സഞ്ചാരികളെ ഇതിലേ ഇതിലേ..
കാഴ്ചയുടെ ദൃശ്യ വിസ്മയം ഒരുക്കി അതിരപ്പള്ളി വെറ്റിലപ്പാറ പാലം.
മ്മടെ വെറ്റിലപ്പാറ പാലം സൂപ്പറാ..
ഫോട്ടോ ഷൂട്ടിന് പറ്റിയ ചാലക്കുടിയിലെ ഏറ്റവും അടിപൊളി സ്ഥലങ്ങളിൽ ഒന്നാണ് നമ്മടെ വെറ്റിലപ്പാറ പാലം. അതിരപ്പള്ളി വാൽപ്പാറ യാത്രയിൽ ഈ മനോഹര ദൃശ്യഭംഗി ആസ്വദിക്കാവുന്നതാണ്..




ഈ യാത്രയിൽ ആദ്യം അതിരപ്പള്ളി വെള്ളച്ചാട്ടം ആസ്വദിച്ചതിന് ശേഷം, വന്യമൃഗങ്ങൾ വസിക്കുന്ന… കൊടും കാട്ടിലൂടെ…..ഒരു റൈഡ് !!!! കാടിന്റെ … ഹരിതാഭയും….പച്ചപ്പും അനുഭവിച്ചു….. ശുദ്ധവായു ശ്വസിച്ചു….. ഒരു സാഹസിക യാത്രാ
റൈഡ് നു പറ്റിയ…. അന്തരീക്ഷം……!!
തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം, ഇവയെല്ലാം ആസ്വദിക്കണമെങ്കിൽ പോകാം വാൽപ്പാറയിലേക്ക്. വിവിധ സസ്യ ജന്തു പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. കാടിന്റെ തണുപ്പും കാറ്റുമേറ്റുള്ള യാത്ര വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും..
Photos: Dileep Narayanan
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog