ഇനി രാമായണ മാസത്തിന്റെ ശീലുകള്‍. ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും രാമനാമങ്ങളാലും രാമായണപാരായണത്താലും മുഖരിതമാകും. കര്‍ക്കിടകമാസത്തില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളില്‍ ശ്രീരാമനേയും സഹോദരന്മാരേയും ഒരേദിവസം തന്നെ ദര്‍ശിക്കുകയെന്നത് പുണ്യമായി കേരളീയര്‍ വിശ്വസിക്കുന്നു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ ദര്‍ശനത്തിനായി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6നും 6.30ന് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് തൃപ്രയാര്‍ ദര്‍ശനത്തോടെയാണ് തുടക്കം കുറിക്കുക. നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷം തിരിച്ച് അവിടെതന്നെ സമാപിക്കും. ഈ സര്‍വീസുകളില്‍ എത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ ദര്‍ശനം നടത്തുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ നാലമ്പലദര്‍ശനത്തിന്റെ പ്രാമുഖ്യവും ഓരോ വര്‍ഷവും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വര്‍ദ്ധനവും കണക്കിലെടുത്ത് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഇത്തവണയും ക്ഷേത്രങ്ങളും ഭരണാധികാരികളും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.
കടപ്പാട് : ജന്മഭൂമി