കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ആറ് യാത്രക്കാരുടെ ലഗേജുകളാണ് കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചത്. സ്വര്‍ണം, വാച്ച്, മൊബൈല്‍, പണം, പാസ്‌പോര്‍ട്ട് എന്നിവയാണ് മോഷണം പോയത്.
സംഭവത്തില്‍ ആറ് യാത്രക്കാര്‍ പരാതി നല്‍കി. ഇന്നലെ രാത്രി 2.20ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. യാത്രക്കാരുടെ ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.
തുടര്‍ന്ന്, ഇവര്‍ മോഷണം വിശദീകരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയുമായിരുന്നു. ദുബായില്‍ നിന്നാണോ കരിപ്പൂരില്‍ നിന്നാണോ മോഷണം നടന്നതെന്ന് അറിയില്ല. വിമാനത്താവളത്തിനകത്തെ ബഹളം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം പുറം ലോകമറിഞ്ഞു. പാസ്പോര്‍ട്ട്, പണം, സ്വർണം, മൊബൈൽ ഫോൺ, വിലകൂടിയ വാച്ച് തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടുവെന്നാണ് പരാതി. ലഗേജുകൾ തുറന്ന നിലയിൽ ആയിരുന്നു കണ്ടെത്തിയത്. പരാതിക്കാരും മറ്റു യാത്രക്കാരും വിമാനത്താവളത്തിനകത്ത് പ്രതിഷേധിച്ചു
സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എയര്‍ ഇന്ത്യ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈവിട്ടു. കസ്റ്റംസിലും പരാതിപ്പെട്ടു കാര്യമുണ്ടായില്ല. ഒടുവില്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി യാത്രക്കാര്‍ പുറത്തിറങ്ങി. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാവുന്നത് കരിപ്പൂരില്‍ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
Source – http://www.evartha.in/2018/02/20/karippur-2.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog