വിമാനങ്ങൾ കാണാത്തവർ ആരുംതന്നെ ഉണ്ടാകില്ല. നമ്മൾ കണ്ടിട്ടുള്ള വിമാനങ്ങളെല്ലാം ചുരുക്കം ചിലത് ഒഴിച്ചാൽ വെള്ള നിറത്തിലാണ് ഉള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ബസ്സുകൾക്ക് ഉള്ളതുപോലെ വിമാനങ്ങൾക്കും വല്ല കളർകോഡും ഉണ്ടോ? നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം ഇതാ..
ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ച് വരുന്ന വിമാനങ്ങള്‍ പൊതുവെ പച്ച നിറത്തിലാണ് വരുന്നത്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അപ്പോള്‍ വിമാനങ്ങളില്‍ കാണുന്ന വരകളും, പുള്ളികളും ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കാണുന്നതോ എന്ന സംശയം ചിലര്‍ക്ക് എങ്കിലും ഇപ്പോള്‍ തോന്നിയിട്ടുണ്ടാകും. എന്നാല്‍ അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കില്‍ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്.
പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാന്‍ വെള്ള നിറത്തിന് സാധിക്കും. ഇത് വഴി വിമാനത്തിലെ താപനില നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സാധിക്കും. അതിനാലാണ് വിമാനങ്ങള്‍ക്ക് പൊതുവെ വെള്ള നിറം നല്‍കുന്നത്. വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.
മറ്റ് കളറുകള്‍ പോലെ വെള്ള നിറം അധികം നിറം മങ്ങില്ല എന്നതും പ്രയോജനകരമാണ്.മാത്രമല്ല വെള്ള നിറങ്ങളുടെ മെയിന്റനന്‍സും വൃത്തിയാക്കലും എളുപ്പം സാധിക്കുന്നതാണ്.ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം, അള്‍ട്രാ വയലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു.അതിനാല്‍ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവ് വരുന്നത്.കൂടാതെ 747 ബോയിംഗ് വിമാനങ്ങള്‍ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാമോളം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാമോളം വരുന്ന പോളിഷും ആവശ്യമാണ്.അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി രണ്ട് ശതമാനത്തോളം വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട് – ശ്രുതി രാജേഷ്, പ്രവാസി എക്സ്പ്രസ്സ്.