മ്യുനിച്ച് കൂട്ടക്കൊലയും മൊസ്സാദിന്റെ പ്രതികാരവും… അമ്പരപ്പിക്കും കഥ..!!

OPERATION “WRATH OF GOD”. MUNICH MASSACRE AND VENGANCE OF MOSSAD. മ്യുനിച്ച് കൂട്ടക്കൊലയുംമൊസ്സാദിന്റെ പ്രതികാരവും…

വെട്ടുമെന്ന് പറഞ്ഞാൽ വെട്ടും..!!ശത്രുവിന്റെ താവളത്തിൽ ചെന്നു വെട്ടും.ഞാൻ പറഞ്ഞു വരുന്നത്,മൊസ്സാദിനെ കുറിച്ചാണ്.world’s most efficient killing machine. .

പത്തിലേറെ രാജ്യങ്ങൾ,നീണ്ട ഇരുപതു വർഷങ്ങൾ,നൂറിലേറെ കൊലപാതങ്ങൾ അങ്ങനെ സങ്കീർണ്ണതയുടെ ഒരു കടൽ തന്നെയായിരുന്നു “OPERATION WRATH OF GOD”.മോസ്സാദ് എന്താണെന്നു ലോകരാജ്യങ്ങൾ മനസ്സിലാക്കിയ ഒരു SHARP INTELLIGENCE OPERATION.

രാജ്യത്തിന്റെ യശസ്സുയർത്തി 1972ൽ ജെർമനിയിലെ മ്യുണിച്ചിൽ ഒളിംപിക്സിൽ പങ്കെടുത്ത 11 ഇസ്രായേലി കായിക താരങ്ങൾ കൊല്ലപ്പെട്ടതോടു കൂടിയാണ് ഈ പ്രവർത്തി ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്.ഒളിപിക്സ് വില്ലജിൽ വേഷം മാറി വന്ന അക്രമികൾ 11 പേരെ വെടിവെച്ചു കൊല്ലുകയും ബാക്കിയുള്ളവരെ ബന്ദികളാക്കുകയും ചെയ്തു.

ഇതു ദൈവരാജ്യത്തിലെ ജനങ്ങളെ ആഗാധ ദുഃഖത്തിൽ ആഴ്ത്തി.പ്രതികാരത്തിൽ കുറഞ്ഞൊതൊന്നുംഅവർ സ്വപ്നം കണ്ടിരുന്നില്ല.

PLO (PALESTINE LIBERATION ORGANISATION),പലെസ്തിൻ വിമിചോനതിനു വേണ്ടി പ്രവര്ത്തിക്കുന്ന BLACK SEPTEMBER എന്നി സംഘടനകളാണ് ഇതിനു പിന്നിൽ പ്രവര്ത്തിച്ചതെന്ന് അവർ കണ്ടെത്തി.
സംഭവത്തിന്റെ രണ്ടു ദിവസത്തിന് ശേഷം പ്രധാനമന്ത്രി ഗോൾഡ്‌ മെയെർ പ്രധിരോധ മന്ത്രി മോഷെവ ടയനുമായി ചർച്ച നടത്തി.അക്രമികളെ കൂച്ചു വിലങ്ങിട്ട് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ അവർക്ക് തെല്ലും താല്പര്യമുണ്ടായിരുന്നില്ല.ഇനി ഒരു ശക്തിയും ഇസ്രായേലിന്റെ നേർക്ക്‌ കൈ ഉയർത്തരുത്.”ചോരയ്ക്ക് പകരം ചോര”.അത്തരത്തിലുളള പ്രതികാരം.
ചുമതല മൊസ്സാദിൽ വന്നു ചേർന്നു.michel harari ആയിരുന്നു ടീമിനെ നയിക്കാൻ മുന്നോട്ടു വന്നത്.കൂട്ടക്കൊല നടത്തിയ കുറ്റവാളികളെയെല്ലാം അവർ തിരിച്ചറിഞ്ഞു.ഇതിനു അവരെ സഹായിച്ചത് PLOയിലെ അവരുടെ ചാരന്മാർ ആയിരുന്നു.


Europian intelligence agency യുടെ സഹായത്തോടെ അവർ പട്ടികയുണ്ടാക്കി,പിന്നീട് ഹിബ്രു അക്ഷരത്തിലുള്ള അഞ്ചു ഗ്രൂപ്പായി തിരിഞ്ഞു. Aleph:2 trained killers, bet:aleph അംഗങ്ങളെ നിഴൽ പോലെ പിന്ദുടരാൻ 2 ഗാർഡുകൾ, Het:താമസസ്ഥലങ്ങൾ ഉറപ്പു വരുത്തുന്നതിന് രണ്ട് അംഗങ്ങൾ,
Ayin:6 അംഗങ്ങളുള്ള ഇവരായിരുന്നു സംഘത്തിന്റെ നെടുംതൂണ്‍. Targets and establishing escape routes
Qoph:ആശയവിനിമയം സാധ്യമാക്കാൻ.

ഒക്ടോബർ 16 1972 :മോസ്സാദ് അവരുടെ ആദ്യ കൃത്യതിലേക്കു നീങ്ങുന്നു.wael zwaiter എന്ന പലെസ്തിൻ അക്രമിയെ റോമിൽ ചെന്നു വധിച്ചു.ഹോട്ടലിൽ നിന്ന് വരുകയായിരുന്ന അയാൾക്ക്‌ നേരെ 12 തവണ വെടിയുതിർത്തു. അടുത്ത ഇര black september സംഘാഗം mohammed hamshari.പാരിസിലെ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞ അയാളെ ഇറ്റാലിയൻ പത്രപ്രവർത്തകർ എന്ന വ്യാജേന പരിചയപെട്ട് ഹോട്ടലിന്റെ പുറത്തു കൊണ്ട് വന്നു.ഇതേ സമയം രണ്ടു പേർ ചേർന്ന് അയാളുടെ റൂമിൽ telephone bomb ഘടിപ്പിച്ചു.ഇതിന്റെ മൊത്തം നിയന്ത്രണം റിമോട്ട് systems വഴി മൊസ്സദിന്റെ കയ്യിലായിരുന്നു.അങ്ങനെ അയാളെയും തീർത്തു.മൊസ്സദിന്റെ ഫ്രാൻസിലെ ആദ്യ കൊലപാതകം കൂടിയായിരുന്നു ഇത്.

ജോർദാനിയന്കാരനായ hussain al Bashir ആയിരുന്നു അടുത്ത ലക്‌ഷ്യം.ഇയാളെ വകവരുത്തിയ രീതി വളരെ വിചിത്രമായിരുന്നു.സൈപ്പ്രെസ്സിൽ ചെന്നു ഇയാളുടെ വസതി ലൊക്കെറ്റു ചെയ്തു കണ്ടുപിടിച്ചു.അയാളുടെ റൂമിന്റെ ബെഡിനടിയിൽ ബോംബ് ഘടിപ്പിച്ചായിരുന്നു വകവരുത്തിയത്.സ്ഫോടനത്തിൽ കെട്ടിടങ്ങൾ ഒന്നാകെ പൊട്ടി ചിതറി.സൈപ്പ്രസ്സിലെ black september തലവൻ ആയിരുന്നു bashir.

ഏപ്രിൽ 1973: ബെയ്റൂട്ടിലെ പ്രൊഫസർ ആയിരുന്ന basil kubaissiയെ വധിച്ചത് point ബ്ലാങ്കിൽ നിന്ന്‌ വെടിവെച്ചാണ്‌.PLO ക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്തത്‌ ഇയാളാണ്. ഇനി ഹിറ്റ്‌ലിസ്റ്റിലെ മൂന്നു പേർക്ക് വേണ്ടിയുളള ഒരു mass operation ആണ് മൊസ്സദിന്റെ അടുത്ത നീക്കം.അതിനായി ഇസ്രായേലിൽ മൂന്നു കമ്പനി കമ്മാണ്ടോസ്സിനെ ബെയ്രൂട്ടിലേക്ക് അതീവ രഹസ്യമായി വരുത്തിച്ചു.

Sayeret matkal,sayeret tznhiam,shayet 13 എന്നി പേരിലായിരുന്നു അവർ അറിയപെട്ടത്.ലെബനീസ് പൗരന്മാരായി വേഷം മാറിയ അവർ അക്രമികളുടെ കെട്ടിടം വളഞ്ഞു.കനത്ത പോരാട്ടത്തിനോടുവിൽ MOHAMMED YUSUF AL NASAR,KAMAL ADWAN,KAMAL NASSER എന്നി തീവ്രവാദികളെ വധിച്ചു.

അടുത്ത ലക്‌ഷ്യം MOHAMMED BOUDHA എന്ന ആൾജ്ജീരീയക്കരാൻ ആയിരുന്നു.മ്യുണിച്ച് സംഭവതിലെ ഒരു ബുദ്ധി കേന്ദ്രമായിരുന്ന ഇയാളെ പാരിസിൽ പോയി കാർബോംബ്‌ സ്ഫോടനത്തിലൂടെ കൊല്ലുകയായിരുന്നു. JUNE 10 1986 PLOയിലെ രണ്ടാമൻ എന്നറിയപ്പെട്ട KHALED AHMED NAZARനെ ഗ്രീസിലെ ഏതൻ‌സിൽ പോയി വക വരുത്തി.അയാളുടെ തല നോക്കി അഞ്ചു തവണയാണ്‌ മോസ്സാദ് വെടിയുണ്ട പായിച്ചത്.

ഇനി പ്രതികാരത്തിന്റെ അന്തിമ CLIMAX.. ഹിറ്റ്‌ലിസ്റ്റിലെ അവസാന നാമം.മ്യുനിച്ച്‌ കൂട്ടക്കൊലയുടെ തലച്ചോർ,റെഡ് പ്രിൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നALI HASSAN SALAMEH ആയിരുന്നു അത്. വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ നോർവേയിലെ ഇയാളുടെ ഒളിസാങ്കേതം കണ്ടെത്തി.പക്ഷേ ഇത് മുൻകൂട്ടിയറിഞ്ഞ SALAMEH അവിടെ നിന്നും രക്ഷപെട്ടു.പിന്നീട് സ്വിസർലാൻഡിൽ വെച്ചും മോസ്സാദ് ശ്രമം നടത്തി.അതിലും നിരാശയായിരുന്നു ഫലം.

അങ്ങനെ GOLD MEIR മോസ്സാതിനോട് ആ ശ്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് ഗോൾഡ്‌ മെയെർക്ക് പകരം വന്ന MENACHEM ആ ശ്രമംതുടരാൻ ആവശ്യപ്പെട്ടു.
അങ്ങനെ മോസ്സാദ് SALAMEHക്ക് വേണ്ടി വീണ്ടും വല വിരിച്ചു.സ്ഥലം ലൊക്കെറ്റു ചെയ്തപ്പോൾ അയാൾ ബെയ്റൂട്ടിൽ ഉണ്ടെന്നു മനസ്സിലായി.

1978 EVIKA CHAMBERS(MOSSAD WOMEN AGENT) എന്ന വനിതാ ബ്രിട്ടിഷ് പാസ്പ്പോര്ട്ടിൽ വന്നിറങ്ങി.എല്ലാ വിവരങ്ങളും മനസ്സിലാക്കിയ അവർ അയാളുടെ കെട്ടിടത്തിന് സമീപം തന്നെ മുറിയെടുത്തു.മറ്റു രണ്ടു ഏജന്റുമാർ (PETER SCRIVER AND ROLAND COLBERG)
യഥാസമയം ബ്രിട്ടീഷ്‌ ,കാനെടിയൻ പാസ്പ്പോർട്ടിൽ അവിടെ വന്നിറങ്ങി.

1979 ജനുവരി 22 SALAMEHയുടെ എല്ലാ നീക്കങ്ങളുംമനസ്സിലാക്കിയബി അവർ സ്ഫോടക വസ്തുക്കൾ നിറച്ച ഫോക്സ് വാഗണ്‍ കാർ SALAMEH യുടെ വാഹനത്തിനു നേരെ തിരിച്ചു വിട്ടു. ഇവിടെ വിജയം മോസ്സാദിനോപ്പംആയിരുന്നു.നിമിഷങ്ങള്ക്കകം നടന്ന പൊട്ടിത്തെറിയിൽ SALAMEH കൊല്ലപ്പെട്ടു.

ഒരു പ്രതികാരത്തിന്റെ അഗനി കെടുകയായിരുന്നു അന്ന്. ഇതിനെ ആസ്പദമാക്കി 2005ൽ MUNICH എന്ന ഹോളിവുഡ് സിനിമ ഉണ്ടായിട്ടുണ്ട്. പ്രമുഖ BRITISH INTELLIGENCE എഴുത്തുകാരൻ GORDON THOMAS ഈ പ്രതികാരത്തെ പറ്റി കുറിച്ചിട്ടത്‌ ഇപ്രകാരം.. “Hours before each militant was killed, his family would receive flowers and condolences bearing the words. . A REMINDER WE DO NOT FORGET OR FORGIVE. .”

Posted By:Mahesh Kannan Manchester Blood.

Link:https://www.facebook.com/groups/416238708555189/permalink/462015873977472/?hc_location=ufi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply