വിവരണം – മുഹമ്മദ് ഷബാബ്.
ഒരു യാത്രയിൽ ആണ് തുടങ്ങിയിട്ട് ഇന്നേക്ക് 15 ദിവസം ആണ്. യാത്രയുടെ ലക്ഷ്യം പലതും ആണ് പക്ഷെ എനിക്ക് ഇത് ഒരു ഒന്നൊന്നര യാത്രയാണ്.. ഒരുപാട് നാളത്തെ ആഗ്രഹം സ്വപ്നം ഇന്ത്യ മുഴുവനും ഒന്ന് കാണണം ശരിക്കും ഒന്ന് അറിയണം.. കാണാൻ എല്ലാവരെയുംകൊണ്ട് സാധിക്കും അറിയാൻ അത് എല്ലാവരെകൊണ്ടും സാധിക്കില്ല.. യാത്രയുടെ തുടക്കം രസകരമായിരുന്നു പക്ഷെ നാട്ടിലെ അവസ്ഥ രസകരം അല്ലായിരുന്നു അതുകൊണ്ട് തന്നെ എന്റെ ഈ യാത്രയെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു പറഞ്ഞതുമില്ല.. ഇപ്പോൾ യാത്ര വിവരങ്ങൾ പങ്കുവെച്ചു തുടങ്ങാം എന്ന് വിചാരിക്കുന്നു.. ഇതുവരെ സംഭവിച്ച കാര്യങ്ങളും യാത്രയുടെ വിവരങ്ങളും ചെറുതായി ഒന്ന് ചുരുക്കി പറയാം….
3 മാസം ഇന്ത്യയെ മൊത്തത്തിൽ ഒന്ന് കണ്ട് മനസ്സുകൊണ്ട് അറിയണം അതാണ് പ്ലാൻ.. ട്രെയിനിലും ബസ്സിലും ഒക്കെയാണ് യാത്ര… നാട്ടിൽ നിന്നും ആഗ്രവരെ എത്തിയത് അറിഞ്ഞിരുന്നില്ല നല്ല മൂന്നു മച്ചാൻമാർ ഉണ്ടായിരുന്നു നാഷണൽ ജൂഡോ ചാമ്പ്യന്മാർ ആണ് രണ്ടുപേരും മറ്റേ ഒരാൾ ഉപരിപഠനത്തിനു പോകുന്നതും ഒരുപാട് എൻജോയ് ചെയ്തു ആ ട്രെയിൻ യാത്ര അതിനു ശേഷം ഇതുവരെ അങ്ങനെ എൻജോയ് ചെയ്ത ഒരു ദിവസം ഉണ്ടായിരുന്നില്ല..
ആഗ്രയിൽ ഇറങ്ങി താജ്മഹൽ കണ്ടുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം.. ആദ്യമേ പറയാം ഒരു പ്ലാനും ഇല്ലാത്ത യാത്രയാണ് വർക്കിനനുസരിച്ചു എല്ലാം പ്ലാനും പെട്ടന്ന് ചേഞ്ച് ആകും. ആഗ്രയിൽ നിന്നും പിറ്റേദിവസം ജയ്പൂരിലേക്ക് “പിങ്ക് സിറ്റി” ശരിക്കും അത് ഒരു പിങ്ക് സിറ്റി തന്നെയാണ് ഇന്ത്യയിൽ ഇതുപോലെ ഒരു സിറ്റി വേറെ ഉണ്ടാവില്ല അത്രക്ക് ഇഷ്ടപ്പെടും ജയ്പൂരിലെ ഓൾഡ് സിറ്റിയിലെ ഓരോ മുക്കും മൂലയും.. രാത്രിയിൽ ആണ് ജയ്പൂർ സിറ്റിയെ കണ്ടത് ജയ്പൂരിലെ രാത്രി സൗന്ദര്യം ഹവാമഹൽ ആണ് അത് ഒരുപാട് നേരം നോക്കി നിന്നുപോയിരുന്നു… പിന്നെ രണ്ടു ദിവസം കുറച്ചു വർക്കുകൾ ആയിരുന്നു…
രണ്ടു ദിവസം കൊണ്ട് അവിടുത്തെ ചൂട് എന്താണെന്ന് മനസ്സിലായിരുന്നു അപ്പോയൊക്കെ നാട്ടിൽ നല്ല മഴ പെയ്യുന്ന സമയം ആയിരുന്നു കൊതിച്ചു പോയിരുന്നു നാട്ടിലെ മഴ മുഴുവനും അവിടേക്ക് വന്നിരുന്നു എങ്കിൽ… അങ്ങനെ ചൂടുകാരണം കളം മാറ്റിപിടിച്ചു നേരെ ലോണാവാലയിലേക്ക് അവിടെനിന്നും പവന നഗർ.. നമ്മുടെ വാഗമൺ പോലെയുള്ള സ്ഥലമാണ് പവന നഗർ അതിനേക്കാൾ ഭംഗിയാണെന്നു പറഞ്ഞാൽ കുഴപ്പമില്ല കോട്ടകളുടെ നാടാണ് ഒരുപാട് ട്രെക്ക് ചെയ്താലേ ഓരോ കോട്ടയിലും എത്തുകയുള്ളൂ.. എന്തോ ഈ ഗ്രാമത്തോട് ഒരു വല്ലാത്ത ഒരു ഇഷ്ടം.. കാരണം ഇവിടെ ടൂറിസ്റ്റുകൾ ഉണ്ട് പക്ഷെ ഇതിനെ നശിപ്പിച്ചിട്ടില്ല.. ഒരുപാട് പേർ ഇവിടെ വരുന്നുണ്ടെങ്കിലും നമുക്ക് അത് ഫീൽചെയ്യില്ല റോഡുകൾ കാലിയാണ്.. ഭയങ്കര ശാന്തത ഫീൽ ചെയ്യുന്നു.. മലമുകളിലെ കോട്ടകൾ ആണ് ഇവിടുത്തെ മെയിൻ അട്ട്രാക്ഷൻ എന്ന് ഇവർ പറയുന്നു എങ്കിലും ഇവിടുത്തെ ശാന്തത ആണ് എനിക്ക് ഇഷ്ടമായത്..
മൂന്നു ദിവസം പവന നഗറിൽ ഉണ്ടായിരുന്നു.. അതിൽ ഒരു ദിവസം എവിടെയെങ്കിലും ടെന്റ് അടിച്ചു കിടക്കാന്ന് വെച്ചപ്പോൾ ഇവിടെ ഉള്ളവർ സമ്മതിച്ചില്ല അവരുടെ ഹോട്ടലിൽ നമ്മൾക്ക് കിടക്കാനുള്ള സൗകര്യം തന്നു നല്ല നാടൻ കോഴി അറുത്തു ഫുഡ് വെച്ച് കഴിപ്പിച്ചു.. അന്ന് രക്ഷാബന്ധൻ ആയിരുന്നു. ഇവിടെ ഇത് ഭയങ്കര ആഘോഷം ആണ് ഇവരുടെ കൂടെ ആഘോഷത്തിൽ പങ്കുചേർന്നതിനു ശേഷമാണ് അന്നത്തെ യാത്ര തുടരാൻ അവർ അനുവദിച്ചത്..
പൂനെ ലോണാവാല ട്രെയിനിൽ വെച്ച് ഒരു മച്ചാനെ പരിചയപ്പെട്ടു അവന്റെ വീട്ടിൽ ഒരുദിവസം താമസിക്കണം എന്ന് ഒടുക്കത്തെ വാശി..അവനെ ഒന്ന് കാണണം അവൻ എവിടെയൊക്കെയോ കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട്.. എല്ലാം അവന്റെ നിർബന്ധം ആണ്.. ആൾകാർ എല്ലാവരും നല്ല മനസ്സുള്ളവർ ആണ് നമ്മൾ അവരോടു എങ്ങനെ പെരുമാറുന്നുവോ അതുപോലെ അല്ല അതിനേക്കാൾ നല്ലതുപോലെ സ്നേഹത്തോടെ അവർ നമ്മളോട് പെരുമാറും.. ഒന്ന് പുഞ്ചിരിച്ചാൽ മതി… ഒരു പുഞ്ചിരിയാണ് ഇന്നലെ ഇവിടെ കിടന്നതും ഇന്നലത്തേയും ഇന്നത്തെയും ഫുഡ് കിട്ടിയതിന്റെയും പിന്നിൽ… ഒരു പുതിയ ബന്ധവും… പൂനെ ലോണാവാല ട്രെയിനിൽ വെച്ച് ഒരു ഭായിയെ പരിചയപ്പെട്ട കാര്യം പറഞ്ഞല്ലോ അവന്റെ വീട്ടിലേക്കു ആയിരുന്നു അടുത്ത യാത്ര.. പോകാൻ വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ അവൻ കുറെ വിളിച്ചു ക്ഷണിച്ചപ്പോൾ ഒന്ന് പോകാം എന്ന് വിചാരിച്ചു.. അവന്റെ അനിയൻ റെയിൽവേ സ്റ്റേഷനിൽ വന്നു പിക്ക് ചെയ്തു ഹോട്ടലിൽ കൊണ്ട് പോയി ഫുഡ് കഴിപ്പിച്ചു നേരെ അവന്റെ വീട്ടിലേക്കു കൊണ്ടുപോയി.
ഫുഡ് ഹോട്ടലിൽ നിന്നും വാങ്ങിച്ചു തന്നതിന് ഒരു കാരണം ഉണ്ട് ഇവിടെ “രക്ഷാബന്ധൻ” ആണ് ഇവന്റെ അമ്മ അമ്മയുടെ ചേട്ടന് രാഖി കെട്ടികൊടുക്കാൻ പോയി സായ് (ആ ഭായിയുടെ പേര്) യുടെ ഭാര്യ അവരുടെ ചേട്ടന് രാഖി കെട്ടികൊടുക്കാൻ പോയി സായിയുടെ ചേച്ചി ഇവർക്ക് രാഖി കെട്ടാൻ ഇവരുടെ വീട്ടിൽ ഉണ്ട് ഇവിടെ ഇങ്ങനെയാണ്.. ചേച്ചിക്ക് അങ്ങനെ ഫുഡ് ഉണ്ടാക്കാൻ അറിയില്ല അതുകൊണ്ടാണ് ഞങ്ങളെ ഹോട്ടലിൽ കയറ്റിയത്.. വീട്ടിൽ എത്തി ഇവിടുന്നു മുതൽ പിന്നെ മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണ് കിട്ടികൊണ്ടിരുന്നത്.. സായിയുടെ അച്ഛൻ കേരളത്തിലെ വിശേഷങ്ങളും കാര്യങ്ങളും നമ്മളുടെ യാത്രയെക്കുറിച്ചും പിന്നെ തലേദിവസം ഞങ്ങൾ ഒരു ചായക്കടയിൽ നിലത്താണ് കിടന്നത് എന്നൊക്കെ സായി അച്ഛനോട് പറഞ്ഞിരുന്നു അത് അച്ഛന് ഞങ്ങൾ എന്താണെന്ന് മനസ്സിലാക്കികൊടുത്തു അങ്ങനെ ഒരുപാട് യാത്ര വിശേഷങ്ങൾ സംസാരിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ സായിയുടെ ചേച്ചി വെള്ളം സ്വീറ്റ്സ് വിളക്ക് പിന്നെ ഒരു രാഗിയും കൊണ്ടുവന്നു.. സായിയുടെ ചേച്ചി ഞങ്ങൾക്ക് രാഖി കെട്ടിത്തന്നു.. സായിയുടെ അച്ഛൻ പറഞ്ഞു “സ്വാതി ഇനി നിങ്ങളുടെയും ചേച്ചിയാണെന്നു..” ഏതോ ഒരു നാട്ടിൽ ഒരു പത്തു മിനുട്ടിലെ പരിചയത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല.. അത് കഴിഞ്ഞു പിന്നെ പുറത്തേക്കു ഇറങ്ങി ഗണപതിയുടെ ശില്പങ്ങൾ ഉണ്ടാക്കുന്ന ഒരു സ്ഥലത്തേക്ക് പോയി.. ഒരു ആചാരങ്ങൾക് വേണ്ടിയാണ് ഉണ്ടാക്കുന്നത് നല്ല ഭംഗിയായിരുന്നു കാണാൻ.. അവിടെനിന്നും സായിയുടെ നാട്ടിലെ കൂട്ടുകാരുടെ അടുത്തേക്ക്.. നമ്മളുടെ അത്പോലെ ചിന്ദിക്കുന്നവർ സാഹസികത ഇഷ്ടപ്പെടുന്നവർ അവരോടു ഒരുപാട് സംസാരിച്ചു.. നമ്മൾക്ക് ഒരുപാട് അഡ്വൈസ് തന്നു അവർ.. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ രാത്രിയിൽ കുടിക്കാൻ പാൽ ഒക്കെ എടുത്തു വെച്ചിരിക്കുന്നു.. (സ്വന്തം വീട്ടിൽ നിന്നുപോലും ഇതുവരെ കിട്ടിയിട്ടില്ല).
രാവിലെ കൗസല്യ സുപ്രഭാതം പോലെ എന്തോ ഒരു പാട്ടൊക്കെ കേട്ടിട്ടാണ് എഴുന്നേറ്റത് സമയം നോക്കുമ്പോൾ 4.30 ഇവിടെ എല്ലാവരും 4 മണി ആകുമ്പോൾ എഴുന്നേൽക്കും പിന്നെ കുളിച്ചു ഫ്രഷ് ആയി യോഗ ചെയ്യണം എന്നാലേ ഫുഡ് കിട്ടുള്ളു.. അങ്ങനെ ഒരു നല്ല എക്സ്പീരിയൻസ് ആയിട്ടുള്ള മോർണിംഗ് ആയിരുന്നു ഇന്ന്… ആ മറന്നു ഒരു കാര്യം കൂടി ഉണ്ടായി.. ചേച്ചിക്ക് ഒരു കുട്ടിയുണ്ട് 7 മാസമേ ആയിട്ടുള്ളു പക്ഷെ ആള് നല്ല ഉഷാർ ആണ് എല്ലാവരോടും പെട്ടന്ന് കമ്പനി ആകും ഫോൺ കിട്ടിയാൽ വായിൽ ഇടും എനിക്ക് പിന്നെ ഒരു പണിയും തന്നു.. രാവിലെ കുളിച്ചു ഇട്ട പുതിയ ഡ്രെസ്സിൽ മൂത്രം ഒഴിച്ച് എന്നെ വീണ്ടും കുളിപ്പിച്ചു..
പിന്നെ സിദ്ധാർത്ഥിന്റെ ഫോട്ടോഗ്രഫി പരീക്ഷണം ആയിരുന്നു… ഇതൊക്കെ കഴിയുമ്പോൾ വല്ലാതെ അടുത്തുപോയിരുന്നു ആ വീട്ടുകാരെയും വീടിനെയും…
യാത്ര പറയാൻ മനസ്സുണ്ടായിരുന്നില്ല… പക്ഷെ താണ്ടാൻ ഒരുപാടുള്ളത്കൊണ്ട് ഇനിയും വരും എന്ന് ഉറപ്പുകൊടുത്തു യാത്ര പറഞ്ഞു ഇറങ്ങി.. ഒരു കാര്യം കൂടി പറയട്ടെ അവരുടെ ഫാമിലി മുഴുവനും RSS കാരാണ്.. അവർ ശരിക്കും ഒരു നല്ല മനുഷ്യരാണ്..
പിന്നെ തലവാചകം പോലെ ഇത് ഒരു ജോലിയുടെ ഭാഗം ആയിട്ട് തന്നെയാണ് പോകുന്നത്.. എന്താണ് ജോലി എന്നൊക്കെ ഞാൻ പിന്നീട് പറയാം.. പൂനെ റെയിൽവേ സ്റ്റേഷനിൽ ആണ് മുംബൈയിലേക്ക് ആണ് അടുത്ത യാത്ര യാത്ര.. മുംബയിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് അറിയുന്നവർ അയച്ചു തരൂ.. പവന നഗറിലേക്ക് എങ്ങനെ പബ്ലിക് ട്രാൻസ്പോർട്ടിൽ പോകാം എന്നതിനെക്കുറിച്ചു ഞാൻ ഡീറ്റൈൽ ആയിട്ട് ഒരു പോസ്റ്റ് ഇടാം… പിന്നെ ഒരുകാര്യം കൂടി യാത്രയുടെ ഇടയ്ക് സമയം കിട്ടുമ്പോൾ എഴുതുന്നതാണ് അതിന്റെ പോരായ്മകൾ ഉണ്ടാകും ക്ഷമിക്കുക..