കെഎസ്ആർടിസിയില്‍ പെൻഷനില്ലാത്തത് കർമഫലം കൊണ്ട്: ഗണേഷ് കുമാര്‍ എം.എല്‍.എ.

കെ എസ് ആർ ടി സി പെഷൻകാർക്കെതിരെ വിവാദ പരാമർശവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സ്വന്തം പ്രവർത്തിയുടെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂരിൽ ഒരു ഉദ്ഘാടന വേദിയിൽ സംസാരിക്കവേയായിരുന്നു ഗണേഷ് വിവാദ പരാമർശം നടത്തിയത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അന്ന് കൃത്യമായി ജോലിചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലെന്നും കൈ കാണിച്ചാൽ പോലും ബസ്സ് നിർത്താതിരുന്നവർക്ക് ഇപ്പോൾ പെൻഷൻ കിട്ടാത്തത് സ്വന്തം കർമഫലം കൊണ്ടാണെന്നും ഗണേഷ്കുമാർ തുറന്നടിച്ചു. കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമാണെന്നായിരുന്നു ഗണേഷ് പറഞ്ഞത്.

യൂണിയൻ നേതാക്കൾ പലരും ജോലി ചെയ്യാറില്ല. കൈ കാണിച്ചാൽ പോലും യാത്രക്കാരെ കയറ്റാതെ പായുകയാണു ബസുകൾ. ജനങ്ങളോടു ധിക്കാരത്തോടു പെരുമാറുന്ന ജീവനക്കാരും ഉദ്യോഗസ്ഥരുമാണു കെഎസ്ആർടിസിയുടെ ശാപമെന്നും മുൻ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്കുമാർ പറഞ്ഞു. കോട്ടവട്ടത്തു റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ ഗതാഗത മന്ത്രിയായിരുന്ന ഗണേഷ് കുമാർ തങ്ങളെ അവഹേളിച്ചതിൽ വിമർശനവുമായി പെൻഷൻകാർ രംഗത്ത് വന്നിട്ടുണ്ട്. കെ എസ് ആർ ടി സി പെഷൻകാരെ അവഹേളിച്ചത് അനുചിതമാണെന്ന് അവർ പ്രതികരിച്ചു.

അതേസമയം എംഎല്‍എ പറഞ്ഞത് വളരെ ശരിയായ കാര്യമാണെന്നാണ് സാധാരണക്കാരായ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. തങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ ഗണേഷ് കുമാര്‍ പറഞ്ഞതെന്നാണ് അവരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ എംഎല്‍എയ്ക്ക് ആളുകളുടെ സപ്പോര്‍ട്ട് ആണ് കമന്റുകളുടെ രൂപത്തില്‍ കാണുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply