റോഡ് ആവശ്യമില്ലാത്ത വാഹനങ്ങളെ കുറിച്ച് കേട്ടിരിക്കാനിടയില്ല. മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഓഫ്റോഡ് വെഹിക്കിളുകളെ കണ്ടിട്ടുണ്ടാകും. അതുപോലെ എന്‍ജിനില്‍നിന്ന് നേരിട്ട് നിയന്ത്രണമുള്ള ചക്രങ്ങള്‍ സഹിതമുള്ള ട്രക്കുകളാണ് ഇനി പറയാന്‍ പോകുന്നത്.
ട്രക്കുകളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലുള്ള മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ കാരിരുമ്പിന്കരുത്തുള്ള ട്രക്കുകളാണിത്. യൂണിമോഗ് എന്നാണ് പേര്. കാലകാലങ്ങളില്‍ ഇവന്റെ പലവിധരൂപങ്ങള്‍ ലോകം കണ്ടു. എല്ലാ രൂപങ്ങളെയും ജര്‍മ്മനിയിലെ യൂണിമോഗ് മ്യൂസിയത്തില്‍ കാണാനാകും. പുതിയ യൂണിമോഗ് കണ്‍സെപ്റ്റ് വാഹനവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ട്രക്കിനോളം വലിപ്പമേറിയ കാറാണ് ഈ കണ്‍സെപ്റ്റ് വാഹനം. യൂണിമോഗ് ട്രക്കുകളുടെ ഒരാള്‍പൊക്കമുള്ള ഭീമന് ടയറുകളാണ് ഇവയ്ക്ക്. കുത്താന്‍വരുന്ന കാട്ടാനയ്ക്ക് നേരെ ധൈര്യത്തോടെ ഓടിച്ചുചെല്ലാന് കഴിയുന്ന വാഹനം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അങ്ങനെയേ വിവരിക്കാനാവു.

യൂണിമോഗ് ട്രക്കുകളെ ഇന്ത്യയില്‍ കാണാത്തതില്‍ പരിഭവിക്കേണ്ട കാര്യമൊന്നുമില്ല. വാഹനങ്ങളുടെ ടെക്നോളജി മുറ്റിനില്ക്കുന്ന രാജ്യങ്ങളാണ് യൂണിമോഗിനാവശ്യം. കമന്റ് ബോക്സില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ അവ വ്യക്തമാണ്. ഒരേ വാഹനം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മഹീന്ദ്രജീപ്പുകളെ മാത്രമെ കണ്ടിട്ടുള്ളൂ. ജര്‍മ്മനിയില്‍ മെഴ്സിഡസ് ബെന്‍സ് കമ്പനിയെ വാനോളം ഉയര്‍ത്തുന്ന നിര്മ്മിതിതന്നെയാണ് യൂണിമോഗ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കടപ്പാട് – സനല്‍ദേവ് കൈപ്പറമ്പില്‍
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog