ആറ്റു നോറ്റിരുന്ന ഒരു സ്കാനിയ യാത്ര

നമ്മുടെ സ്കാനിയ ബാംഗ്ലൂര്‍ ഓടാന്‍ തുടങ്ങിയ ദിവസം വണ്ടി ബാംഗ്ലൂരില്‍ നിന്നും പുറപെടുന്ന ദിവസം പുറപെടുന്ന ദിവസം കണക്കാക്കി ബുക്ക്‌ ചെയ്തു.27 നു ആയിരുന്നു.ഓണത്തിന് നാട്ടില്‍ പോവാന്‍ എറണാകുളം ഡിലക്സ് നേരത്തെ ബുക്ക്‌ ചെയ്തിരുന്നു. 27 നു സ്കാനിയ ആണേല്‍ അതില്‍ പോവാം അല്ലെങ്കില്‍ 26 നു ഡിലസ്കില്‍ പോകാം എന്ന് കരുതി അങ്ങനെ സ്കാനിയ മുടക്കം ഒന്നും ഇല്ലാതെ കറക്റ്റ് 27 നു തന്നെ എത്തി.26 ന്‍റെ ടിക്കെറ്റ് 25 നു ക്യാന്‍സല്‍ ചെയ്തു.സ്കാനിയയില്‍ കയറാന്‍ ഉള്ള മോഹം കാരണം ഉത്രാടത്തിന് വീട്ടില്‍ എത്താന്‍ സാധിച്ചില്ല. ഉച്ചക്ക് 2.45 ആയപ്പോള്‍ തന്നെ മൈസൂര്‍ റോഡ്‌ സ്റ്റാണ്ടില്‍ എത്തി. ആശാന്‍ അവിടെ കിടപ്പുണ്ട് മഴയല്ലേ ആകെ ചെളിയായിരുന്നു..

scania ksrtc kerala

മൂന്ന് മണിക്ക് വണ്ടി പ്ലാട്ഫോമില്‍ വന്നു.വണ്ടി ഓഫ്‌ ആക്കി ഡ്രൈവര്‍ ചേട്ടന്‍ പോയി.കെ എസ് ആര്‍ ടി സി ക്ക് വേണ്ടി ഡിസല്‍ ലാഭിച്ചു കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ ആദ്യമായി മാതൃകയായി. 3.25 നു വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി.എ സി ഓണ്‍ ആയി.രണ്ടു യാത്രക്കാര്‍ വന്നിരുന്നില്ല.അവരെ വിളികുമ്പോള്‍ ഞങ്ങള്‍ അര മണികൂര്‍ മുന്‍പ് തന്നെ പുറപെട്ടു എന്നാ ലൈനില്‍ ആയിരുന്നു മറുപടി.അവര്‍ വരുമ്പോള്‍ നല്ലത് കൊടുക്കാന്‍ കാത്തിരുന്ന കണ്ടകറ്റര്‍ ചേട്ടനോട് കയറിയ ഉടനെ അവര്‍ സോറിയോട് സോറി. പിന്നെ എന്ത് പറയാന്‍.അവരെ ഒന്നും പറയാതെ കണ്ടക്റ്റര്‍ ചേട്ടന്‍ മാതൃകയായി..അവരെ വെയിറ്റ് ചെയ്തു 20 മിനിറ്റ് വണ്ടി വൈകി.3.30 നു പോകേണ്ട വണ്ടി എടുത്തത് 3.50 നു.കോട്ടയം ഡിലക്സും സ്കാനിയയും ഒരുമിച്ചു എടുത്തു..എന്‍റെ സീറ്റ് ബാക്കില്‍ ആയിരുന്നു.നല്ല കിടിലന്‍ വണ്ടി.വോള്‍വോയെക്കാളും കിടിലന്‍ ഇന്റീരിയര്‍, സീറ്റിംഗ്, മൂന്ന് ടി വികള്‍ എല്ലാം കൊണ്ടും വോള്‍വോയെക്കാളും ഒരു പിടി മുന്നില്‍ തന്നെ സ്കാനിയ.അങ്ങനെ അടിപൊളി ആണല്ലോ എന്നൊക്കെ കരുതി ബ്ലോഗിലെ ഗടികളോട് അടിപൊളി ആണെന്നൊക്കെ പറഞ്ഞു യാത്ര തുടര്‍ന്ന്.കുറച്ചു കഴിഞ്ഞപ്പോള്‍ ചൂട് എടുക്കുന്ന പോലെ തോന്നി.ഞാന്‍ വിചാരിച്ചു എനിക്ക് മാത്രം ആയിരിക്കും.മുകളിലെ വെന്റ് ഒക്കെ ചെക്ക്‌ ചെയ്തു.. ചെറിയ ഒരു കൂളിംഗ്‌ ഉണ്ട്.കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി ഇത് എനിക്ക് മാത്രം അല്ല എന്ന്.ആളുകളുടെ കൈ മുഴുവന്‍ വെന്റ് ചെക്ക്‌ ചെയാന്‍ ആയി പൊങ്ങി ഇരിക്കുകയാണ്.

അതിനിടക്ക് സൌണ്ട് ഇല്ലാതെ സിനിമയും വച്ചിട്ടുണ്ട്.സൌണ്ട് വരും വരും എന്ന് കരുതി പത്തു മിനിറ്റ് വെയിറ്റ് ചെയ്തു.രക്ഷ ഇല്ല.ഇനി കണ്ടകര്‍ ചേട്ടന് ചെവിക്ക് കുഴപ്പം ഉണ്ടോ എന്ന് അറിയില്ലെലോ അത് കൊണ്ട് മുന്നില്‍ പോയി പറഞ്ഞു സൌണ്ട് ഇല്ല, ബാക്കില്‍ തണുപ്പ് കുറവാണു.സൌണ്ട് കൂട്ടി തന്നു.എ സി മുകളില്‍ തിരിക്കു എന്നൊക്കെ പറഞ്ഞു ഉപദേശം.ഞാന്‍ അതൊക്കെ ചെയ്തു 21 ല്‍ നിന്ന് 20 ആക്കാന്‍ പറഞ്ഞു.20 ആക്കിയപ്പോള്‍ തണുപ്പ് വന്നു.വലിയ തണുപ്പ് ഒന്നും ഉണ്ടായിരുന്നില്ല.അത് കൊണ്ട് പുതപ്പിന്റെ അവശ്യം വന്നില്ല.മുകളില്‍ വച്ചിട്ടുണ്ടായിരുന്നു പുതപ്പ്.വെള്ളം ആര്‍ക്കും കൊടുത്തിരുന്നില്ല.അങ്ങനെ മൈസൂര്‍ എത്തി അവിടെ നിന്നും ആളെ എടുത്ത് സുല്‍ത്താന്‍ ബത്തേരി.ഗുണ്ടല്‍പെട്ട് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയാല്‍
കാട്ടില്‍ പെടും എന്നുള്ളത് കൊണ്ട് ബത്തേരിയിലെ ഊള കാന്റീനില്‍ നിന്നായിരുന്നു ഭക്ഷണം. ഞാന്‍ കഴിച്ചില്ല.ബത്തേരിയില്‍ 9.15 നു എത്തി..

അവിടെ നിന്ന് ഭക്ഷണം കഴിച്ചു വണ്ടി എടുത്തു.വണ്ടിയില്‍ തണുപ്പ് ഇല്ല..കാറ്റ് മാത്രം.. കുറച്ചു ഓടുമ്പോള്‍ റെഡി ആവും എന്ന് കരുതി വെയിറ്റ് ചെയ്തു.രക്ഷ ഇല്ല.വീണ്ടും മുന്നിലോട്ടു പോയി പറഞ്ഞു ചേട്ടാ എ സി വര്‍ക്ക്‌ ആവുന്നില്ല.മുകളില്‍ നോക്കു തിരിക്കു എന്നൊക്കെ ഉപദേശം.അതോകെ ചെയ്തു ചേട്ടന്‍ ബാക്കില്‍ വന്നു അഞ്ചു മിനിറ്റ് ഇരിക്കാന്‍ പറഞ്ഞു.കണ്‍സോളില്‍ നോക്കിയപ്പോള്‍ 18 ല്‍ ആണ് കിടക്കുന്നത്.അതില്‍ നിന്നും എ സി യുടെ കാര്യം കട്ട പോക ആണെന്ന് മനസിലായി.എന്റെ കൂടെ കണ്ടക്റ്ററും ബാക്കില്‍ വന്നു ചെക്ക്‌ ചെയ്തു.അപ്പോള്‍ വേറെ യാത്രക്കാരും പരാതി പറഞ്ഞു.എ സി കംപ്ലൈന്റ്റ്‌ ആണ് വേണേ വണ്ടി ഇവിടെ എവിടെയെങ്കിലും ഒതുക്കി ഇടാം.അല്ലേല്‍ നിങ്ങള്‍ സഹകരിക്കുകയാണേല്‍ പോകാം എന്ന് പറഞ്ഞു.ഞാന്‍ ചിരിച്ചു.അല്ലാതെ എന്ത് ചെയ്യാന്‍.അങ്ങനെ പുറത്തു കൊടും തണുപ്പുള്ള വയനാട്ടില്‍ സ്കാനിയയുടെ ഉള്ളില്‍ ചൂടെടുത്തു പുഴുകി പാവം യാത്രക്കാര്‍ ചുരം ഇറങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടക്ക്റ്റര്‍ വന്നു മുകളിലെ എമെര്‍ജെന്‍സി എക്സിറ്റ് തുറന്നു വച്ചു.അപ്പോള്‍ കുറച്ചു ആശ്വാസം കിട്ടി.എ സി കംപ്ലൈന്റ്റ്‌ ആയതു കൊണ്ടാണോ എന്ന് അറിയില്ല.എല്ലാവര്ക്കും വെള്ളം കൊണ്ട് തന്നു..അങ്ങനെ കോഴിക്കോട് സിറ്റിയില്‍ കടന്നപോള്‍ കണ്ടക്റ്റര്‍ എന്‍റെ അടുത്ത് വന്നു എ സി കംപ്ലൈന്റ്റ്‌ ആണ്. തിരുവനന്തപുരം എത്തിയാലേ റെഡി ആക്കാന്‍ പറ്റുള്ളൂ.നിങ്ങള്‍ക്ക് കുഴപ്പം ഇല്ലേല്‍ പോകാം അല്ലേല്‍ കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കാം എന്ന്.ഞാന്‍ പറഞ്ഞു പോന്നു ചേട്ടാ ഓണം ആണ്.വണ്ടി വിടാന്‍ പറഞ്ഞു. ( ഇത് ഇങ്ങേര്‍ എന്നോട് വന്നു എന്തിനാണ് പറഞ്ഞത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല).

കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്നും ആളുകള്‍ കയറി തൃശൂര്‍ വിട്ടു.തൃശൂര്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ എന്റെ പോന്നു സാറേ ചുടുകാട്ടില്‍ നിന്നും ഊട്ടിയില്‍ വന്നു ഇറങ്ങിയ പോലെ ആയിരുന്നു.അതില്‍ തിരുവനന്തപുരം വരെ പോകേണ്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഓട്ടോയില്‍ കയറി വീട്ടില്‍ പോയി.

സ്കാനിയയും വോള്‍വോയും താരതമ്യപെടുത്തിയാല്‍ സ്കാനിയ തന്നെ ഒരു പിടി മുന്നില്‍.വോള്‍വോക്ക് ഉള്ളത് അവരുടെ ഇത്രയും കാലം ഉള്ള പേര് മാത്രം.
പക്ഷെ ഇങ്ങനെ ഉള്ള സംഭവങ്ങള്‍ കാരണം ആ പേര് കളയാന്‍ സ്കാനിയ്ക്ക് ആവുമെന്ന് തോനുന്നില്ല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply