970 കിലോമീറ്റര്‍, 11 ദിവസം; ടിവിഎസ് സ്‌കൂട്ടിയില്‍ 18000 അടി ഉയരത്തിലേക്ക് ഒരുയാത്ര !!

ബൈക്ക് റൈഡ് ഏറെ താല്‍പര്യമുള്ളവരുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ് ജമ്മു കാശ്മീരിലെ കര്‍ദുങ് ല പാത വരെ ബൈക്ക് ഓടിച്ചെത്തുക എന്നത്. ഈ സാഹസിക യാത്രയ്ക്കായി ബഹുഭൂരിപക്ഷം റൈഡേര്‍സും തിരഞ്ഞെടുക്കുക എന്‍ജിന്‍ കരുത്തേറിയ ബുള്ളറ്റ് പോലുള്ള ബൈക്കുകളാകും എന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു സ്‌കൂട്ടറില്‍ കര്‍ദുങ് ല പാത കീഴടക്കിയാല്‍ എങ്ങനെയിരിക്കും? അതും പവര്‍ വളരെ കുറഞ്ഞ സ്‌കൂട്ടി സെസ്റ്റില്‍ ?

18380 അടി ഉയരത്തിലുള്ള കര്‍ദുങിലേക്ക് 110 സിസി ടിവിഎസ് സ്‌കൂട്ടി സെസ്റ്റില്‍ യാത്ര പോയി ചരിത്രം കുറിച്ചിരിക്കുകയാണ് കോട്ടയം സ്വദേശി ഇരുത്തിയൊന്നുകാരിയായ അജ്ഞലി മനോഹരന്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരടങ്ങിയ സംഘം.

ടിവിഎസ് ഹൈറ്റ്‌സ് ഹിമാലയന്‍ ഹൈറ്റ്സ് മൂന്നാം സീസണിന്റെ ഭാഗമായി ഇന്ത്യയിലെ 10 വനിത റൈഡേഴ്സും രണ്ട് പുരുഷ റൈഡേര്‍സും ചേര്‍ന്നാണ് ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയത്. സെപ്റ്റംബര്‍ ആദ്യ വാരം ഹിമാചല്‍ പ്രദേശിലെ മാന്‍ഡിയില്‍ നിന്ന് ആരംഭിച്ച യാത്ര പതിനൊന്ന് ദിവസങ്ങള്‍ കൊണ്ടാണ് ലക്ഷ്യ സ്ഥാനമായ കര്‍ദുങ് ല പാതയിലെത്തിയത്.

ഏറെ ദുര്‍ഘടം പിടിച്ച യാത്രയില്‍ 970 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ഇവര്‍ ലക്ഷ്യം കൈവരിച്ചത്. പതിനായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ച ഹിമാലയന്‍ ഹൈറ്റ്‌സ് മൂന്നാം സീസണില്‍ വിവിധ ടെസ്റ്റുകള്‍ക്ക് ശേഷമാണ് മലയാളിയായ അജ്ഞലി മനോഹരന്‍ ഉള്‍പ്പെടെ അവസാന 12 പേരെ തിരഞ്ഞെടുത്തത്. ബൈക്ക് റൈഡ് ഏറെ ഇഷ്ടപ്പെടുന്ന അജ്ഞലി നേവല്‍ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥിയാണ്.

അജ്ഞലി മനോഹരന്‍ (കേരള), അശ്വനി പവര്‍ (മുംബൈ), അജ്ഞലി ചൗദരി (ഉത്തര്‍ പ്രദേശ്), ആശ്രയ സുരേഷ് (കര്‍ണാടകം), ഷഗുഫ്ത ഖാന്‍ (മുംബൈ), വിനീത ലെഹ്ചാമ്പ് (ഡല്‍ഹി), റിയ റോയ് (വെസ്റ്റ് ബംഗാള്‍), ബൈശാലി നാഥ് (ആസാം), ദേവകി പി (തെലുങ്കാന), മിലാം ഷാ (ഉത്തര്‍ പ്രദേശ്), മോഹിത് ഭരത്വാജ് (ഡല്‍ഹി), ആന്ദ്രെ കാംറ (ഗോവ),  എന്നിവര്‍ അടങ്ങിയ സംഘമാണ് സ്‌കൂട്ടിയില്‍ കര്‍ദുങ് പാത കീഴടക്കിയത്. ഏറെ ദുര്‍ഘടം പിടിച്ച പാതയിലും ഉയരങ്ങള്‍ കീഴടക്കാന്‍ പാകപ്പെടുത്തിയ മനസും നിശ്ചയദാര്‍ഢ്യവുമാണ് പതിനൊന്ന് ദിനരാത്രികള്‍ നീണ്ട യാത്രയില്‍ അജ്ഞലി മനോഹരനെയും സംഘത്തെയും സധൈര്യം മുnന്നോട്ടു നയിച്ച് വിജയത്തിലെത്തിച്ചത്.

ഹിമാലയന്‍ ഹൈറ്റ്‌സ് ആദ്യ സീസണ്‍ പ്രമുഖ വനിതാ ബൈക്ക് റൈഡര്‍ ആനം ഹാഷിം ഒറ്റയ്ക്കാണ് പൂര്‍ത്തായിക്കിയിരുന്നത്. ഈ വിജയത്തില്‍ നിന്ന് പ്രചോനദം ഉള്‍ക്കൊണ്ട് രണ്ടാം സീസണില്‍ ഹാഷിക്കൊപ്പം പതിനൊന്ന് പേരടങ്ങിയ വനിതാ സംഘം ചരിത്രം കുറിച്ച് ഹിമാലയന്‍ ഉയരങ്ങള്‍ കീഴടക്കിയിരുന്നു.

110 സിസി സ്‌കൂട്ടറില്‍ യാത്ര പൂര്‍ത്തിയാക്കി ഇന്ത്യ ബുക്കി ഓഫ് റെക്കോര്‍ഡില്‍ ഇടംനേടാനും ഇവര്‍ക്ക് സാധിച്ചു. 110 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് സ്‌കൂട്ടി സെസ്റ്റിന് കരുത്തേകുന്നത്. 7.8 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുക. ഇതിന്റെ ഇരട്ടിയോളം കരുത്തുറ്റ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് റൈഡ് ഹരമാക്കിയ ഭുരിഭാഗം യുവാക്കളും ഹിമാലയം കീഴടക്കാറുള്ളത്.

Source -http://www.mathrubhumi.com/auto/features/tvs-completes-himalayan-highs-season-3-1.2239308

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply