സൂക്ഷിച്ചു നോക്കണ്ട…. ഇത് ജീപ്പ് കോംപാസല്ല!

വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് മറ്റു മോഡലുകളുടെ ലുക്കിലേക്ക് മാറ്റുന്നത് ഫാഷനാണിന്ന്. . ഇത് പലതിനും സമയാസമയങ്ങളില്‍ പിടി വീഴുന്നുമുണ്ട്. കേസും പൊല്ലാപ്പുമുണ്ടെങ്കിലും കുറെ പേരെങ്കിലും അതൊന്നും വകവയ്ക്കാറില്ല. പല രൂപ മാറ്റങ്ങളും വാഹനപ്രേമികളെ അത്ഭുതപ്പെടുത്താറുണ്ട്. കാരണം ഒരു സംശയത്തിനും പഴുതുകൊടുക്കാതെയാണ് ഇവയുടെ പലതിന്റെയും രൂപമാറ്റം.

ഹരിയാന സ്വദേശിയായ സൗരഭിന്റെ ആഗ്രഹം ജീപ്പ് കോംപാസ് സ്വന്തമാക്കണമെന്നായിരുന്നു. എന്നാല്‍ വാങ്ങാനായത് മാരുതി വിറ്റാര ബ്രസ. തന്റെ ആഗ്രഹം നിറവേറ്റാന്‍ ബ്രസ ജീപ്പ് കോമ്പസിന്റെ മുഖം നല്‍കി സൗരഭ്. കണ്ടാല്‍ ജീപ് കോംപാസാണ് ഇദ്ദേഹത്തിന്റെ ബ്രസ. ജീപ്പില്‍ നിന്ന് കടമെടുത്ത ഏഴു സ്ലാറ്റ് ഗ്രില്‍ കൊണ്ടു തന്നെ ഈ ബ്രെസ്സ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും.

ജീപ് എസ്യുവികളുടെ മുഖമുദ്രയാണ് പ്രശസ്തമായ ഏഴു സ്ലാറ്റ് ഗ്രില്‍. ബ്രസയില്‍ അതിവിദഗ്ധമായാണ് ഇതേ ഏഴു സ്ലാറ്റ് ഗ്രില്‍ ഒരുക്കിയിട്ടുള്ളതും. ഫൊക്സ് സ്‌കിഡ് പ്ലേറ്റും ബമ്പര്‍ ഇന്‍സേര്‍ട്ടുകളും ബ്രെസ്സയുടെ ജീപ് പരിവേഷത്തില്‍ ഉള്‍പ്പെടും. ഇതൊക്കെയാണെങ്കിലും എഞ്ചിന്‍ മുഖത്ത് ബ്രെസ്സ പഴയ ബ്രസ തന്നെയാണ്.

ഇന്ത്യയില്‍ മാരുതി വിറ്റാര ബ്രസയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവി. കളിലൊന്ന് ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് വിറ്റാര ബ്രസയെ അണിയിച്ചൊരുക്കാം എന്നതാണ് മാരുതി എസ്യുവിക്ക് പ്രചാരം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോഡീസല്‍ എഞ്ചിനിലാണ് മാരുതി വിറ്റാര ബ്രസയുടെ ഒരുക്കം. 89 ബിഎച്ച്പി കരുത്തും 200എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

ഒരു സെഗ്മെന്റ് വാഹനങ്ങള്‍ തന്നെ സ്വന്തം പേരിലാക്കിയ കമ്പനിയാണ് ജീപ്പ്. ഏത് കമ്പനി ഇറക്കിയാലും പിന്നെയത് ‘ജീപ്പായി’. രൂപം പകര്‍ത്താന്‍ അവകാശം വാങ്ങിയും വാങ്ങാതെയുമെല്ലാം നിരവധി ജീപ്പ് രൂപങ്ങള്‍ നിരത്തിലിറങ്ങി. ജീപ്പ് എത്തിയപ്പോള്‍ത്തന്നെ വലിയ വില കാരണം ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ ആരാധകവികാരം കണക്കിലെടുത്ത് ജീപ്പ് പുറത്തിറക്കിയതാണ് ഇന്ത്യന്‍ കോമ്പസ്.

14.95 ലക്ഷം രൂപയാണ് കോമ്പസിന്റ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള ഏത് എസ്‌യുവിയോടും മത്സരിക്കാനുതകുന്ന വിലയായാണ് വിലയിരുത്തപ്പെടുന്നത്. സ്‌പോര്‍ട്ട്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ കോമ്പസ് പുറത്തിറങ്ങും. 25 ലക്ഷത്തിന് മുകളില്‍ വില വരുന്ന വാഹനങ്ങള്‍ക്ക് വലിയ മത്സരം കോമ്പസ് സൃഷ്ടിക്കില്ലെങ്കിലും ക്രെറ്റ, ഡസ്റ്റര്‍, ടെറാനോ, എക്‌സ്‌യുവി, ഹെക്‌സ എന്നീ വാഹനങ്ങള്‍ വാങ്ങുന്നവരെല്ലാം ജീപ്പിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്.

ഏത് തരത്തിലുള്ള പ്രതലത്തലും പുഷ്പം പോലം സഞ്ചരിക്കും എന്നതാണ് ജീപ്പിന്റെ പ്രത്യേകത. അല്ലെങ്കില്‍ ഓഫ് റോഡ് തലതൊട്ടപ്പന്‍ എന്നുതന്നെ ജീപ്പിനെ വിളിക്കാം. കോമ്പസില്‍ത്തന്നെ വിവിധ തരത്തിലുള്ള റൈഡ് മോഡുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നോ, മഡ്, സാന്‍ഡ് എന്നീ അവസ്ഥകളിലും പ്രത്യേകം മോഡുകളിലേക്ക് മാറ്റാം. കുത്തനെയുള്ള കയറ്റം കയറുമ്പോഴും മോഡുകള്‍ മാറ്റാം.

കടപ്പാട് – South Live

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply