ഓണക്കാലത്ത് നിയമം ലംഘിച്ച് സർവ്വീസ് നടത്തിയ വോൾവോ ബസുകൾ പിടികൂടി

ഓണക്കാലത്ത് മറുനാടുകളിലേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ വോള്‍വോ ബസുകള്‍ക്ക് പാലക്കാട്ട് പിടി വീണു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 19 ബസുകള്‍ നിയമം ലംഘിച്ചതായി കണ്ടെത്തി. കര്‍ണാടക ആര്‍ടി സി ബസുകളും പെര്‍മിറ്റില്ലാതെയാണ് സര്‍വീസ് നടത്തിയത്. വാളയാര്‍, അട്ടപ്പളം ടോള്‍പ്ലാസ, മേനോന്‍പാറ, കൊഴിഞ്ഞാംപാറ എന്നിവിടങ്ങളിലായി മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ വോള്‍വോ എസി, നോണ്‍ എസി ബസുകള്‍ പിടികൂടിയത്.

147 ബസുകള്‍ പരിശോധിച്ചപ്പോള്‍ 19 എണ്ണത്തിന് മതിയായ പെര്‍മിറ്റോ ഗതാഗത നിയമം അനുശാസിക്കുന്ന മറ്റ് രേഖകളോ ഇല്ലെന്ന് കണ്ടെത്തി. 93,000 രൂപ പിഴയീടാക്കി. കൂടാതെ കര്‍ണാടക ആര്‍ ടി സിയുടെ ഏഴുബസുകളും അനധികൃത സര്‍വീസാണ് നടത്തിയത്. ബംഗളൂരുവില്‍ നിന്ന് തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴു ബസുകള്‍ പെര്‍മിറ്റില്ലാതെയാണ് ഓടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനപരിശോധനയിലൂടെ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയായി ലഭിച്ചു.

ആര്‍ ടി ഒ ടി.ജെ തോമസിന്‍റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ബസുകളുടെ യാത്രാസൗകര്യത്തിന്‍റെ പേരില്‍ ആയിരം മുതല്‍ 2500 രൂപവരെയാണ് യാത്രാക്കൂലിയായി ഈടാക്കിയിരുന്നത്. ഓണാഘോഷത്തിനെത്തി തിരികെ ബംഗളൂരുവിലേക്ക് മടങ്ങുന്നവരാണ് കൂടുതലും ചൂഷണത്തിന് ഇരയായത്. നേരത്തെ സ്വകാര്യ വോള്‍വോ ബസുകളിലെ അനധികൃത ചരക്കുകടത്തും വാഹന പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

News: Manorama News

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply