Home / Travel & Travelogues / അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ… കേട്ടിട്ടുണ്ടോ ഇങ്ങനൊരു ഐറ്റം?

അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ… കേട്ടിട്ടുണ്ടോ ഇങ്ങനൊരു ഐറ്റം?

പാമ്പിൻ വിഷം കൊണ്ട് മരുന്നുകളുണ്ടാക്കാറുണ്ട്. എന്നാൽ ആഹാര സാധനങ്ങളിൽ വിഷം കലർത്തുന്ന രീതി നമുക്ക് പരിചയമില്ല. എന്നാലങ്ങിനെയുണ്ട്. ഒരുതരം വീഞ്ഞാണിവിടെ കഥാനായകൻ. പാമ്പുകളെ മദ്യത്തിൻ മുക്കി വെച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ്. ജീവനുള്ള പാമ്പുകളെയാണത്രേ ഇതിനായി ഉപയോഗിക്കുന്നത്. സ്നേക്ക് വൈൻ എന്നാണ് ഈ വൈനിന്റെ പേര്.

മുന്തിരിയും പൈനാപ്പിളും മറ്റു പഴങ്ങളും ഉപയോഗിച്ചുളള വൈനുകളാണ് നമുക്ക സുപരിചിതം. എന്നാല്‍, ഇവയില്‍നിന്നും ഏറെ വ്യത്യസ്തമായൊരു വൈനാണ് സ്‌നേക്ക് വൈന്‍. ചൈന, വിയറ്റ്‌നാം, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ ഉപയോഗിക്കുന്നുണ്ട്.

അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ … പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈൻ. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ചൈന, വിയറ്റ്നാം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് സ്നേക്ക് വൈൻ സാധാരണയായി ഉപയോഗിക്കുന്നത്.

വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണിത്. പാമ്പിന്റെ മറ്റ് അംശങ്ങൾ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേർന്ന് വിഷം വീഞ്ഞിൽ ലയിക്കുന്നു. തായ്‌വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ് സ്നേക്ക് വൈൻ ഉല്പന്നങ്ങൾക്ക് പ്രശസ്തമാണ്.

ചൈനയിൽ പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. സൌ രാജവംശക്കാലത്താണ് (771 ബി സി) സ്നേക്ക് വൈൻ ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. പാമ്പുകളെ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാൻ തുടങ്ങിയത് ഷെന് നോങ് ബെൻ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തിൽ പറയുന്നുണ്ട്. പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലി ഷിസെൻ എഴുതിയ ബെൻ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തിൽ ഉണ്ട്.

സ്ടീപ്പ്ട് വൈന്‍, മിക്‌സഡ് എന്നിങ്ങനെ രണ്ടുതരം പാമ്പിന്‍ വൈനുകള്‍ ആണുള്ളത്. വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനില്‍ മുക്കി വച്ചാണ് സ്ടീപ്പ്ട് വൈന്‍ ഉണ്ടാക്കുന്നത്. ചിലപ്പോള്‍ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേര്‍ത്തും സ്ടീപ്പ്ട് വൈനുണ്ടാക്കാറുണ്ട്.

പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉടനെ തന്നെ ഉപയോഗിക്കുകയാണ് സ്ടീപ്പ്ട് വൈനിന്റെ രീതി. പാമ്പിന്റെ രക്തം കലര്‍ത്തി സ്‌നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. പാമ്പിന്റെ പിത്താശയത്തിലെ ദ്രവം എടുത്താണ് സ്‌നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത്.

ഇതേ രീതിയിൽ പിത്താശയത്തിലെ ദ്രവം എടുത്തിട്ട് സ്നേക്ക് ബൈൽ വൈനുകളും ഉണ്ടാക്കാറുണ്ട്. തായ് വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ് സനേക്ക് വൈൻ ഉൽപന്നങ്ങൾക്ക് പ്രശസ്തമാണ്. ഈ സ്നേക്ക് വൈനിന് പല ഔഷധ ഗുണങ്ങളുമുണ്ടത്രേ. ഹ്രസ്വദൃഷ്ടി മുതൽ മുടി കൊഴിച്ചിൽ വരെയുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഇതിന് ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.

കടപ്പാട് – സെബിന്‍ ജി. ബാബു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും ഞങ്ങളുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

Check Also

വന്യമൃഗങ്ങള്‍ക്കിടയിലൂടെ ഒരു മുത്തങ്ങ ,ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര…

സെപ്റ്റംബർ 13 പെരുന്നാൾ പിറ്റേന്ന് ആയിരുന്നു ഈ യാത്ര……. പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്,രാഷ്ട്രീയ നേതാവായ മുഹമ്മദ് പാക്യാര,എഞ്ചിനീയർ …

Leave a Reply