സ്വകാര്യ ബസ് സമരത്തില്‍ റെക്കോഡ് നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി. ബസ് സമരം ജനജീവിതത്തെ സ്തംഭിപ്പിക്കാതിരിക്കാന് പരാമധി സര്‍വീസുകള്‍ നിരത്തിലറക്കി. സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് യാത്രക്ലേശം അനുഭവിക്കാതിരിക്കാനാണ് കോര്‍പറേഷന്റെ തീരുമാനം.ഒപ്പം സാമ്പത്തിക നേട്ടവും ലക്ഷ്യമിടുന്നു.
എല്ലാ ജില്ലകളിലും അധിക ഷെഡ്യൂളുകള്‍ ഇറക്കി കെഎസ്ആര്‍ടിസി നിരത്ത് സജീവമാക്കി. 219 അഡീഷനല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 5545 ബസുകളാണ് കെഎസ്ആര്‍ടിസി ഇന്ന് ഓപറേറ്റ് ചെയ്യുന്നത്.
കെഎസ്ആര്‍ടിസി അധികമായി ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകള്‍, ട്രിപ്പുകള്‍:
തിരുവനന്തപുരം (സോണ്‍1) – 18 ഷെഡ്യൂള്‍, 248 ട്രിപ്പ്, കൊല്ലം (സോണ്‍2) – 62 ഷെഡ്യൂള്‍, 128 ട്രിപ്പ്, എറണാകുളം (സോണ്‍3) – 28 ഷെഡ്യൂള്‍, 430 ട്രിപ്പ്, തൃശൂര്‍ (സോണ്‍4) – 22 ഷെഡ്യൂള്‍, 270 ട്രിപ്പ്, കോഴിക്കോട് (സോണ്‍5) – 63 ഷെഡ്യൂള്‍, 324 ട്രിപ്പ്.
പ്രധാനപ്പെട്ട നഗരങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ പോലീസും രംഗത്തിറങ്ങി. കോഴിക്കോട് ടൗണിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനായി പോലീസ് ബസുകൾ നിരത്തിലിറക്കി. അതേസമയം, സമരം നടത്തുന്ന ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസുടമകൾ ജനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നും, ജനങ്ങൾക്ക് സ്വീകാര്യമായ വർദ്ധനയേ സർക്കാരിന് നടപ്പാക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.