കേരളത്തിൽ ഇപ്പോൾ മോഷ്ടാക്കൾക്ക് ചാകരയാണ്. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട. ദിനംപ്രതി നിരവധി പുതിയ പുതിയ മോഷണതന്ത്രങ്ങളാണ് മോഷ്ടാക്കൾ പയറ്റുന്നത്. അത്തരം ഒരു തന്ത്രത്തെക്കുറിച്ചാണ് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
രാത്രിയിൽ കാറിൽ യാത്ര ചെയ്യുന്നവർക്കാണ് ഇത്തരം തന്ത്രങ്ങളെ നേരിടേണ്ടി വരിക. രാത്രിയിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കാറിന്റെ ഗ്ലാസ്സിൽ മുട്ടകൊണ്ട് ആരെങ്കിലും എറിഞ്ഞാൽ ഒരു കാരണവശാലും കാർ നിർത്തുകയോ വൈപ്പർ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്. അതുപോലെതന്നെ വെള്ളം ഗ്ലാസ്സിലേക്ക് സ്പ്രൈ ചെയ്യുകയും അരുതെന്നു പോലീസ് പറയുന്നു. ഇത് മോഷ്ടാക്കളുടെ പുതിയ തന്ത്രമാണ്. കാരണം, മുട്ട, വെള്ളവുമായി ചേർന്നാൽ, ഒരു വെളുത്ത ആവരണം ഗ്ലാസ്സിൽ ഉണ്ടാവുകയും നിങ്ങളുടെ കാഴ്ച പൂർണ്ണമായോ, അല്ലെങ്കിൽ 92 .5 % വരെയോ തടസപ്പെടുകയും ചെയ്യും. ഇതോടെ നിങ്ങൾ കാർ നിർത്താൻ നിർബന്ധിതരാകും. ഈ സമയം മറഞ്ഞിരിക്കുന്ന മോഷ്ടാക്കൾ നിങ്ങളെ അപായപ്പെടുത്തുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യും.
ഇത്തരം സാഹചര്യങ്ങളിൽ എന്തുതന്നെ വന്നാലും കാർ നിർത്തരുത്. വൈപ്പർ പ്രവർത്തിപ്പിക്കാതെ മുന്നോട്ടുതന്നെ പോവുക. ഏതെങ്കിലും സഹായകേന്ദ്രമോ ആളുകളെയോ കണ്ടെത്തുന്നതുവരെ വണ്ടി നിർത്തരുത്. ഗ്ലാസ്സുകൾ കയറ്റിയിട്ട് വേഗത്തിൽ അവിടെനിന്നും പോകണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. കര്‍ണാടകയിലാണ് ഈ പരിപാടി കൂടുതലായും കണ്ടുവരുന്നത്.
വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ക്കും വന്‍ കവര്‍ച്ചകള്‍ക്കും തടയിടാന്‍ കേരള പോലീസിന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍ കൂടി അറിഞ്ഞിരിക്കുക. അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവര്‍ച്ചകള്‍ നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള് ആവാതിരിക്കാന്‍ പോലീസ് പറയുന്നചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണകരമാകും.
1. കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക! ‘ അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക.
2. വീടിനു പുറത്തും അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
3. അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരികുന്നവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക.
4. കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ , ആയുധങ്ങള്‍, പാര, മഴു ഗോവണി എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാല്‍ പുറത്ത് ഇറങ്ങരുത്. രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചില് കേട്ടാല്‍ ഉടന്‍ അയല്‍ വാസികളെ വിവരം അറിയിക്കുകയും, വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക.
5. കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അള്‍മറ, മേശ പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക, കൂടുതല്‍ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം, ഗ്യാരണ്ടി ആഭരണങ്ങള്‍ അണിയിക്കാതിരിക്കുക.
6. കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തില്‍ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക.
7. പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും.
8. വലിയ സംമ്പാദ്ധ്യം ഉള്ളവര്‍ സിസിടിവി കാമറ സ്ഥാപിക്കുക, രാത്രി റെക്കോര്‍ഡ് മോഡില്‍ ഇടുക.
9. കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക.
10. രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയല്‍ വീടുകളിലെ നമ്പര്‍ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷന് നമ്പര്‍ എല്ലാ വീട്ടിലും സൂക്ഷിക്കുക. ഇത്തരം കാര്യങ്ങള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീര്‍ന്നാല്‍ ഗൗരവമായി തീരും. ഇന്നത്തെ ഇര നാമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയര്‍ ചെയ്യുക.
കൂടാതെ, നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. റോഡ് വക്കില്‍ ആള് താമസം ഇല്ലാത്ത വീടുകള്‍ ആര്‍ക്കും ഒളിഞ്ഞിരിക്കാന്‍ പറ്റാത്ത വിധം കതക് സ്ഥാപിക്കുക. പകല്‍ പുറത്തിറങ്ങാതെ റൂമില്‍ കഴിയുന്നവരെയും ആര്‍ഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക.