കടുവയും ആനയും മേയുന്ന കാട് നട്ടുവളർത്തിയ ഒരു മനുഷ്യൻ..

ആസാമിലെ മൊലായ് ഗോത്രവർഗക്കാരനായ യാദവ് പയെങ് എന്ന മനുഷ്യൻ ചരിത്രത്തിൽ ഇടം തേടുന്നത് അദ്ദേത്തിന്റെ 36 വർഷത്തെ കഠിന പ്രയത്നം കൊണ്ടാണ്. തന്റെ പതിനാറാം വയസിലാണ് യാദവ്പയെങ് മരങ്ങൾ നട്ടു തുടങ്ങിയത്. അകാലത്ത് ബ്രഹ്മപുത്രയുടെ തീരത്തെ പുല്ലു കിളിർക്കാത്ത മണൽ പരപ്പ് ഇന്ന് 1360 ഏക്കർ നീണ്ടു കിടക്കുന്ന കൊടും വനമായി വളർന്നിരിക്കുന്നു. എതൊരു വന്യ ജീവി സങ്കേതത്തോടും കിടപിടിക്കുന്ന കാട് ഒറ്റക്ക് വെച്ചു പിടിപ്പിച്ചാണ് നിഷ്കളങ്കനായ ഈ മനുഷ്യൻ തന്റെ സഹജീവികളോട് ‘സ്നേഹം പ്രകടിപ്പിച്ചത്.

1979-ലാണ് യാദവ്പയെങ്ങിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം നടക്കുന്നത്. ‘ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്ന നിരവധി പാമ്പുകൾ മണൽ പരപ്പിൽ കുടുങ്ങി ചത്തുപോയി. മണൽപരപ്പിലെ കൊടും ചൂടാണ് പാമ്പുകൾക്ക് മരണമണിയായത് – ആവശ്യത്തിന് മരങ്ങളുണ്ടായിരുന്നെങ്കിൽ പാമ്പുകൾക്ക് ഈ ഗതി വരില്ലായിരുന്നെന്ന് അന്ന് കൗമാരക്കാരനായിരുന്ന യാദവ്പയെങ് ചിന്തിച്ചു. മണൽ പരപ്പിൽ പാമ്പുകൾ കൂട്ടത്തോടെ ചത്തു കിടക്കുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച യാദവ് പയെങ് മരങ്ങളുണ്ടായിരുന്നെങ്കിൽ ഇവയ്ക്ക് ഈ ഗതി വരില്ലായിരുന്നെന്നു കൂടി പറഞ്ഞു.
മരങ്ങൾ പോയിട്ട് പുല്ല് പോലും ഈ മണലിൽ കിളിർക്കിലെന്ന് പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ വല്ല മുളയും ചിലപ്പോൾ വളരുമായിരിക്കുമെന്ന് കൂട്ടിച്ചേർത്തു.

അങ്ങിനെ പയെങ് ബ്രഹ്മപുത്രയുടെ തീരത്ത് മുളകൾ വെച്ചു തുടങ്ങി. നിരാശയായിരുന്നു ആദ്യത്തെ ശ്രമങ്ങളുടെ ഫലം. എന്നാൽ ഉദ്യമം ഉപേക്ഷിക്കാതെ നിരന്തരം പരിശ്രമിച്ച പയെങ്ങിന്റെ നിശ്ചയദാർഡ്യത്തിന്റെ മുളകൾക്കു മുന്നിൽ ആദ്യം മണൽ കൂനകൾ വഴങ്ങിക്കൊടുത്തു. ഇതിനിടെ 1979-ൽ തന്നെ പ്രദേശത്തെ 200 ഏക്കറിൽ വനവൽക്കരണത്തിനുള്ള സർക്കാർ പദ്ധതിയിലും പയെങ് ജോലിക്കാരനായി പദ്ധതി പൂർത്തിയാക്കി. എല്ലാവരും പോയിട്ടും പയെംഗ് പരിപാലിച്ചെന്നു മാത്രമല്ല കൂടുതൽ പ്രദേശങ്ങളിലേക്കും മരങ്ങൾ നട്ടു കൊണ്ടിരുന്നു. വർക്കളുടെ ശ്രമഫലമായി മരങ്ങളും വളർന്നുതുടങ്ങി. ഇപ്പോൾ 1360 ഏക്കറിൽ നീണ്ടു കിടക്കുന്ന വനത്തിൽ കടുവയും കണ്ടാമൃഗവും ആനയും എല്ലാമുണ്ട്.

 

മരങ്ങൾ നട്ടു തുടങ്ങി 12 വർഷങ്ങൾക്ക് ശേഷം ആദ്യം അതിഥികളായെത്തിയത് ദേശാടന പക്ഷികളും കഴുകന്മാരുമായിരുന്നു. വൈകാതെ മുലയലുകളും മാനുകളും എത്തി പിന്നീട് ഭക്ഷണ ജീവികളും എത്തിയതോടെ പയെങ് ഒരു ഹരിത ചരിത്രം രചിക്കുകയായിരുന്നു. മക്കളെ പോലെ കരുതുന്ന സ്വന്തം വനത്തിലെ ജീവികളേയും മരങ്ങളേയും വനംകൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്ന ചുമതല കൂടി ഇപ്പോൾ പയെങിനാണ്.

വന്യമൃഗങ്ങൾ ശല്യമാണെന്നും മരങ്ങൾ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് – ആദ്യം തന്റെ ജീവനെടുക്കാനായിരുന്നു പയെങ് പറഞ്ഞത്. മൊലായ് കാട് എന്നറിയപ്പെടുന്ന പയെങ്ങിന്റെ സ്വന്തം വനത്തിൽ ഇപ്പോൾ ബംഗാൾ കടുവയും കുന്ത്യൻ കണ്ടാമൃഗങ്ങളുമുണ്ട്. മുയലുകളും
കുരങ്ങുകളും മാനുകളുമെല്ലാം നൂറുകണക്കിന് വരും വ്യത്യസ്ത ഇനങ്ങളിൽപെട്ട പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സർവ്വസാധാരണമായിരുന്നു. മുള മാത്രം 300 ഏക്കറിലാണ് പയെങ്ങ് വച്ചുപിടിപ്പിച്ചത്. 1979 ആരംഭിച്ച പയെങ്ങിന്റെ ഒറ്റയാൾ വനവല്ക്കരണത്തെക്കുറിച്ച് 2008-ൽ മാത്രമാണ് അസമിലെ വനം വകുപ്പ് അറിയുന്നത് തന്നെ.

സമീപത്തെ ഒരു ഗ്രാമത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ നൂറിലേറെ വരുന്ന ആനക്കൂട്ടം അപ്രത്യക്ഷമായത് തിരക്കിയെത്തിയപ്പോഴാണ് അവർ ഈ പുതിയ വനം കാണുന്നത്. മണൽ കാടായിരുന്ന പ്രദേശം കൊടും കാടായി മാറിയത് അത്ഭുതത്തോടെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിക്കണ്ടത്.

സമാനതകളില്ലാത്ത ഈ സേവനത്തിന് 2015-ൽ രാജ്യം പത്മശ്രീ നല്കി പയെങ്ങിനെ ആദരിച്ചു നിരവധി ഡോക്യുമെന്ററി ളാ ണ് കാട് നട്ട ഈ മനുഷ്യനെക്കുറിച്ച് വന്നിട്ടുള്ളത്. ഇതിൽ 2013-ൽ വില്യംഡൊ ഗ്ലസ് മക്മാസ്റ്റർ എടുത്ത ഫോറസ്റ്റ്മാൻ എന്ന ഡോക്യുമെന്ററി രാജ്യന്തര തലത്തിൽ ശ്രദ്ധേയമായി. 2014-ലെ കാൻ ഫെസ്റ്ററ്റിവലിൽ അമേരിക്കയിൽ നിന്നുള്ള വളർന്നു വരുന്ന ഡോക്യുമെന്റെറി നിർമാതാവിനുള്ള പുരസ്കാരം ഈ ഡോക്യുമെന്റെറി സ്വന്തമാക്കി. 2012-ലെ ജവർലാൽ നെഹ്റു സർവ്വകശാല ജാവെ ദ് പയാങ്ങിനെ ആദരിച്ചു.

അധികമാർക്കും അറിയാത്ത 52 കാരനായ ജാവെ ദ് പയാങ്ങ് എന്ന മനുഷ്യൻ ഗുവാഹത്തിയിൽ നിന്നും 350 കിലോമീറ്റർ ദൂരെയുള്ള ഉൾഗ്രാമത്തിൽ ഇന്നും മരങ്ങൾ നടുകയും സ്വന്തം കാടിനെ പരിപാലിക്കുകയും ചെയ്യുന്നു.

കടപ്പാട്- രവീന്ദ്രന്‍ (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply