സാധാരണ നായകളെ പുറത്ത് കൊണ്ടു പോകുന്നത് ചങ്ങലയ്ക്ക് പൂട്ടി നടത്തിക്കൊണ്ടാണ്, അതുമല്ലെങ്കിൽ അവയെ സ്നേഹത്തോടെ യജമാനന്മാർ തങ്ങളുടെ വാഹനത്തിൽ കൊണ്ടു പോകും. എന്നാൽ ലഗേജ് കൊണ്ടു പോകുന്ന സ്യൂട്ട് കേസിൽ ആരെങ്കിലും നായയെ കൊണ്ടു പോകുമോ? എങ്കിൽ ഉറപ്പായും പറയാം കൊണ്ടു പോകും. രസകരമായ ഒരു ശ്വാനന്റെ ലഗേജ് ബാഗിലുള്ള ട്രെയിൻ യാത്ര നവമാധ്യങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു.
ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് യജമാനൻ സ്യൂട്ട് കേസിലാക്കി ട്രെയിനുള്ളിൽ കൊണ്ടു പോയത്. അതും ലോകത്തിലെ ഏറ്റവും തിരക്കുള്ള ന്യൂയോർക്കിലെ മെട്രോ സ്റ്റേഷനിൽ കൂടിയാണെന്ന് ഓർക്കുമ്പോൾ കൗതുകമേറും. കറുത്ത ബാഗിനുള്ളിൽ പതുങ്ങിയിരിക്കുന്ന നായ ഇടക്കിടെ തലയുയർത്തി പുറത്തേക്ക് നോക്കുന്നത് രസകരമാണ്. യജമാനന്റെ കർക്കശ നിർദ്ദേശം മനസിലാക്കിയാണ് ശ്വാനന്റെ ഇരിപ്പ്.
തന്നെ നോക്കുന്നവർക്ക് ഒരു ചെറു പുഞ്ചിരിയും നായ നൽകുന്നുണ്ട്. ഒരു ചെറിയ ബാഗിനുള്ളിൽ ഒരു വലിയ നായ ഇരിക്കുന്നത് എങ്ങനെയാണെന്ന് ഈ കാഴ്ച കാണുന്നവർക്ക് സംശയം തോന്നാതിരിക്കില്ല.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog