ തുകയുടെ ബാക്കി കൃത്യമായി തിരിച്ച്‌ കൊടുക്കാന്‍ കണ്ടക്‌ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്‌. അതു കൊണ്ടു തന്നെ നാട്ടുകാര്‍ക്കും ഈ സുന്ദരിയെക്കുറിച്ച്‌ നൂറുനാവാണ്‌.

ശരാശരി 12000-13000 രൂപയാണ്‌ ദിവസ വരുമാനം. പ്രൈവറ്റ്‌ ബസുകള്‍ മത്സരിച്ചോടുന്ന റൂട്ടിലാണ്‌ ഈ കെ.എസ്‌.ആര്‍.ടി.സി ബസ്‌ വിജയഗാഥ രചിക്കുന്നത്‌. പ്രൈവറ്റ്‌ ബസില്‍ കയറാതെ യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സി ബസിനായി കാത്ത്‌ നില്‍ക്കുമെന്ന്‌ പറയുമ്പോള്‍ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്‌. വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്‌ടം കൂടി നിരവധി സ്വീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

കെ.പി.പ്രസാദ്‌, കെ. രാകേഷ്‌, വി.ആര്‍. അഭിലാഷ്‌, പ്രിൻസ് എന്നീ കണ്ടക്‌ടര്‍മാരുടേയും ടി.ജി.അനന്തകൃഷ്‌ണന്‍, ജി. പ്രശാന്തന്‍ എന്നീ രണ്ട്‌ ഡ്രൈവര്‍മാരുടേയും ആത്മാര്‍ത്ഥമായ സേവനമാണ്‌ ഈ നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുമൊക്കെ പിന്നില്‍. കെ.എസ്‌.ആര്‍.ടി.സി തിരുവല്ല ഡിപ്പോ, മെക്കാനിക്കല്‍ വിഭാഗം, ഡി.ടി.ഒ , സ്‌റ്റേഷന്‍ മാസ്‌റ്റര്‍, ഡി.ഇ എന്നിങ്ങനെ ഇവര്‍ക്ക്‌ പിന്തുണ നല്‍കുന്നവര്‍ ഏറെയാണ്‌. നഷ്‌ടങ്ങള്‍ മാത്രമല്ല, ശ്രമിച്ചാല്‍ ആനവണ്ടിയെ കരകയറ്റാന്‍ സാധിക്കുമെന്ന വലിയ പാഠമാണ്‌ ഇവര്‍ ഇതിലൂടെ പകര്‍ന്ന്‌ നല്‍കുന്നത്‌.

ഇതിനു മുൻപ് ഓടിയിരുന്ന RNA 70 എന്ന ബസും യാത്രക്കാർക്കിടയിൽ സൂപ്പർ സ്റ്റാർ പദവി വഹിച്ചിരുന്നതാണ്.

കടപ്പാട് – മംഗളം, ദീപിക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply