ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉള്ളവര്‍ സൂക്ഷിക്കുക. വ്യാജ അക്കൗണ്ട് ഉള്ളവരെ പൂട്ടാനായി പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കില്‍ വരുന്ന അനാവശ്യ ഫ്രണ്ട് റിക്വസ്റ്റുകളും മെസ്സേജുകളും ഒഴിവാക്കാനായണ് ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള സുരക്ഷയും മുന്നില്‍ കണ്ടാണ് ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എന്‍.ജി.ഒകളുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫെയ്സ്ബുക്ക് തന്നെ ബ്ലോക്ക് ചെയ്യും.

കൂടാതെ അനാവശ്യ മെസേജുകള്‍ ഫില്‍റ്റേഡ് മെസേജ് ഫോള്‍ഡറിലേക്ക് മാറ്റാനും കഴിയും. അയച്ചയാള്‍ അറിയാതെ ഈ ഫോള്‍ഡറില്‍ നിന്ന് യൂസര്‍ക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഈ സൗകര്യം ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് സ്ത്രീകളെ വലയില്‍ വീഴ്ത്തുന്നവരും തെറി വിളിക്കുന്നവരുമൊക്കെ ഫേസ്ബുക്കില്‍ ഇനി ഒന്നടങ്ങാന്‍ സാധ്യതയുണ്ട്. എന്തായാലും ഇനി സംഭവം കണ്ടറിയാം.
Source – EastCoast Daily
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog