റെയിൻ ക്യാമ്പ് – ഓഫ് റോഡ്, മഴ, അട്ട, മന്തി, ട്രക്കിങ്, വെള്ളച്ചാട്ടം, കുളി..

വിവരണം – ഷാഫി മുഹമ്മദ് (https://www.facebook.com/iamshafi).

മഴയിലലിഞ്ഞു സഹയാത്രികൻ ശരീഫ് ന്റെ കൂടെ വയനാട് ചുരം കയറി, പങ്കെടുക്കാനെത്തിയവർ മുഴുവൻ ബൈക്കിൽ തന്നെ മേപ്പടിയിൽ നിന്ന് എല്ലാവരും ജോയിൻ ചെയ്തു, രസകരമായ റൈഡിങ് കാഴ്ച വരി വരിയായി മേപ്പാടിയിൽ നിന്നും ക്യാമ്പ് സൈറ്റിലേക്ക്, മഴയിൽ ഉരുളൻ കല്ലുകൾ നിറഞ്ഞ ഓഫ്‌റോഡ് സഹസികവും പേടി നിറഞ്ഞതും എങ്കിലും വ്യത്യസ്ത അനുഭവം ആയിരുന്നു.

ക്യാമ്പ് സൈറ്റ് ന്റെ കുറച്ചു മുകളിലായി വാഹനം സൈഡ് ആക്കി നിർത്തി ഭാരിച്ച ലഗേജുകൾ തോളിലേറ്റി നടന്നു ,അട്ടകൾ വരവേറ്റു, ഒരു ചെറിയ വീട് കുറഞ്ഞ സൗകര്യങ്ങൾ വീടിനു ചുറ്റും അട്ട, ഉപ്പും ചുണ്ണാമ്പും ഉപയോഗിച്ച് കാലിൽ നിന്നും അട്ടയെ പെറുക്കുന്ന ജോലിയായിരുന്നു ആദ്യം , വെളിച്ചമില്ല, കരണ്ട് ഇല്ല, മൊബൈൽ റേഞ്ച് ഫേസ്ബുക് ഇല്ല വാട്ട്സപ്പില്ല ഇല്ല അടിപൊളി ക്യാമ്പിൽ പങ്കെടുക്കുന്നെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തു തന്നെ കൂടണം, ഭക്ഷണം പാകം ചെയ്യാൻ ചെറിയ സൗകര്യത്തിൽ ഒരു അടുപ്പ്.

ജുനു അവന്റെ തോളിലുള്ള വലിയ ബാഗ് തുറന്നു അഞ്ചു കിലോ മന്തി വെക്കാനുള്ള രണ്ടു ചെമ്പും അതിനു വേണ്ട ഇൻക്രെഡിയൻസും പുറത്തേക്കെടുത്തു ഒരു ചെറിയ ഗ്യാസ് കുറ്റിയും സ്റ്റവും, ഒരു കിടിലൻ കട്ടൻ ചായയുണ്ടാക്കി തേങ്ങാ ബിസ്ക്റ്റും കൂട്ടിയടിച്ചു, ന്റെ പൊന്നോ സൂപ്പർ ടേസ്റ്റ് ,മഴയത്തു ഒരു വൈകുന്നേര ട്രെക്കിങ്ങിനൊരുങ്ങി, മഴയിൽ നനഞ്ഞു അട്ടയുടെ കടിയും കൊണ്ട് വഴുക്കലുള്ള പാറപ്പുറത്ത് പറ്റിപ്പിടിച്ചു അങ്ങ് മുകളിൽ വ്യൂ പോയിന്റിൽ, കാറ്റിന്റെ ശക്തിയാൽ വീഴാൻ പോകുന്നു എന്നത് സത്യം തള്ളൽ അല്ല, ഓടിക്കളിക്കുന്ന കോടയെ കാണാൻ എന്ത് ഭംഗി, ആസ്വദിച്ചിട്ടും മതി വരാതെ സഹയാത്രികർ, അവരുടെ മുഖത്തെ സന്തോഷം എന്നിൽ ആനന്ദം നൽകുന്നു. നേരം ഇരുട്ടുന്നു ഇറങ്ങാൻ നിർബന്ധിതമായി.

ജുനു വും ഷബീർ തങ്ങളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു, രാത്രിക്കുള്ള ജുനു സ്പെഷ്യൽ മന്തി ഭക്ഷണം ഒരു ഭാഗത്തു ഉണ്ടാക്കുന്നു ഞങ്ങൾ ഉള്ള സൗകര്യം വെച്ച് ഒരു പരിചയപ്പെടൽ പരിപാടി, തള്ളൽ, പാട്ട് കച്ചേരി അങ്ങനെ അങ്ങനെ, മിക്കവാറും ആളുകളെ ആദ്യമായി കാണുന്നവർ, പലരും പല ഭഗത് നിന്ന് വരുന്ന ആളുകൾ, പലരുടെയും നിഷ്കളങ്കമായ കഥകൾ കേട്ട് ഒരുപാടു ചിരിച്ചു, മന്തി ധം പൊട്ടിക്കാറായപ്പോൾ പതിയെ സെഷൻ അവസാനിപ്പിച്ച്. വീട്ടിൽ നിന്ന് കൊണ്ടുവന്ന പ്ലേറ്റിലും ക്യാമ്പിൽ ഉണ്ടായിരുന്ന കുറച്ചു മൺ പാത്രങ്ങളിലുമായി ഭക്ഷണം , മൺ കപ്പുകളിൽ അരുവിയിൽ നിന്ന് പൈപിട്ടെടുത്ത തണുത്ത വെള്ളം സൂപ്പർ കോമ്പിനേഷൻ.

ചിലർ ഉറങ്ങാനുള്ള സ്ഥലം കണ്ടെത്തി , ഞങ്ങൾ കുറച്ചു പേർ പാർസൽ കൊണ്ട് വന്ന ഫുൾ സൈസ് കോഴിയെ സൈസാക്കി രാവിലത്തേക്കുള്ള ചിക്കൻ കറി ശെരിയാക്കി , എല്ലാം കഴിഞ്ഞു റൂമിൽ എത്തിയിട്ടും മുന്നയും ഫത്തഹ് അലി ഗാലിബും കൂടി കുറഞ്ഞ ശബ്ദത്തിൽ പാട്ടും കഥപറച്ചിലുമായി ഇരിക്കുന്നു അതിലേക് ഞങ്ങളും കൂടി ജോയിൻ ആയി , ഉറങ്ങാൻ ഇച്ചിരി വൈകിയെങ്കിലും ഒത്തിരി ഓർമ്മകൾ സമ്മാനിച്ച തണുത്ത രാത്രി.തണുപ്പിന്റെ കഠിന്യത്തിൽ കുറച്ചേ ഉറങ്ങാൻ സാധിച്ചുള്ളൂ.

രാവിലെ നേരത്തെ എണീറ്റ് ചായക്ക് വെള്ളം വെച്ചു , കത്താൻ വിഷമിക്കുന്ന അടുപ്പിൽ ആദ്യം മുതൽ അവസാനം വരെ ഹാഫ് വേവ് ചപ്പാത്തി ചുട്ടെടുക്കാൻ കുറച്ചു കഷ്ട്ടപ്പെട്ടു ശരീഫ്, ഷബീബ് തങ്ങളും.ഉച്ചക്കുള്ള സാമ്പാറും റെഡിയാക്കി ചോറും പപ്പടവും റെഡിയാക്കാൻ അവിടെയുള്ള സഹായത്തിനുള്ള ആ ചേട്ടനെ ഏൽപ്പിച്ചു, ചാറ്റൽ മഴയിൽ മറ്റൊരു പുൽമേട്ടിലേക്ക് ട്രെക്കിങ്ങിനു പുറപ്പെട്ടു എല്ലാവരും , അച്ചടക്കമുള്ള ട്രെക്കിങ്ങ് എല്ലാം പറയുന്നതിന് മുമ്പേ അനുസരിക്കുന്ന ടീമ്സ് പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ ഇടക്ക് മഴ, കോട തെളിച്ചം എല്ലാം കുറഞ്ഞ സമയ വ്യത്യാസത്തിൽ മാറി മറിയുന്ന കാഴ്ചകൾ. ചെറിയ ചാറ്റൽ മഴയിൽ ജുനു ന്റെ സ്ഥിരം ഐറ്റം കണ്ണടച്ച് മഴയിൽ ഒരു മെഡിറ്റേഷൻ, ഒരു മിന്നായം പോലെ ദൂരെ മലമുകളിൽ നിന്നും കാട്ടിലേക്ക് ഓടി പോയ മാനുകളെ കണ്ടത് ഒരു വ്യത്യസ്ത അനുഭവം.

വരി വരിയായി തിരിച്ചിറക്കം, ഒരു വലിയ അരുവിയുടെയും വെള്ള ചാട്ടത്തിന്റെയും ശബ്ദം വല്ലാണ്ടെ കൊതിപ്പിച്ചു അതും തേടി അറിയാത്ത വഴിയിലൂടെ കാട്ടിലൂടെ കുറച്ചു ദൂരം, അട്ട കുഴികൾ, മഴയിൽ കുതിർന്ന കാട്ടു ചോലകൾ താണ്ടി ആ വനത്തിലൂടെ ഒടുക്കം വലിയ സുന്ദര വെള്ളച്ചാട്ടം കണ്ടെത്തി , ഗംഭീര കാഴ്ച ഈ വർഷത്തെ മഴയുടെ ശക്തിയിൽ ക്ഷോഭിച്ചു നിൽക്കുന്ന ഭാവം, വരുന്ന വഴിയിൽ അരുവിയിൽ മറ്റൊരു വെള്ള ചാട്ടത്തിൽ ഒരു തണുപ്പൻ കുളി പാസ്സാക്കി, ക്യാമ്പ് സൈറ്റിലേക് തിരിച്ചു. വരുന്ന വഴി മുന്ന വഴിയിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിൽ നല്ലൊരു സഞ്ചരിയെ കണ്ടു.

സാമ്പാറും ചോറും റെഡി, തണുത്ത ചാടി കുളി കഴിഞ്ഞത് കൊണ്ടാകാം നല്ല വിശപ്പുണ്ടായിരുന്നു എന്നിരുന്നാലും ക്ഷമിച്ചു സഹയാത്രികർ കഴിച്ചു കഴിയുന്നത് വരെ കാത്തിരുന്നു തികയാതെ വന്നാലോ എന്നൊരു തോന്നൽ ഭാഗ്യം അവസാന ഭാഗം ചട്ടിയും വടിച്ചു ഒരു ഗംഭീര തീറ്റി.വീണ്ടും ഒന്ന് വട്ടത്തിൽ കൂടി നന്ദി പ്രകാശനം കുറഞ്ഞ സമയം കൊണ്ടു തീർത്തു പിരിഞ്ഞു.

തിരിച്ചു പോകാനൊരുങ്ങിയപ്പോൾ ഒരു ബുള്ളറ്റ് പഞ്ചർ ഓഫ്‌റോഡിൽ ഒരു രക്ഷയുമില്ല ഇറക്കാൻ, ജുനു ബൈക്കിൽ താഴെ പോയി കാറ്റടിക്കുന്ന പമ്പു കൊണ്ടുവരാനായിരുന്നു പ്ലാൻ, ഭാഗ്യമെന്നോണം റേഞ്ച് ഉള്ള സ്ഥലം കിട്ടിയപ്പോൾ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രസാദേട്ടൻ താഴെ നിന്ന് പാവം പമ്പ് കൊണ്ട് വരുന്നുണ്ടായിരുന്നു എല്ലാം ഒരു നിമിത്തം പോലെ ഭാഗ്യം പോലെ. വരുന്ന വഴി റോഡരികിൽ ആന മര ചില്ലകൾ പൊട്ടിക്കുന്ന ശബ്ദം കേൾക്കുന്നു പക്ഷെ എനിക് ദർശിക്കാനായില്ല പക്ഷെ ഞങ്ങളിൽ തന്നെ കണ്ടവരുണ്ട്.

തിരിച്ചിറങ്ങി എന്റെ ബൈക്ക് പാർട്ണർ ശരീഫ് ന്റെ കൂടെ യാത്ര തിരിച്ചു, ചുണ്ടേൽ എത്തിയപ്പോൾ നിസ്കാരവും ചായ കുടിയും കഴിഞ്ഞു, മഗ്‌രിബ് സമയത് വീട്ടിൽ എത്തി , അല്ഹംദുലില്ലാ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply