മനസ്സുകൊണ്ട് ആഗ്രഹിച്ച സൈലന്റ് വാലിയിലേക്ക് ഒരു യാത്ര..!!

“വന യാത്രകളെല്ലാം തീര്ത്ഥാടനങ്ങളാണ് , മനസ്സ് തയ്യാറാണെങ്കില്‍ നമുക്ക് കണ്ടെത്താനാവുക നമ്മെ തന്നെയാണ്” സൈലെന്റ് വാലി കവാടം കടന്നപ്പോള്‍ ഇങ്ങനെ ഒരു ബോര്‍ഡില്‍ കണ്ടത് യധാര്ത്യമായി തോന്നി. ബലെനോ കാര്‍ വാങ്ങി പയ്നായിരം കിലോമീറ്റര്‍ തികച്ച യാത്ര കൂടി ആയിരുന്നു ഇത്തവണ.

മുന്കൂ്ട്ടി ബുക്ക് ചെയ്തത് കൊണ്ട് രാവിലെ 8 മണിക്ക് തന്നെ എത്താന്‍ പറഞ്ഞിരുന്നു, കാടിനുള്ളില്‍ ഏകദേശം 5 മണിക്കൂര്‍ യാത്ര ഉള്ളതിന്നാല്‍ പ്രഭാത ഭക്ഷണം തൊട്ടടുത്ത ഹോട്ടെലില്‍ നിന്ന് കഴിച്ചു, ഇന്‍ഫര്‍മേഷന്‍ സെന്ററിനു തൊട്ടടുത്ത് കാര്‍ പാര്ക്ക് ചെയ്തു. രാവിലെ 8 തൊട്ടു 1 മണി വരെ യാത്രക്കാരെ കടത്തിവിടുകയുള്ളൂ. യാത്രക്കാരുടെ അഡ്രസ്‌ എല്ലാം കൊടുത്ത് സൈന്‍ ചെയ്ത് അഡ്മിഷന്‍ കാര്‍ഡു കൊടുത്ത ശേഷം അവരുടെ ജീപ്പില്‍ 8.30 നു യാത്ര തുടങ്ങി. ഡ്രൈവറും ഗൈഡും എല്ലാം ഒരാള്‍ തന്നെ, ഞങ്ങള്‍ 5 പേര്ക്ക് ജീപ്പിനു എല്ലാം കൂടി 2000 രൂപ ആണ് ചാര്ജ്ജ് . കൂടാതെ ക്യാമറക്ക് 38 രൂപ, പാര്ക്കിം ഗ് 15 രൂപ (തൊട്ടടുത്ത് കാണുന്ന ടൌണില്‍ പാര്ക്ക് ചെയ്ത് ഇന്‍ഫര്‍മേഷന്‍ സെന്റെരിലെക്ക് നടക്കാവുന്ന ദൂരം ഉള്ളു, റിസ്ക്ക് എടുത്തില്ല).

 

ആദ്യമേ പറയട്ടെ കാട് ആസ്വദിക്കാനുള്ളതാണ് , വന്യ മൃഗങ്ങളെ കാണാന്‍ വേണ്ടി മാത്രം ഇങ്ങോട്ട് പോകേണ്ട എന്ന സഞ്ചാരി ഗ്രൂപ്പിലെ മുതിര്‍ന്നവരുടെ വാക്ക് ഓര്മ്മെയുള്ളത് കൊണ്ട് യാത്ര തുടര്ന്നു. പിന്നെ ഭാഗ്യമുള്ളത് കൊണ്ടാവാം മലയണ്ണാന്‍ , ഉടുമ്പ്, സിംഹ വാലന്‍ കുരങ്ങന്‍, കുറെ പക്ഷികള്‍, ചിത്ര ശലഭങ്ങള്‍ , കൂടാതെ വഴി നീളെ ചൂടുള്ള ആനപിണ്ടവും കണ്ടു. (ചിവീടുകള്‍ ഇല്ലാത്തത് കൊണ്ടാണ് മൂപ്പര്ക്ക് ഈ പേര് കിട്ടിയത്, പക്ഷെ ഇപ്പോള്‍ ഇവിടെ ചിവീടുകള്‍ ഒക്കെയുണ്ടെന്നു ഗൈഡ് പറഞ്ഞു, ഈ അടുത്ത് ഒരു ആനയെ കടുവ കൊന്നു 7 ദിവസം കൊണ്ട് തിന്നു തീര്‍ത്ത കഥയൊക്കെ ഗൈഡ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ സെന്റെറില്‍ ഹിഡന്‍ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോയും കണ്ടിരുന്നു ).

കാടിനു ഉള്ളിലേക്ക് ഒന്നര മണിക്കൂര്‍ യാത്ര ഉണ്ട്. വളരെ കുത്തികുലുങ്ങുന്ന യാത്രയാണ് ഉടനീളം (യാത്ര കഴിഞ്ഞു 2 ദിവസം ആയിട്ടും തൈലം തന്നെ ശരണം) . യാത്രക്കിടയില്‍ ചെറിയ വെള്ളച്ചാട്ടവും കാണാം. യാത്ര ചെന്നെത്തുന്നത് ഒരു വാച്ച് ടവറിനു അടുത്ത് . അവിടെ കേറി നോക്കിയാല്‍ സൈലന്റ് വാലിയുടെ ചുറ്റും കാണാം. ഒരു 360 ഡിഗ്രീ വ്യു. ഒരേ സമയം 15 പേര്ക്ക് മാത്രം കേറാന്‍ അനുവാദം ഉള്ളു. ശബ്ദം ഉണ്ടാകരുത് എന്നൊക്കെ ഓഫീസര്മാര്‍ നിര്‍ദേശം തന്നിരുന്നു. മുകളില്‍ കേറുംതോറും വാച്ച് ടവര്‍ കുലുങ്ങുന്നതായി നമുക്ക് അനുഭവപ്പെടും. എങ്കിലും മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരം ആണ്.

താഴെ ഇറങ്ങി പിന്നെ ഒരു 2 കിലോമീറ്റര്‍ നടന്നാല്‍ കുന്തിപ്പുഴ എത്താം. പോകുന്ന വഴിക്ക് ഒരു ടീ ഷോപ്പും ഉണ്ട്. ലഘുഭക്ഷണങ്ങള്‍ ഇവിടെ കിട്ടും. പുഴയ്ക്കു കുറുകെ ഒരു പുരാതന തൂക്കുപാലവും കാണാം. പുഴയില്‍ ഇറങ്ങാനുള്ള അനുവാദം ഇല്ല. (യാത്രയിലുടനീളം ഗൈഡ് നമ്മുടെ കൂടെ ഉണ്ടാവും) തിരിച്ച് വീണ്ടും നടന്നു വണ്ടിയില്‍ കേറി. വീണ്ടും ഒന്നര മണിക്കൂര്‍ യാത്ര.

പുറത്തെത്തി ഇന്‍ഫര്‍മേഷന്‍ സെന്ററിനു അടുത്ത് ഒരു ഇക്കോ ഷോപ്പ് ഉണ്ട്, തേന്‍ , കുന്തിരിക്കം തുടങ്ങിയ വന ഉത്പന്നങ്ങള്‍ ഇവിടെ വില്പ്പനക്കുണ്ട് . 5 മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ കാഠിന്യം കൂടി, തൊട്ടടുത്ത് നല്ല ഹോട്ടെലുകള്‍ അറിയാത്തതിനാല്‍ മണ്ണാര്‍ക്കാട് വരെ വിശപ്പ് സഹിക്കേണ്ടി വന്നു.

വിവരണം – Shahul Mechery

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply