മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യന്‍ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം…

പലപ്പോഴും ലോകത്തെ വിവിധ രാജ്യങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ഓരോരുത്തരുടെയും ഭാവനയുമായി ബന്ധപ്പെട്ടതായിരിക്കും. ലോകത്ത് മതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെങ്കിലും അഭിമാനിക്കാനുള്ള ചില ബോംബുകള്‍ എപ്പോഴും ഉപേക്ഷിക്കുന്ന ചില രാജ്യങ്ങളുമുണ്ട്. അതുപോലുള്ള ഒരു രാഷ്ട്രമാണ് ഇന്തോനേഷ്യ.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഒരേഒരു രാഷ്ട്രമാണിത്. ഇവിടത്തെ കറന്‍സികള്‍ ഇൻഡ്യയുടെ കറന്‍സിപോലെ ജനപ്രിയമാണ്. ഇന്തോനേഷ്യയിലെ കറന്‍സിയുടെ ഒരു പ്രത്യേകത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. എന്താണെന്നോ ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ ആരാധിക്കുന്ന ഗണപതിയുടെ ചിത്രം ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിന്‍റെ നോട്ടില്‍ അച്ചടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണിതെന്നറിയണ്ടേ?

മതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെങ്കിലും ചില രാജ്യങ്ങളുണ്ട്. അത്ഭുതങ്ങള്‍ ബാക്കി വയ്ക്കുന്ന രാജ്യങ്ങള്‍. അതുപോലുള്ള ഒരു രാഷ്ട്രമാണ് ഇന്തോനേഷ്യ. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത ഒരു കാ‍ഴ്ചയാണ് ഇന്തോനേഷ്യയിലുള്ളത്. ഇവിടുത്തെ കറന്‍സിയിലാണ് ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രം നമുക്ക് കാണാനാവുന്നത്.

ഇന്തോനേഷ്യയിലെ കറന്‍സിയെ രുപിയാ എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്‍റെ നോട്ടില്‍ ആണ് ഗണപതിയുടെ ചിത്രമുള്ളത്. എന്തുകൊണ്ട് ഗണപതി എന്നതാണ് ഏറെ സവിശേഷം. അവരുടെ വിശ്വാസം അനുസരിച്ച് സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനങ്ങളുടെ വിശ്വാസം.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന വളരെ ഭയാനകമായ രീതിയില്‍ തകർന്നിരുന്നു. അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്‍റെ പുതിയ നോട്ട് പുറത്തിറക്കിയത്. ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. അതിനുശേഷം അവിടത്തെ സമ്പത്ത് വ്യവസ്ഥ ശക്തമായി തുടര്‍ന്നു. അതുകാരണമാണ്‌ അവിടത്തെ ജനങ്ങള്‍ ഗണപതിയാണ് തങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നത്. ഗണപതി ഭഗവാന് ഒരുപാട് പൂജകളും അവര്‍ ചെയ്യാറുണ്ട്.

ഗണപതി ഭഗവാനെ ഇന്തോനേഷ്യയില്‍ വിദ്യാ, കല, ശാസ്ത്രം എന്നിവയുടെ ദൈവമായി ആരാധിക്കുന്നു. അവിടത്തെ 20,000ത്തിന്‍റെ നോട്ടില്‍ മുന്നില്‍ ഗണപതിയുടെ ചിത്രവും പിന്നില്‍ ക്ലാസ്സ്‌റൂമിന്‍റെ ചിത്രവുമാണ് അച്ചടിച്ചിട്ടുള്ളത്. ക്ലാസ്സ്‌റൂമില്‍ അധ്യാപകനും, വിദ്യാര്‍ഥികളുമുണ്ട്. മാത്രമല്ല അവിടത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹജര്‍ ദേവന്ത്രയുടെ ചിത്രവുമുണ്ട് നോട്ടില്‍. ഇന്തോനേഷ്യയിലെ സ്വാതന്ത്ര്യസമര സേനാനികൂടിയായിരുന്നു ദേവന്ത്ര.

ഇതുമാത്രമല്ല, ഇവിടത്തെ ആര്‍മിയുടെ മാസ്കോട്ട് ഹനുമാന്‍ ആണ്. ഇവിടത്തെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ അര്‍ജുനന്‍റെയും, കൃഷ്ണന്‍റെയും പ്രതിമകള്‍ ഉണ്ട്. കൂടാതെ ഘടോല്‍കചന്‍റെ പ്രതിമയും ഇവിടെ കാണാന്‍ സാധിക്കും. ഇന്തോനേഷ്യയുടെ സ്വന്തം വിമാന സര്‍വ്വീസിന് പേര് ഗരുഡ എയര്‍ലൈന്‍സ് എന്നുമാണ്. ഇതൊക്കെ കണ്ടിട്ട് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മിലടിക്കുന്ന നമ്മുടെ സമൂഹത്തിനു ഒരു മാറ്റം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

കടപ്പാട് – zeenews, Kairali.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply