നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ പൊതുമേഖല ബാങ്കുകളുടെ വമ്പന്‍ വായ്പാ പദ്ധതി. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ അഞ്ചു ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം കെ.എസ്.ആര്.ടി.സിക്ക് 1300 കോടി രൂപ വായ്പ നല്‍കും. ആദ്യഘട്ടമായി എസ്.ബി.ടി. 200 കോടി രൂപ ഇന്നലെ കൈമാറി. എസ്.ബി.ഐ, എസ്.ബി.ടി, ലക്ഷ്മിവിലാസം ബാങ്ക്, കനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പയായതിനാല്‍ പ്രതിമാസ തിരിച്ചടവിലേക്ക് കെ.എസ്.ആര്.ടി.സി. വലിയ തുക മാറ്റിവയ്ക്കേണ്ടി വരില്ല. കെ.ടി.ഡി.എഫ്.സിക്കു നല്‍കാനുള്ള 1300 കോടി രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ ഏറ്റവും വലിയ ബാധ്യത. ഇതിന്റെ തിരിച്ചടവിനായി പ്രതിമാസം 40 കോടി രൂപയാണു വേണ്ടത്.
പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 1300 കോടി ലഭിക്കുന്നതോടെ ഈ കെ.ടി.ഡി.എഫ്.സിയുടെ കടം അടച്ചുതീര്‍ക്കാനാകും. 14 ശതമാനം എന്ന ബ്ലേഡ് പലിശയില്‍ നിന്നും മോചനമാകും. പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക് കുറഞ്ഞ പലിശയ്ക്കാണ് ബാങ്ക് കണ്‍സോര്‍ഷ്യം കെ.എസ്.ആര്.ടി.സിക്കു വായ്പ നല്‍കുക. പ്രതിദിന വരുമാനവും ചെലവും തമ്മില്‍ വലിയ അന്തരമുണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സി. അധികൃതര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ സമീപിച്ചത്. വരവും ചെലവും തമ്മിലുള്ള വ്യത്യാസം ഒരു ഘട്ടത്തില്‍ 108.89 കോടി വരെ എത്തിയിരുന്നു.
പ്രതിമാസശമ്പളം, പെന്ഷന് എന്നിവയ്ക്കായി സര്‍ക്കാരിനു മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയും.
News: Mangalam
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog