വെള്ളിയാഴ്ച രാവിലെ 6.00 മണിക്ക് അമ്പലപ്പുഴ നിന്നും പുറപ്പെട്ടു. ഞാനും, വൈഫും, മക്കളും കൂടെ 2 പേരും.രാവിലെ ഇറങ്ങിയപ്പോൾ തുടങ്ങിയ മഴ പുനലൂർ വരെ ഉണ്ടായിരുന്നു. പുനലൂർ വിട്ടപ്പോൾ കുറെ ബൈക്കുകൾ കണ്ടു. ബോർഡർ വരെ കൂടെയുണ്ടായിരുന്നു. കാടും മലകളും കടന്ന് തമിഴ്നാട്ടിൽ കയറിയിട്ടും കേരളത്തിലാണോ എന്നു തോന്നുന്ന തരത്തിൽ നെല്ല് വിളഞ്ഞു കിടക്കുന്നു. അവിടെ ഇറങ്ങി ഫോട്ടോസ് എടുത്ത് ഭംഗി ആസ്വദിച്ച് വണ്ടി പിന്നെയും മുന്നോട്ട്……
കുറ്റാലം കഴിഞ്ഞ് തെങ്കാശിയും കഴിഞ്ഞ് വണ്ടി തിരുനെൽവേലി ലക്ഷ്യമാക്കി പാഞ്ഞു. അതനുസരിച്ച് ചൂട് കൂടി കൂടി വന്നു. തിരുനെൽവേലി കഴിഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി 6 വരി പാത. വണ്ടി പിന്നെയും പാഞ്ഞു. 12.30 മണിക്ക് തൂത്തുക്കുടി 15 കി മീ മുൻപ് ഫുഡ് കഴിക്കാൻ കയറി 4 വർഷമായി മുടക്കമില്ലാതെ ഫുഡ് കാപ്സിയിൽ നിന്നാണ് കഴിക്കുന്നത്. ഈ വർഷം കൊണ്ട് നിർത്തി. Cst /gst 145 രൂപ അധികം. ഇതൊരു പകൽകൊള്ളയാണ് ആരും പ്രതികരിക്കുന്നില്ല. നമ്മൾ കഴിക്കുന്ന ഫുഡിന് വിലകൂട്ടിയിട്ടോ. അത് കൊടുക്കാൻ നമ്മൾ തയ്യാറാണ്. പക്ഷേ എന്തുകൊണ്ട് ഇവർ cst /gst ഫുഡിൻ്റെ കൂടെ കൂട്ടാതെ. വേറെ കൂട്ടി തരുന്നത്.
അവിടെ പാർക്കും ട്രെയിനും മൃഗങ്ങളുമൊക്കൊ ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല. വെള്ളിയാഴ്ച ആയതുകൊണ്ട് ഫാമിലെ അവിടെയാക്കി ഞാൻ പള്ളിയിൽ പോയി വന്നു 2.30 പുറപ്പെട്ടു. 1 കിമീ കഴിങ്ങപ്പോൾ ടോൾ 55 രൂപ 1 സൈഡിന്.
തൂത്തുകുടി വന്ന് കന്യാകുമാരി ബാംഗ്ലൂർ റോഡിൽ കയറി 10കിമീ കഴിഞ്ഞ് അടുത്ത ടോൾ 1 സൈഡിന് 65 രൂപ. 5 കിമീ ഓടി ആ റോഡിൽ നിന്നും രാമനാട് റോഡിൽ കയറി. ഇനി 101 കിമീ. ഏർവാടിയ്ക്ക് വണ്ടികൾ കുറവായത് കൊണ്ട് സ്പീഡ് കൂടിയത് അറിഞ്ഞില്ല കിമീ പെട്ടെന്ന് ഓടിമാറി 4.00 മണിക്ക് ഏർവാടി എത്തി. അവിടെ വച്ച് ബൈക്കിൽ വന്ന പിള്ളേരെ കണ്ടു. അവർ രാമസേതു പോകുന്ന 40 പേർ അടങ്ങിയ സംഘം. കൊല്ലം സഞ്ചാരി മെമ്പർമാർ.
അന്ന് രാത്രി അവിടെ തങ്ങി റൂം 700 ചൂട് കൊണ്ട് കിടക്കാൻ വയ്യ. 375 കിമീ. കഴിഞ്ഞു.
രാവിലെ 11 മണിക്ക് ഏർവാടി വിട്ടു. 75 കിമീ രാമേശ്വരം. 12മണിക്ക് പാമ്പൻ പാലം എത്തി ഉദ്ദേശിച്ച പോലെ ട്രെയിൻ വരുന്നത് കണ്ടു 5മത്തെ തവണയാണ് പാമ്പൻ. പക്ഷേ ഇന്ന് ഒരിക്കലുമില്ലാത്ത ബ്ലോക്ക് പാലത്തിൽ പോലീസ് വണ്ടി നിർത്താൻ സമ്മതിക്കുന്നില്ല. ഓടി രാമേശ്വരം എത്തി. പമ്പിൽ കേറി വീണ്ടും ഫുൾ ടാങ്ക് ആക്കി. ഇവിടുന്ന് വിടുമ്പോൾ 2300 രൂപയ്ക്ക് petrol അടിച്ചതാ.. 450 കീമി അയി വീണ്ടും 2200. നേരെ രാമസേതു ലക്ഷ്യമാക്കി വണ്ടിപാഞ്ഞു. 2 .00 മണിക്ക് അവിടെ എത്തി. ഒടുക്കത്ത ബ്ലോക്ക് ഒടുവിൽ വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടി. അവിടെ ഇറങ്ങിയ ഞാൻ ഇതുവരെ കാണാത്ത ഭംഗി കടപ്പുറത്തിന്. അവിടെ ഇറങ്ങി കുളിച്ചു.
കടലിൽ കുളിക്കരുത് എന്ന ബോർഡ് 4 ഭാഗത്തും ഉണ്ട്. പക്ഷെ വരുന്നവർ ഈ ഭംഗി കണ്ട് ഇറങ്ങി കുളിക്കുന്നു. പോലീസ് 4 പേർ നടന്ന് ഓരോ ഭാഗത്തു നിന്നും കുളിക്കുന്നവരെ കയറ്റി വിടുന്നു. 3.50 മണിക്ക് അവിടെ നിന്നും തിരിച്ചു. ധനൂഷ്കോടിയിൽ ഇറങ്ങി വേഗം പോന്നു. അവിടെ കഴിഞ്ഞ വർഷവും പോയതാണ്. 481 കിമീ വൺ സൈഡ്. പാമ്പൻ വന്നു ഫോട്ടോസ് എടുത്തു തിരികെ. വെളുപ്പിനു 1.00 മണിയായപ്പോള് വീട്ടിൽ തിരികെ എത്തി….. മൊത്തം കിമീ. 481 + 470= 951.
റൂട്ട് : അമ്പലപ്പുഴ, കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ, തെൻമല, പാലരുവി, കുറ്റാലം, ചെങ്കോട്ട, തിരുനെൽവേലി, തൂത്തുക്കുടി (ടോൾ റോഡ്) 55രൂപ ഹൈവേ (10കിമീ മധുര റോഡ് ടോൾ 65 രൂപ) സാത്തുക്കുടി, സായൽഗുഡി, ഏർവാടി, stay. രാംനാട്, രാമേശ്വരം, ധനൂഷ്കോടി, രാമസേതു. അന്വേഷണങ്ങൾക്ക് 9846445500.
വിവരണം – റോഷന് ഷമീര്.