സർക്കാറിനെ കോടികളുടെ നഷ്ടത്തിലാക്കി കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടം വാടകയ്ക്ക് കൊടുക്കാതെ സർക്കാരിന് കോടികളുടെ നഷ്ടം. പ്രതിമാസം അമ്പത് ലക്ഷം രൂപ നിരക്കിൽ ഇതേവരെയായി പത്ത് കോടിയിലധികം നഷ്ടം കണക്കാക്കുന്നു. കെട്ടിടനിർമാണം പൂർത്തിയായിട്ട് രണ്ട് വർഷത്തിലേറെയായി.

65 കോടി ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കെഎസ്എഫ്ഡിസി,വാടക പിരിച്ചെടുത്ത് തിരിച്ചടവായി നിശ്ചിത പണം പിടിച്ച് വെച്ച ശേഷം ബാക്കി തുക പ്രതിമാസം കെഎസ്ആർടിസിയ്ക്ക് നൽകാനാണ് വ്യവസ്ഥ.ടെൻഡർ വിളിക്കാനും വാടക നിശ്ചയിക്കാനും തുടക്കത്തിൽ കാലതാമസമുണ്ടായി.ടെൻഡർ വിളിച്ചെടുത്ത കമ്പനിയുമായി പിന്നീട് വാടക സംബന്ധിച്ച് തർക്കമുണ്ടായി,തർക്കം കോടിതിയിലെത്തി.നിയമ പോരാട്ടത്തിനൊടുവിൽ കമ്പനിയ്ക്കനുകൂലമായി വിധി വന്നു.മൂന്ന് മാസത്തിനകം കെട്ടിടം ടെൻഡർ വിളിച്ചെടുത്ത കമ്പനിയ്ക്ക് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

വിധി മൂന്ന് മാസം കഴിഞ്ഞിട്ടും കെട്ടിടം വിട്ട് കൊടുത്തിട്ടില്ല,50കോടി രൂപ അഡ്വാൻസ് തുകയും 50ലക്ഷം രൂപ പ്രതിമാസ വാടകയുമാണ് ടെൻഡർ കരാർ.അഡ്വാൻസ് തുക കൈപ്പറ്റി കെട്ടിടം വിട്ട് നൽകിയാൽ തന്നെ പരിഷ്കരണ പ്രവർത്തികൾക്കായി ഒന്നര വർഷം വേണം.അതിന് ശേഷം മാത്രമേ വാടക കിട്ടി തുടങ്ങു.കെട്ടിടം കൈമാറാൻ ഇനിയും വൈകിയാൽ വാടക പിരിച്ചെടുക്കൽ വൈകും.ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടത്തിന്റെ മുതലും പലിശയും തിരിച്ചടവും ഇത് വരെ തുടങ്ങിയിട്ില്ല.മിനുക്ക് പണികൾ ബാക്കിയുണ്ടായെന്നാണ് കെഎസ്എഫ്ഡിസിയുടെ പക്ഷം.

കടപ്പാട്  : മലയാള മനോരമ

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply