ഗവിയുള്ളപ്പോള്‍ മനാലിയും ഷിംലയുമെല്ലാം എന്തിന്?

പ്രശാന്ത സുന്ദരമായ ഗവിയിലേക്ക് ഒരു യാത്ര. പ്രകൃതിയേയും വന്യതയേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പത്തനംതിട്ടയിലെ ഗവിയിലേക്ക് വെച്ച് പിടിക്കാം. വാണിജ്യ ടൂറിസം കേന്ദ്രങ്ങളിലെ താങ്ങാനാവാത്ത ചെലവൊന്നും ഒരിക്കലും ഗവി ട്രിപ്പില്‍ ഉണ്ടാവില്ല. ഇനി പ്രത്യേകം വണ്ടി പിടിച്ചൊന്നു പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നമ്മുടെ ഓര്‍ഡിനറി സിനിമയിലേത് പോലെ ആനവണ്ടിയില്‍ ഗവിയിലേക്ക് എത്താം. ഗവി സഞ്ചാരത്തിന്‍റെ രസം കെഎസ്ആര്‍ടിസി യാത്രയാവും.

പെരിയാന്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട ഗവിയിലെ കാഴ്ചകള്‍ വന്യവും പച്ചപ്പ് നിറഞ്ഞതും സുന്ദരവുമാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് പുറത്ത് നിന്നും വരുന്ന സഞ്ചാരികള്‍ സംശയം ലവലേശമില്ലാതെ കേരളത്തെ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന് വിളിക്കുന്നത്.

കാടിന്റെ വന്യതയും ശബ്ദവും മാത്രമാകും നമുക്ക് ചുറ്റും. ഗവിയെന്ന ഗ്രാമവും കാടും കാട്ടാറുകളും വന്യജീവികളും കാട്ടാനയും എല്ലാം നിറഞ്ഞ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന പ്രദേശം മനസ് സന്തോഷവും സമാധാനവും നിറഞ്ഞതാക്കും.

വൈഫൈയും മൊബൈല്‍ നെറ്റ്‌വര്‍ക്കുമൊന്നും ഉണ്ടാവില്ല. എങ്കിലും ഗവി നമ്മള്‍ക്ക് ഉള്ളിലെ നമ്മളുമായി സംവദിക്കാന്‍ അവസരം നല്‍കും. ഗവിയിലേക്കുള്ള വഴിയാണ് ഏറ്റവും മനോഹരം. യാത്രയിലുടനീളം സുന്ദരമായ കാഴ്ചകള്‍. കാട്ടിലൂടെയുള്ള യാത്ര ആര്‍ക്കാണ് സന്തോഷം നല്‍കാത്തത് അല്ലേ.

ബോട്ടിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഗവിയില്‍ അതിനും സൗകര്യം. കൊച്ചു പമ്പയാറും തൊട്ടടുത്ത് തന്നെ. പുഴയും ആറും കാടും മലയും എല്ലാം തൊട്ടടുത്ത്, ഒപ്പം ഗ്രാമീണ ജീവിതവും. ഗവിയാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഒരു കാര്യം ഉറപ്പ്, മറക്കാനാവില്ല ഒരാള്‍ക്കും ഗവിയിലെ സായാഹ്നങ്ങളും പുലരിയും.

KSRTC BUS TIMINGS to GAVI :  CLICK HERE

 

 

 

 

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of KSRTC Blog.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply