കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻകൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്. 2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.
ഒരു ചെറിയ അങ്ങാടിയാണ് പറമ്പിക്കുളം. കേരളത്തിന്റെയും തമിഴ്നാടിന്റെയും ബസ് സര്‍വീസുകള്‍ ഇവിടെ വരെയാണ് വരുക. ചെറിയ ഒരു സ്തൂപം ഒപ്പം ഒരു ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഏതാനും കടകള്‍. അത് ഫോറെസ്റ്റ്് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിക്കൊടുത്താണെന്ന് അതിന്റെ മട്ടും ഭാവവും കണ്ടാല്‍ വ്യക്തം. അപ്പുറം കുറച്ചു വീടുകള്‍.
പറമ്പിക്കുളം പ്രശാന്തസുന്ദരമായ ഒരു പ്രദേശമാണ്.. മരുപ്പച്ചയാണ്.തമിഴ്നാട്ടിലെ ആനമലറേഞ്ച്, കേരളത്തിലെ നെല്ലിയാമ്പതി റേഞ്ച്, എന്നീ വനമേഖലയിലാണിത്. പശ്ചിമഘട്ടത്തില്‍ 285 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി ഈ വന്യജീവി സങ്കേതം വിസ്തൃതമായി കിടക്കുന്നു.
കേരളത്തിലെ അപൂര്‍വ്വ പക്ഷിമൃഗാദികളും തരുലതാദികളുമാണ് ഇവിടെയുള്ളത്. മലയര്‍, കാടര്‍, മുതുവന്മാര് തുടങ്ങിയ ഗിരിവര്‍ഗ ജനത ഈ കാടുകളില്‍ വസിക്കുന്നു. സിംഹവാലന്‍, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തില്‍ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും പറമ്പിക്കുളത്തുണ്ട്.
തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വൃക്ഷങ്ങളാണ് പറമ്പിക്കുളത്തു പ്രധാനമായുള്ളത്. കന്നിമാരി എന്ന പഴക്കമേറിയ തേക്കുവൃക്ഷം ഇവിടെ തലയുയര്ത്തിനില്ക്കുന്നു.
പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു വ്യക്ഷഭവനം അഥവാ ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്.
യാത്രാസൗകര്യം : തമിഴ്നാട്ടില പൊള്ളാച്ചിയില്‍ നിന്ന് റോഡു മാര്‍ഗ്ഗം പറമ്പിക്കുളത്തെത്താം. പാലക്കാടു നിന്ന് പൊള്ളാച്ചിക്ക് 45 കി.മീ. പൊള്ളാച്ചിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 65 കിലോ മീറ്റര്‍. സമീപ റെയില്‍വെ സ്റ്റേഷന്: പൊള്ളാച്ചി, 65 കി. മീ. സമീപ വിമാനത്താവളം കോയമ്പത്തൂര്‍, പാലക്കാട് നിന്ന് 55 കി. മീ.
പാലക്കാട് നിന്നും പറമ്പിക്കുളത്തേക്ക് കെഎസ്ആര്‍ടിസിയുടെ ഒരു ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങള്‍ അറിയുവാന്‍ – www.aanavandi.com സന്ദര്‍ശിക്കുക.