എബിഎസ് ജീവൻ രക്ഷിക്കുന്നതെങ്ങനെ, കാണാം ഈ വിഡിയോ..

മേഘാലയയിലെ ഷില്ലോങ് ഹൈവേയിലാണ് സംഭവം നടന്നത്. മഴ പെയ്ത് കുതിർന്ന റോഡിലൂടെ പോകുകയായിരുന്ന രണ്ടു ബൈക്കുകൾ. ഒന്ന് എബിഎസ് ഇല്ലാത്ത പള്‍സറും മറ്റൊന്ന് എബിഎസോടു കൂടിയ കെടിഎം ഡ്യുക്ക് 390യും. വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു വീണ പൾസറിനെ ഇടിക്കാതെ ഡ്യൂക്കിനെ നിയന്ത്രിച്ച് നിർത്താൻ സാധിച്ചത് ബൈക്കിന് എബിഎസ് ഉള്ളതുകൊണ്ടു മാത്രമാണെന്ന് വിഡിയോയിൽ വ്യക്തമാകുന്നു.

എന്താണ് എബിഎസ്? വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യുന്നു.

മറ്റൊരു കാര്യം എബിഎസ് ഇല്ലാത്ത വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടയറുകളുടെ പ്രവർത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു എന്നാൽ എബിഎസ്, ടയറിന്റെ ചലനം പൂർണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചപ്പെട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു, അതുകൊണ്ട് തന്നെ ബ്രേക്കിങ്ങിനിടെ തന്നെ വെട്ടിച്ചു മാറ്റി അപകടം ഒഴിവാക്കാനും സാധിക്കുന്നു. താരതമ്യേന കുറഞ്ഞ ദൂരത്തിനുള്ളിൽ വാഹനം സുരക്ഷിതമായി ബ്രേക്കിട്ട് നിർത്താനാവുമെന്നതും, മെച്ചപ്പെട്ട് സ്റ്റിയറിങ് നിയന്ത്രണം ലഭിക്കുമെന്നതുമാണ് എബിഎസിന്റെ പ്രധാന ഗുണങ്ങൾ.

Source – http://www.manoramaonline.com/fasttrack/auto-news/2017/11/30/abs-saves-lives-5-times-motorcycle-abs-saved-their-riders-from-accidents-in-india-video.html

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply