കോട്ടയം ജില്ലയിലെ ഭരണങ്ങാനവും അല്‍ഫോണ്‍സാമ്മയും… അറിയാമോ ഈ ചരിത്രം?

വി­ശു­ദ്ധ അല്‍­ഫോന്‍­സാ­മ്മ അന്ത്യ­വി­ശ്ര­മം കൊ­ള്ളു­ന്ന ഭരണങ്ങാനം കേ­ര­ള­ത്തി­ലെ പ്രാ­ചീന ക്രൈ­സ്തവ കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണ്. എ.­ഡി 1004-ല്‍ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തി­നു നൂ­റ്റാ­ണ്ടു­കള്‍­ക്കു മു­മ്പേ തന്നെ സ്ഥ­ല­ത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും കച്ച­വ­ട­ക്കാ­രായ ക്രൈ­സ്ത­വ­രു­ടെ ചെ­റിയ ചെ­റിയ സമൂ­ഹ­ങ്ങള്‍ താ­വ­ള­മ­ടി­ച്ചി­രു­ന്നു. അന്നു സു­ല­ഭ­മാ­യി­രു­ന്ന കു­രു­മു­ള­കു തു­ട­ങ്ങിയ കാര്‍­ഷിക വി­ഭ­വ­ങ്ങ­ളും സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളും വന­വി­ഭ­വ­ങ്ങ­ളും സം­ഭ­രി­ച്ച് അന്ന­ത്തെ വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു അവ­രു­ടെ മു­ഖ്യ­തൊ­ഴില്‍. ­മ­ല­യോ­ര­പ്ര­ദേ­ശ­ത്തെ ഏറ്റ­വും പഴ­ക്കം­ചെ­ന്ന വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നായ അരു­വി­ത്തു­റ­യില്‍ സ്ഥി­ര­താ­മ­സ­മാ­ക്കി­യി­രു­ന്ന ക്രൈ­സ്ത­വ­രില്‍ ചി­ല­രാ­ണു ഭര­ണ­ങ്ങാ­ന­ത്തും സമീ­പ­പ്ര­ദേ­ശ­ങ്ങ­ളി­ലും താ­വ­ള­മ­ടി­ച്ചു കച്ച­വ­ടം നട­ത്തി­യി­രു­ന്ന­തെ­ന്ന് കരു­ത­പ്പെ­ടു­ന്നു. കാ­ഞ്ഞി­ര­പ്പ­ള്ളി മു­തല്‍ കു­റ­വി­ല­ങ്ങാ­ടു വരെ­യു­ള്ള പ്ര­ദേ­ശ­ങ്ങ­ളില്‍ കു­ടി­യേ­റി­യി­രു­ന്ന ക്രൈ­സ്ത­വര്‍ തങ്ങ­ളു­ടെ മത­പ­ര­മായ ആവ­ശ്യ­ങ്ങള്‍ നിര്‍­വ­ഹി­ച്ചി­രു­ന്ന­ത് അരു­വി­ത്തു­റ­പ്പ­ള്ളി­യി­ലാ­യി­രു­ന്നെ­ന്നു പഴ­മ­ക്കാര്‍ പറ­യു­ന്നു­.

എ­ല്ലാ സ്ഥ­ല­ത്തും പു­തിയ പള്ളി­കള്‍ രൂ­പം­കൊ­ണ്ടി­രു­ന്നു. കു­റ­വി­ല­ങ്ങാ­ടും, പാ­ലാ­യി­ലും പു­തിയ പള്ളി സ്ഥാ­പി­ത­മാ­യി. താ­മ­സി­ക്കാ­തെ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ച്ചു­. ക്രൈ­സ്ത­വ­രു­ടെ തറ­വാ­ടെ­ന്ന് വി­ളി­ക്ക­പ്പെ­ടു­ന്ന കൊ­ടു­ങ്ങ­ല്ലൂ­രു­നി­ന്ന് കു­ടി­യേ­റി­പാര്‍­ത്ത­വ­രാ­ണ് പാല, ഭര­ണ­ങ്ങാ­നം ഭാ­ഗ­ത്തു­ള്ള ക്രി­സ്ത്യാ­നി­ക­ളെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. നല്ല അധ്വാ­നി­ക­ളായ ക്രി­സ്ത്യന്‍ കര്‍­ഷ­ക­രെ എത്തി­പ്പെ­ട്ട നാ­ട്ടി­ലെ­ല്ലാ­യി­ട­ത്തും നല്ല രീ­തി­യി­ലാ­ണ് സ്വീ­ക­രി­ച്ച­ത്. അവര്‍­ക്ക് എല്ലാ നാ­ട്ടി­ലും കു­റ­ഞ്ഞ വി­ല­യില്‍ കൃ­ഷി­ഭൂ­മി പതി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന് ആളു­ണ്ടാ­യി. അങ്ങ­നെ ക്രി­സ്ത്യാ­നി­കള്‍ പ്ര­ബ­ല­ശ­ക്തി­യാ­യി മാ­റി­.

ക­വ­ണാ­റ് എന്ന പേ­രില്‍ അറി­യ­പ്പെ­ട്ടി­രു­ന്ന മീ­ന­ച്ചി­ലാ­റി­ന്റെ​ ഇരു­ക­ര­ക­ളി­ലു­മാ­യി വ്യാ­പി­ച്ചു കി­ട­ന്നി­രു­ന്ന മീ­ന­ച്ചില്‍ പ്ര­ദേ­ശ­ങ്ങള്‍ ഭരി­ച്ചി­രു­ന്ന­തു തെ­ക്കും­കൂര്‍ രാ­ജാ­വി­ന്റെ സാ­മ­ന്ത­ന്മാ­രാ­യി­രു­ന്ന കര്‍­ത്താ­ക്ക­ന്മാ­രാ­ണ്. പ്ര­ജാ­ക്ഷേ­മ­തല്‍­പ­ര­ന്മാ­രാ­യി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­ക്ക­ന്മാര്‍ ക്രി­സ്ത്യാ­നി­ക­ളോ­ട് പ്ര­ത്യേ­ക­മായ വാ­ത്സ­ല്യ­വും പ്ര­തി­പ­ത്തി­യും പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. അവ­രു­ടെ പട­ത്ത­ല­വ­ന്മാര്‍ പല­രും ക്രി­സ്ത്യാ­നി­ക­ളാ­യി­രു­ന്നു­.

1002-ല്‍ പാ­ലാ വലി­യ­പ­ള്ളി­ക്കു­ള്ള സ്ഥ­ലം സൌ­ജ­ന്യ­മാ­യി നല്കി­യ­തും, സ്ഥ­ല­വാ­സി­ക­ളില്‍ ചി­ല­രു­ടെ എതിര്‍­പ്പു­ണ്ടാ­യ­തി­നെ തു­ടര്‍­ന്നു സ്ഥ­ല­ത്തു വന്നി­രു­ന്നു പള്ളി­പ­ണി നട­ത്തി­ച്ചു കൊ­ടു­ത്ത­തും അന്നു നാ­ടു­വാ­ണി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­വാ­യി­രു­ന്നു. 1004-ല്‍ നിര്‍­മ്മി­ക്ക­പ്പെ­ട്ട ഭര­ണ­ങ്ങാ­നം പള്ളി­യു­ടെ കാ­ര്യ­ത്തി­ലും ഇതു­പോ­ലു­ള്ള പ്ര­തി­ബ­ന്ധ­ങ്ങ­ളു­ണ്ടാ­യ­ത്രേ. പള്ളി­യു­ടെ സ്ഥാന നിര്‍­ണ്ണ­യ­ത്തെ­പ്പ­റ്റി തര്‍­ക്ക­മു­ണ്ടാ­യി. ഒടു­വില്‍ മീ­ന­ച്ചില്‍ കര്‍­ത്താ­വ് ഇട­പെ­ട്ടു. അങ്ങ­നെ­യാ­ണ് പണി സു­ഗ­മ­മാ­യി നട­ന്ന­ത്.

ഒ­രു ഉള്‍­നാ­ടന്‍ ഗ്രാ­മം മാ­ത്ര­മാ­യി­രു­ന്ന ഭര­ണ­ങ്ങാ­ന­ത്തി­ന്റെ പ്ര­സി­ദ്ധി ഇന്നു കട­ലു­ക­ടള്‍­ക്ക­പ്പു­റ­ത്തും ചെ­ന്നെ­ത്തി­യി­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ വള­രെ പ്ര­ധാ­ന­പ്പെ­ട്ട ഒരു തീര്‍­ത്ഥാ­ടന കേ­ന്ദ്ര­മാ­ണ് ഭര­ണ­ങ്ങാ­നം. വി­ശു­ദ്ധ­യെ­ന്ന് നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ട അല്‍­ഫോന്‍­സാ­മ്മ­യു­ടെ പു­ണ്യ­സ­മാ­ധി­യി­ലൂ­ടെ ഈ പ്ര­സി­ദ്ധി അന­ന്ത­കാ­ലം നി­ല­നില്‍­ക്കു­ക­യും ചെ­യ്യും­. പാ­ല­യില്‍­നി­ന്ന് 8 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട് ഭര­ണ­ങ്ങാ­ന­ത്തി­ന്.

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം.

2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു. കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply