കാഞ്ഞങ്ങാട് നിന്നും കൂർഗിലേക്കു (350 KM റൗണ്ട് ട്രിപ്പ് ) യാത്ര… അധികവും സോളോ ട്രിപ്പ് പോകുന്ന എനിക്ക് കൂട്ടുകാരുടെ കൂടെ ഉള്ള ഈ യാത്ര തികച്ചും ഒരു വെത്യസ്ത അനുഭവം ആയിരുന്നു. കുറേ നാളായി പ്ലാൻ ചെയ്യന്ന ഈ യാത്ര പല കാരണങ്ങൾ കൊണ്ട് മുടങ്ങും… 4 പേർക്കും സമയം ഒത്തുചേരാറില്ലായിരുന്നു.. ഇത് പറഞ്ഞു നമ്മുടെ കൂട്ടത്തിൽ ഉള്ള അവന്മാർക്ക് ട്രോള്ളാനേ സമയമുള്ളൂ. ട്രിപ്പിന് വിളിച്ചാൽ വരുത്തും ഇല്ല, അവരെ കൂട്ടാതെ പോയാൽ പിന്നെ തീർന്നു, പല ഗ്രൂപ്പിലും നമ്മൾക്ക് എതിരെ ഉള്ള കുറേ കുത്ത് വാക്കുകൾ,പരദൂഷണങ്ങൾ (അസൂയ കൊണ്ട് വിഷമിച്ചിരിക്കുന്ന അവരുടെ മനസ്സിന് ഒരു സന്തോഷം തോന്നാൻ വേണ്ടി എന്ന് മാത്രം ). യദാർത്ഥത്തിൽ കൂട്ടുകാരുടെ കൂടെ ഒരു ട്രിപ്പ് കഴിഞ്ഞു വരുമ്പോഴുള്ള ആ ഒരു മനസിനുള്ള സന്തോഷം അത് ശരീരത്തെയും മനസിനെയും ബാധിച്ചിരിക്കുന്ന എല്ലാ ക്ഷീണവും, വിഷമമവും പമ്പകടത്തും . പിന്നെ ആ ഫീലിംഗ് ആരെയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്… അല്ലാതെ മറ്റുള്ളവർ എന്ത് ചെയ്താലും സമൂഹത്തിൽ പരദൂഷണം പറഞ്ഞും കളിയാക്കിയും നടക്കുന്നവർക് സ്വയം വീട്ടിലെ നാലു ചുവരുകൾ കേള്കുന്ന കഥ മാത്രമേ പറയാൻ ഉണ്ടാകൂ.
അങ്ങനെ നമ്മുടെ ഇ ട്രിപ്പ് അങ്ങനത്തെ അവന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു… 🙏🏻🙏🏻
പുലർച്ചെ 5:30 പ്ലാൻ ച്യ്ത യാത്ര 6:10 ന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചത് പോലീസ് selection കിട്ടിയിരിക്കുന്ന കൂട്ടുകാരന്റെ കൃത്യനിഷ്ഠ കാരണം ആണ്… (ആശാനേ നമ്മൾ 5:45 വീട്ടിൽ പോയി കിടക്കയിൽ നിന്നും പൊക്കി).അങ്ങനെ നമ്മുടെ 2 ബുള്ളറ്റ് പുലർകാല നിശബ്ദയെ ബേദിച്ചു തലക്കാവേരി ലക്ഷ്യമായി പാഞ്ഞു….കാഞ്ഞങ്ങാട് പാണത്തൂർ റോഡ്, കോട നിറഞ്ഞ വഴി ആദ്യം തന്നെ നമ്മുടെ യാത്രയ്ക്ക് മാറ്റ് കൂട്ടി, കൂടുതൽ ഹരമേകി.
കോട മഞ്ഞു ആസ്വദിച്ചത് കാരണം റോഡിന്റെ ശോചനീയ അവ്സഥ അത്രയ്ക്ക് നമ്മളെ ബാധിച്ചില്ല… കേരള കർണാടക ബോര്ഡറില് നമ്മുടെ സാരഥി സജിൻ നേരത്തെ പ്ലാൻ ചെയ്തു പറഞ്ഞ കടയിൽ കയറി നല്ല ചൂട് ദോശയും കറിയും കഴിച്ചു ഓരോ കട്ടനും .. എന്നിട്ട് നേരെ കാടിനുളിലേക്കു… നാലു പേരും നല്ല ട്രിപ്പ് മൂഡിൽ ആയതുകൊണ്ട് എല്ലാവരുടെയും മനസ്സും ചിന്തയും ഒരു പോലെ ആയിരുന്നു.. കാടിന്റെ ഇടയിൽ ബുള്ളറ്റ് നിർത്തുമ്പോൾ നാലുപേരും ഒരേ സ്വരത്തിൽ പറഞ്ഞു ഇവിടെ നിർത്തിയത് നന്നായി..😌.. അങ്ങനെ കാഴ്ചകൾ കണ്ടു ഇടതൂർന്ന വനത്തിൽ കൂടി നമ്മുടെ രണ്ടു ” Royal Enfield” രാജാവിനെ പോലെ പാഞ്ഞു…നേരെ പോയത് തലക്കാവേരിയിലേക്ക്.
വൃശ്ചിക മാസത്തിലെ തണുപ്പിന്റ കാഠിന്യം അത്രയ്ക്ക് കുറഞ്ഞില്ലായിരുന്നു… കാണുന്ന കാഴ്ചകൾ എല്ലാം മനോഹരം.. കാവേരി നദി യുടെ ഉദ്ഭവ സ്ഥാനവും അമ്പലത്തിലും ചെന്ന ശേഷം ( ക്യാമറ ഉപയോഗിക്കാൻ പാടില്ല ) നേരെ 370 പടികൾ ചവിട്ടി വ്യൂ പോയിന്റിലേക്കു… തണുത്ത കാറ്റു ശരീത്തിന്റെ തളർച്ചയ്ക് ആശ്വാസമേകി…. അവിടെ വെച്ച് നമ്മുടെ നാട്ടിലെ കുറച്ചു ചേച്ചിമാരെ കണ്ടു കുടുമബശ്രീ ആയി ബന്ധപ്പെട്ടുള്ള ഒരു ചെറിയ യാത്രയിലാണ് അവരും. അവരുടെ സാരഥി നമ്മുടെ ശശിയേട്ടൻ നെയും കണ്ടു…. അങ്ങനെ കുറച്ചു ഫോട്ടോസെക്ഷൻ കഴിഞ്ഞ ശേഷം മല ഇറങ്ങി താഴെ ഉള്ള ത്രിവേണി സംഗമവും കണ്ടു Bylakuppe ക് തിരിച്ചു…
പോകുന്ന വഴിയിൽ ഒരു ഹോംലി കോഫി ഷോപ്പിൽ നിന്നും കോഫി, ബിസ്ക്കറ്, and സ്പെഷ്യൽ കപ്പയും കഴിച്ചു അത് ഉണ്ടാക്കിയ അമ്മയ്ക്കു നന്ദിയും പറഞ്ഞു ഇറങ്ങി.
പോകുന്ന വഴിയിൽ ഒരു കിടിലൻ ഗോവൻ ബുള്ളറ്റ് ഗാംഗിന്റെ ഇടയിൽ പെട്ടു.. എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് പറന്നു.. അവരുടെ കൂട്ടത്തിൽ ഒരു അംഗം എന്ന പോലെ…. അവരും നേരെ ഗോൾഡൻ ടെംപ്ളേക്ക് ആണ്… ഗോൾഡൻ ടെംപിൾ കാണാൻ പോയി എങ്കിലും അറ്റകുറ്റ പണി നടക്കുന്നത് കാരണം പുറത്തു നിന്ന് നോക്കിയിട്ടു തിരിച്ചു പോരേണ്ടി വന്നു
ഉച്ച ഭക്ഷണം കഴിച്ചു നേരെ പോയത് Nisargadhama ഐലൻഡ് ആയിരുന്നു.. അവിടെ നമ്മൾ നാലു പേരും കൂടി വൈകുന്നേരം വരെ അടിച്ചു പൊളിച്ചു.. പിന്നെ അവിടെ കണ്ടത് പറയാതിരിക്കാൻ വയ്യ, സേഫ്റ്റി ഒന്നും നോക്കാതെ പിഞ്ചു കുഞ്ഞിനയെയും,മറ്റു കുട്ടികളെയും എടുത്തു പുഴയിൽ ഇറങ്ങുന്ന അച്ഛനും അമ്മയും മറ്റുള്ളവരും അവിടെ ആഘോഷിക്കുന്നത് കാണുമ്പോൾ ഒന്ന് ഓർക്കുക ഒന്ന് വഴുതി വീണാൽ സ്വന്തം സേഫ്റ്റി മാത്രമേ നമ്മൾ ആദ്യം നോക്കു.അപ്പോഴേക്കും ബാക്കി എല്ലാം കൈവിട്ടു പോയിക്കാണും… അത് ഒരു ചങ്ക് പിടിക്കുന്ന കാഴ്ചയാണ്.
യാത്രയിൽ വെള്ളം കുടിക്കുന്നത് കുറവായത് കാരണം എല്ലാവരുടെയും മുഖത്തു ക്ഷീണം കണ്ടു തുടങ്ങി. 5:30 പിഎം ആകുമ്പോൾ അങ്ങനെ ആ ഒരു ഗംഭീര യാത്ര അവസാനിപ്പിച്ചു നമ്മൾ കാഞ്ഞങ്ങാട് ലക്ഷമാക്കി തിരിച്ചു. വരുന്ന വഴിയിൽ വീണ്ടും Sajin Velyalan കാണിച്ചു തന്ന ഒരു വളരെ ചെറിയ ഹോട്ടൽ ആണേലും (ഫുഡിന്റെ ടേസ്റ്റിൽ കാര്യത്തിൽ അത് അത്രയ്ക്ക് വലുതാണ്) ദോശയും മീൻകറിയും, സാമ്പാറും,കൊഴുക്കട്ടയും, ഓംലറ്റ്ഉം, ചൂട് ചായയും ഒക്കെ കഴിച്ചു തണുപ്പുള്ള സന്ധ്യാനേരത്തു നമ്മൾ പാട്ടൊക്കെ പാടി രാത്രി 9:30ന് യാത്ര തുടങ്ങിയ അവിടെ എത്തിച്ചേർന്നു (റിട്ടേൺ സുള്ള്യ – ബന്തടുക്ക – പെരിയ – കാഞ്ഞങ്ങാട്).
കണ്ട സ്ഥലത്തിന്റെ ഹിസ്റ്ററി ഒന്നും ഞാൻ പറയുന്നില്ല കാരണം അതൊക്കെ ഏകദേശം എല്ലാവർക്കും അറിയാം.വെറുതെ പറഞ്ഞു എഴുത്തിന്റെ നീളം കൂടുന്നില്ല… കൊടഗിൽ കാണാൻ ഒരുപാട് സ്ഥലം ഇനിയും ബാക്കി ഉണ്ട്.. അതൊക്കെ കുറേ പ്രാവശ്യം കണ്ടു എങ്കിലും ഇനിയും എന്നെങ്കിലും ഇതുപോലെ ഒരുദിവസം ഒന്നുക്കൂടി കാണണം എന്ന് ഞാൻ മനസ്സിൽ ആഗ്രഹിക്കുന്നു. കൂടെ വന്ന കൂട്ടുകാർ അങ്ങനെ റൈഡിനു പോകാറില്ലെങ്കിലും അഭിലാഷ്, പ്രശാന്ത്, സജി എന്നിവര് നല്ല കട്ടക്ക് അവസാനം വരെ പിടിച്ചു നിന്നു. യാത്രയിൽ ഒരു വാശിയും തർക്കങ്ങളും ഇല്ലാത്ത നല്ലൊരു മനോഹരമായ ഞായറാഴ്ച സമ്മാനിച്ച കൂട്ടുകാർക്കും ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ട് ഈ വിവരണം ചുരുക്കുന്നു.
വരികളും ചിത്രങ്ങളും – സ്വരൂപ് കെ.വി.