കെഎസ്ആർടിസി ജീവനക്കാരുടെ സത്യസന്ധതയിൽ യാത്രക്കാരന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. അടൂർ ഏഴംകുളം മംഗലത്ത് ബിനുധരൻ നായരുടെ പണമാണ് തിരികെ ലഭിച്ചത്. കെഎസ്ആർടിസി ബസിൽ മറന്നു വച്ച പണമാണ് കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ഇ. താഹ, ഡ്രൈവർ കെ. രാജീവ് എന്നിവർ മടക്കി നൽകിയത്.
ഇന്ന് രാവിലെ ഏഴുമണിയോടെ കായംകുളം -പുനലൂർ വേണാട് ബസിൽ കായംകുളത്തേക്ക് വന്ന ബിനുധരൻനായർ ബസിൽ പണമടങ്ങിയ കവർ മറന്നു വയ്ക്കുകയായിരുന്നു.
ബസിലെ മുഴുവൻ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ ഇറങ്ങാൻ ശ്രമിക്കുന്പോഴാണ് കണ്ടക്ടർ താഹയ്ക്കും ഡ്രൈവർ രാജീവനും സീറ്റിൽ നിന്നും പണമടങ്ങിയ കവർ ലഭിച്ചത്.
പണത്തോടൊപ്പമുണ്ടായിരുന്ന ഫോണ് നന്പറിൽ ബന്ധപ്പെട്ടാണ് ഉടമയെ കണ്ടെത്തിയത്. ഡിപ്പോ ജനറൽ കണ്ട്രോൾ ഇസ്പെക്ടർ എസ്.എ. ലത്തീഫ്, സ്റ്റേഷൻ മാസ്റ്റർ എം.വി. ലാൽ, എന്നിവരുടെ സാന്നിധ്യത്തിലാണ് ഉടമയ്ക്ക് പണം തിരികെ നൽകിയത്.
News – http://www.deepika.com/News_Latest.aspx?catcode=latest&newscode=216159