ഞാനും നിങ്ങളും ഇതുവരെ കണ്ട ഊട്ടിയല്ല ശെരിക്കുള്ള ഊട്ടി…

മാവൂർ->മഞ്ചേരി->മണ്ണാർക്കാട് ->മുള്ളി മഞ്ചൂർ -> ആവലാഞ്ചി¬>കോതഗിരി -> കോടനാട്-> കാതറിൻ വെള്ളച്ചാട്ടം-> അഞ്ചൂർ ¬> കവറട്ടി ¬> മസിനഗുഡി ->നിലമ്പൂർ¬>മാവൂർ. ഞാനും നിങ്ങളും ഇതുവരെ കണ്ട ഊട്ടിയല്ല ശെരിക്കുള്ള ഊട്ടി ,, ഈ വഴി ബൈക്കിൽ ഒന്ന് യാത്ര ചെയ്തു നോക്കൂ ഒരിക്കലും ആ യാത്ര നഷ്ടമായി തോന്നില്ല രണ്ടു പകൽ ഒരു രാത്രി (500 Km മാവൂരിൽ നിന്ന്).

ഞാനും സഫ്‌വാനും രാവിലെ 4.30 നു മാവൂരിൽ നിന്ന് മഞ്ചേരിയിലേക്ക് ,, അവിടുന്ന് ജുനുവും ഹാരിസും ജോയിൻ ചെയ്തു മണ്ണാർക്കാട്ടേക്ക് (മാവൂർ to മണ്ണാർക്കാട് 80 Km ) നമ്മളെ ഷംസുക്കാന്റെ നാട്ടിൽ അവിടുന്ന് ഗഫൂറും ഹംസയും കൂടെ കൂടി അങ്ങാടിയിൽ നിന്ന് ചായയും കുടിച്ചു (ഈ റൂട്ട് പോകുന്നവർ ഭക്ഷണം മണ്ണാർക്കാട്ട് ന്നു കഴിച്ചു പോകണേ അല്ലേൽ പണി പാളും പിന്നെ ഒന്നും കിട്ടില്ല ) , സൈലന്റ് വാലി റൂട്ട് അട്ടപ്പാടി വഴി ചുരം കയറി , നല്ല കോട നിറഞ്ഞ റോഡുകൾ അതി രാവിലെ ആയതിനാൽ നല്ല തണുപ്പും കോടയും, ചുരം ആസ്വദിച്ചു ബൈക്കിൽ യാത്ര തുടർന്നു, അട്ടപ്പാടി വഴി മുള്ളി യിലേക്ക്.

പോകും വഴി ഭവാനി പുഴയിൽ ഇറങ്ങി ഒന്ന് നീരാടി ശേഷം അങ്ങാടിയിൽ സക്കീർക്കാന്റെ ചായ പീട്യേന്നു ദോശയും സാമ്പാറും കഴിച്ചു, യാത്ര തുടർന്നു. (മണ്ണാർക്കാട് to മുള്ളി 55 Km ) മുള്ളി വഴി യാത്ര പണ്ടത്തെ പോലെ പ്രയാസകരം അല്ല (ഈ അടുത്ത് റോഡ് നന്നാക്കിയിട്ടുണ്ട് , കാറിലും ജീപ്പിലും ഈ വഴി പോകാവുന്നതാണ് ) ഒരു കാര്യം ശ്രെദ്ധിക്കണെ ഇതു വഴി പോകുമ്പോൾ വാഹനത്തിന്റെ എല്ലാ പേപ്പറും ഉണ്ടായിരിക്കണേ (പുക ചെക്ക് ചെയ്ത പേപ്പർ വരെ ) അല്ലേൽ ചിലപ്പോൾ പണി കിട്ടും, കൈമടക്ക് കൊടുക്കാൻ നല്ലൊരു തുക മാറ്റിവെക്കേണ്ടി വരും അല്ലേൽ അവർ വന്ന വഴി തിരിച്ചു വിടും , പിന്നെ ചുരം കയറി മഞ്ചൂർ , തേയില തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചുള്ള യാത്ര ആവലാഞ്ചിയിലേക്ക് (മുള്ളി to ആവലാഞ്ചി 44 Km ) ആവലാഞ്ചിയിൽ എത്തി.

ആവലാഞ്ചി Lake ന്റെ ഭംഗി ഒന്ന് വേറെ തന്നെ. ഫോറെസ്റ് വാൻ സഫാരി ഉണ്ട് അവിടം വാൻ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ 3.00 Pm മുമ്പേ എത്തണേ അല്ലേൽ ടിക്കറ്റ് കിട്ടൂല. അവിടുന്ന് ഒരു അടിപൊളി മഴ യാത്ര നേരെ കോതഗിരി വെച്ച് പിടിച്ചു (ആവലാഞ്ചി to കോതഗിരി 51 Km ), രാത്രി സമയം ഊട്ടിയുടെ തണുപ്പ് ഉച്ചിയിൽ തണുത്തു വിറച്ചു ബൈക്കിൽ സങ്കൽപ്പിച്ചു നോക്കൂ അതൊരു കിടിലൻ അനുഭവം , കോതഗിരി എത്തിയപ്പോൾ സമയം രാത്രി 9 മണി. അവിടെ റൂം എടുത്തു (6 പേർ 1200 രൂപ ഒരാൾക്കു 200 രൂപക്ക് നല്ലൊരു റൂം. ഒരു വലിയ റൂം നാല് ബെഡ് നല്ല വൃത്തിയുള്ള അറ്റാച്ഡ് ബാത്റൂം ആവശ്യമെങ്കിൽ കോതഗിരി എത്തിയിട്ട് ഫിലിപ്പേട്ടനെ വിളിച്ചാ മതി 9442010482 റൂം നമ്പർ 104 ഞങ്ങൾ താമസിച്ച റും). ഫാമിലിയായിട്ടു പോവുന്നെങ്കിൽ ഈ ഹോട്ടൽ ചൂസ് ചെയ്താൽ നന്നാവില്ല ട്ടോ . റൂമിൽ പാട്ടുപാടിയും ഗഫൂർക്കാന്റെ ബഡായി കേട്ട് കുറച്ചു നേരം ഈ അടുത്ത് സുഹൃത്തുക്കളായ ഞങ്ങൾ 6 പേർ 4 സിംഗിൾ ബെഡിൽ എന്തു നല്ല അനുഭവമാണെന്നറിയുമോ, രാവിലെ കോതഗിരി ബസ്റ്റാൻഡിന്റെ അടുത്തുള്ള മോഡേൺ കഫേ ഹോട്ടൽ, നല്ല ഭക്ഷണം, (പൊറോട്ട, ദോശ , നല്ല കറികൾ , സൂപ്പർ ചായ ) കഴിക്കയാണേൽ അവിടുന്ന് തന്നെ കഴിക്കണം വയറും മനസ്സും നിറഞ്ഞു എന്ന് പറഞ്ഞ പോലെ.

പിന്നെ ഗൂഗിൾ മാപ് നോക്കി നേരെ കോടനാട് , അതും വ്യത്യസ്ഥമായ യാത്രയായിരുന്നു ഒരു ഒന്നൊന്നര യാത്ര , ജീവിതത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത അത്രെയും ആസ്വദിച്ചുള്ള യാത്ര, രാവിലത്തെ ഊട്ടിയിലെ തണുപ്പിനെ കുറിച്ച് ഞാൻ പറയണ്ടാലോ അത് പോരാഞ്ഞിട്ട് ബൈക്കിൽ കോട നിറഞ്ഞ റോഡ് , (കോത്തഗിരി to കോടനാട് 19 Km ). വ്യൂ പോയിന്റിൽ പോയി ഒരുപാട് നേരം ഇരുന്നു, അവിടുന്ന് ബുള്ളറ്റിൽ വന്ന ഒരു ടീമിനെ പരിചയപ്പെട്ടു , പിന്നെ പോയത് കാതറിൻ വാട്ടർഫാൾസ്‌ (അവിടേക്കുള്ള യാത്ര നല്ല ഒരു അനുഭവം പക്ഷെ വെള്ളച്ചാട്ടം ശബ്ദം കേൾക്കുന്നു വെള്ളം കാണുന്നില്ല അങ്ങോട്ട് നിങ്ങളെ ഞാൻ ക്ഷണിക്കുന്നില്ല ).

പിന്നെ തിരിച്ചുള്ള യാത്ര. ഊട്ടി സിറ്റിയിലൂടേ അല്ലാതെ മാസനഗുഡി എത്താൻ ഒരാശ . കോതഗിരി നിന്നും 9 km തിരിച്ചു വന്നാൽ കോട്ടബെട്ടു എന്ന സ്ഥലത്തു നിന്നും ചോദിച്ചു വഴിയേ കുറിച്ച്, ഗൂഗിൾ മാപ്പിൽ വഴി ഉണ്ട് പക്ഷെ ആരോട് ചോയിച്ചിട്ടും അത് പറ്റൂല എന്ന് തന്നെ, കോട്ടബെട്ടു നിന്നും വലത്തോട്ട് ഗൂഗിൾ നോക്കി അങ്ങ് പിടിച്ചു ആജൂർ,ഇദുഹട്ടി, അനിക്കോറൈ, കവറട്ടി വഴി ഒരു പക്കാ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്ര,യാത്രയിൽ ഒരു ഓഫ്‌റോഡിന്റെ കുറവ് നികത്താനെന്ന പോലെ ഒരു കിടിലൻ ഓഫ് റോഡും എല്ലാം യാതൃശ്ചികം.

സംഭവം നമ്മൾ 6 km അധികം ഓടിയെങ്കിലും യാത്ര അടിപൊളി ഒരുപാട് ഇഷ്ട്ടായി,നേരെ മുതുമലൈ ചുരത്തിലെ 7 മതെ ഹെയർ പിന് ബെന്റിലേക്ക് ചാടി(കാറിനു വരുന്നവർ ഈ വഴി വരരുതെ , നിങ്ങൾ ഊട്ടി വഴി തന്നെ മസിനഗുഡി ക്കു പൊയ്ക്കോളൂ) നേരെ മസിനഗുഡിയിലേക്ക് അവിടുന്ന് ഫുഡ് കഴിച്ചു ,ശേഷം കാട്ടിലേക്ക് ബൈക്ക് വഴി ഒന്ന് കയറി മോയാർ ഡാം വരെ പോയി തിരിച്ചു പോന്നു വരും വഴി ആന കൂട്ടത്തെയും മാൻ കുട്ടികളെയും കണ്ടു, ശേഷം നേരെ ഗുഡല്ലൂരിലേക്ക് വരുന്ന വഴി (ആന, മാൻ കൂട്ടങ്ങൾ , കാട്ടി , മയിൽ തുടങ്ങി കാട്ടിൽ കാണാൻ കൊതിക്കുന്ന എല്ലാം കണ്ടു ) നിലമ്പൂർ വഴി നാട്ടിലെത്തി, രാത്രി 9 മണിക്ക് വീട്ടിലെത്തി.ഒന്നൂടെ പോകാൻ ആഗ്രഹം, അത്രക്ക് മനോഹരം.

വിവരണം – ഷാഫി മുഹമ്മദ്‌ ( https://www.facebook.com/iamshafi ).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply