സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക് ചരിത്രത്തിൽ ആദ്യമായി സർവീസ് നടത്തി എയർ ഇന്ത്യ . എയർ ഇന്ത്യയുടെ 139 നമ്പർ വിമാനമാണ് ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രാ മദ്ധ്യേ സൗദി വ്യോമപാത ഉപയോഗിച്ചത് . ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദി വ്യോമപാത ഉപയോഗിക്കുന്നതിൽ എഴുപതുവർഷമായി തുടരുന്ന നിരോധനത്തിനാണ് ഇതോടെ അന്ത്യമായത്.
ഇത് ചരിത്രദിനമാണെന്ന് ഇസ്രയേൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി യാരിവ് ലെവിൻ പ്രസ്താവിച്ചു. സൗദി വ്യോമയാന പാത ഉപയോഗിക്കുന്നത് ഇന്ത്യയിലേക്കുള്ള യാത്രയിൽ രണ്ട് മണിക്കൂർ സമയം ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ചങ്കടൽ , ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്ന് വളഞ്ഞു ചുറ്റിയായിരുന്നു ഇന്ത്യ ഇസ്രയേൽ വിമാനസർവീസ് .
എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ഗ്രീൻവിച്ച സമയം വൈകിട്ട് 4:45 ഓടെ സൗദി വ്യോമപാതയിൽ കടന്നു . മൂന്നു മണിക്കൂർ നാൽപ്പതിനായിരം അടി ഉയരത്തിൽ യാത്ര ചെയ്ത വിമാനം സൗദി തലസ്ഥാനമായ റിയാദിന് 60 കിലോമീറ്റർ അടുത്തുകൂടിയാണ് കടന്നു പോയത്.തുടർന്ന് ജോർദാൻ കടന്ന് വെസ്റ്റ് ബാങ്കിനു മുകളിലൂടെ ഇസ്രയേലിൽ എത്തി.
ഇസ്രയേലിനെ അറബ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു നൽകിയിരുന്നില്ല . എയർ ഇന്ത്യ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ സൗദിക്ക് മുകളിലൂടെ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിരുന്നില്ല.
ദില്ലിയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. ഇസ്രായേലിലെ ടെല്‍ സൗദി അറേബ്യ ആദ്യമായാണ് ഇത്തരത്തില്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വേണ്ടി വ്യോമപാത തുറന്നുനല്‍കുന്നത്. ദില്ലിയില്‍ നിന്ന് ടെല്‍ അവീവിലേയ്ക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് നടത്തിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇതോടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ നടത്തുക.
ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്ന് കൊടുത്തിരുന്നില്ല. ഇതാദ്യമായാണ് ഇത്തരം ഒരു പ്രവൃത്തി നടക്കുന്നത്. ഇതിലൂടെ അറബ് രാജ്യങ്ങളും ജൂതരാജ്യവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടയിലെ മഞ്ഞുരുകുന്നതായും വിലയിരുത്തുന്നുണ്ട്. സൗദി അടക്കമുള്ള ഒട്ടുമിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിരുന്നില്ല. നിലവില്‍ ചെങ്കടലിന് മുകളിലൂടെയാണ് മുംബൈക്ക് സര്‍വീസ് നടത്തുന്നത്.
കടപ്പാട് – ജനം ടിവി, മാധ്യമം, വണ്‍ ഇന്ത്യ മലയാളം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.