“ഒരു നല്ല കെഎസ്ആര്‍ടിസി ഡ്രൈവറെ നാം അറിയാതെ പോകരുത് “

ഫൈസി എന്ന ആനവണ്ടി പ്രേമിയുടെ ഡ്രൈവര്‍മാരെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍ ആകുന്നു… പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇതാ…

കാലത്തു 6:00 മണിക്ക് ഡ്യൂട്ടി തുടങ്ങാൻ 4-4:30 ആവുമ്പോൾ എഴുനേറ്റ് കുളിച്ചു യൂണിഫോം ധരിച്ചു വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ഉറങ്ങിക്കിടക്കുന്ന മക്കളുടെ മുഖത്തേക്ക് ഒന്ന് നോക്കി ഭാര്യയോടും അമ്മയോടും പോയി വരാം എന്നും പറഞ്ഞു വീട്ടിൽ നിന്നും ഒരു ചായ മാത്രം കുടിച്ചു ഇറങ്ങും. തിരികെ വരുന്നത് 9-10 മണിയ്ക്കും.  ഡിപ്പോയിൽ എത്തിയാൽ തനിക്ക് പോകേണ്ടുന്ന ഷെഡ്യൂൾ ബസ് ഒപ്പിട്ട് വാങ്ങും ഒപ്പം ലോഗ് ഷീറ്റ് വാങ്ങി എല്ലാം കൃത്യമായി രേഖപ്പെടുത്തുകയും വാഹനത്തിന് യാതൊരു കുഴപ്പവും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഡ്രൈവർ സീറ്റിലേക്ക് കയറിയിട്ട് രണ്ട് തിരി കത്തിച്ചു വെച്ച് സ്റ്റിയറിങ്ങിൽ തൊട്ടുകൊണ്ടു ഗുരുക്കന്മാരെയും എല്ലാരേയും മുൻനിർത്തി പ്രാർത്ഥിക്കും ശേഷം ഡബിൾ ബെല്ല് കേൾക്കുമ്പോൾ തുടങ്ങുകയായി… അവന്റെ ജോലി ബസിൽ കയറുന്ന ഓരോ യാത്രക്കാരനും അവരുടെ ഡ്രൈവറിൽ ഒരു വിശ്വാസം ഉണ്ട് ലക്ഷ്യസ്ഥാനത് എത്തിക്കും എന്ന്. 50-60 ആളുകളെയും കൊണ്ട് ജൈത്രയാത്ര തുടരുമ്പോഴും അവന്റെ വീട്ടുകാരെയോ അമ്മയെയോ മക്കളെയോ അല്ല മനസ്സിൽ ഓർക്കുന്നത് മറിച്ചു ബസ്സിലെ യാത്രക്കാരെയും ക്ലച്ചും,ഗിയറും, ബ്രേക്കും, ആക്സിലേറ്ററും ആയിരിക്കും.

ഏതെങ്കിലും ഒരു വണ്ടിക്ക് സൈഡ് കൊടുക്കാൻ താമസിച്ചാൽ അവന്റെ വക തെറിവിളി കൂടാതെ സ്റ്റോപ്പിൽ നിന്നും അല്പം മുമ്പോട്ടോ പിമ്പോട്ടു നിർത്തിയാൽ ഇറങ്ങുന്ന യാത്രക്കാരുടെ വക തെറിവിളി.. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ നിർത്തിയത് എന്ന് ആരും ചിന്തിക്കില്ല….. പ്രഭാത ഭക്ഷണം 10-10:30 ആവുമ്പോഴാണ് ഡ്രൈവർക്കും കണ്ടക്ടർക്കും കഴിക്കാൻ പറ്റുന്നത്.  സമയം തെറ്റിയുള്ള ഭക്ഷണ ക്രമവും, വാഹനത്തിന്റെ ചൂടും, മഴയാണേൽ ഫ്രന്റ് ഗ്ലാസ് കാണാൻ പറ്റാത്തവസ്ഥയിലും യാത്രക്കാരെ സുരക്ഷിതമായി തന്നെ കൊണ്ട് പോകുന്നവൻ ഡ്രൈവർ.

യാത്രക്കാരെ അവരവരുടെ സ്റ്റോപ്പിൽ ഇറക്കിയതിന് ശേഷം അവരെ ഒന്ന് നോക്കും ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഇറങ്ങിയതിന് ശേഷം അവരുടെ ഒരു പുഞ്ചിരി പ്രതീക്ഷിച്ചാണ് ബസിനകത്തു ഞാൻ ഉൾപ്പടെ ഉള്ളവർ ചവിട്ടി കയറ്റുന്ന മണ്ണും പൊടിയും എല്ലാ നേരെ ഡ്രൈവറുടെ ക്യാബിനിലേക്കാണ് ചെല്ലുന്നത്. ഇതൊക്കെ സഹിച്ചും ശമിച്ചുമാണ് 97% ആളുകളും ഡ്യൂട്ടി ചെയ്യുന്നത്. അവസാനം എല്ലാം കഴിഞ്ഞു രാത്രി തിരിക്കെ ഡിപ്പോയിൽ വന്ന് ഡ്യൂട്ടി ഫിനിഷ് ചെയ്ത് വീട്ടിൽ
എത്തുമ്പോളേക്കും എല്ലാരും ഉറങ്ങിയിട്ടുണ്ടാവും. ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നെ ഉള്ളു.. ഞാൻ KSRTC ഡ്രൈവറോ ജീവനക്കാരനോ അല്ല.. വെറും ഒരു KSRTC ഫാൻ മാത്രം ആണ്…..

Courtesy : Faizy Clicks.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply