തൃശ്ശൂർ – കോല്ലെഗൽ സർവ്വീസിന്റെ റൂട്ട് മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാർ..!!

കെഎസ്ആർടിസി ലാഭം പ്രതീക്ഷിച്ചാണോ ഈ സർവീസ് തുടങ്ങിയതെന്ന് അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഈ വണ്ടി മാനന്തവാടി എത്തിയത് വിരലിലെണ്ണാവുന്ന ആളുകളുമായാണ്. ഇതിന്റെ റൂട്ട് തന്നെയാണ് ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊല്ലഗെലിലേക്ക് കുട്ട-മൈസൂർ വഴി വളഞ്ഞു പോകാൻ യാത്രക്കാർ താല്പര്യവും കാണിക്കുമോ?

ശരിക്കും വേണ്ടിയിരുന്ന റൂട്ട് ഗുണ്ടൽപെട്ട്-ചാമരാജ് നഗർ വഴി ആയിരുന്നു. ഈ വഴി ആവുമ്പോൾ സമയവും ലാഭം. ഡ്രൈവർക്ക് റെസ്റ്റും കിട്ടും… കൂടാതെ ഗുണ്ടൽപ്പേട്ട് ടിക്കറ്റുകളും ഏറെ കിട്ടുകയും ചെയ്യും.

കെഎസ്ആർടിസി അധികാരികൾ വേണ്ട നടപടി ഉടൻ കൈക്കൊണ്ടാൽ ഈ സർവ്വീസിനെ നമുക്ക് ലാഭകരമാക്കാം.

വരികൾ – മുഹമ്മദ് അഷ്റഫ്

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply