മലപ്പുറം കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള രണ്ടാമത്തെ ബസ് സര്‍വിസ് തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.30നും വൈകീട്ട് 6.45നുമാണ് പുതിയ എ.സി ലോഫ്ളോര്‍ ബസ് പുറപ്പെടുക. ആദ്യയാത്ര കോട്ടക്കല്‍ ^കുറ്റിപ്പുറം ^എടപ്പാള്‍^തൃശൂര്‍ വഴിയും രണ്ടാമത്തേത് പെരിന്തല്‍മണ്ണ^പട്ടാമ്പി^ഷൊര്‍ണൂര്‍^തൃശൂര്‍ റൂട്ടിലുമായിരിക്കും.
ജൂണ്‍ 18ന് ആരംഭിച്ച പ്രഥമ സര്‍വിസ് വന്‍ വിജയമായ സാഹചര്യത്തിലാണ് രണ്ടുമാസം തികയുമ്പോള്‍ കെ.യു.ആര്‍.ടി.സി വക ഒരു ബസ് കൂടി ലഭിച്ചത്. 9.30ന് പോകുന്ന ബസ് ഉച്ചക്ക് 1.15നാണ് വിമാനത്താവളത്തിലത്തെുക. തിരിച്ച് ഉച്ചക്ക് രണ്ടിന് തൃശൂര്‍^എടപ്പാള്‍^കുറ്റിപ്പുറം^കോട്ടക്കല്‍ വഴി 5.45ന് മലപ്പുറത്ത് വരും.
6.45ന് പെരിന്തല്‍മണ്ണ വഴി പോയി രാത്രി 10.30ന് നെടുമ്പാശ്ശേരിയിലത്തെും. പുലര്‍ച്ചെ മൂന്നിന് ഇതേ റൂട്ടിലൂടെ മടങ്ങി രാവിലെ 6.45ന് യാത്ര അവസാനിപ്പിക്കും. പെരിന്തല്‍മണ്ണ വഴിയുള്ള നിലവിലെ ബസ് പുലര്‍ച്ചെ 4.15നും ഉച്ചക്ക് ശേഷം മൂന്നിനുമാണ് പുറപ്പെടുന്നത്. പുതിയ ബസിന്‍െറ ആദ്യയാത്ര രാവിലെ 9.30ന് പി. ഉബൈദുല്ല എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. മലപ്പുറം^നെടുമ്പാശ്ശേരി ബസ് സമയം: പുറപ്പെടല്‍ മടക്കം: വെളുപ്പിന് 4.15, രാവിലെ 9.00, രാവിലെ 9.30, ഉച്ചക്ക് 2.00, വൈകു. 3.00, രാത്രി 7.45, വൈകു. 6.45, വെളുപ്പിന് 3.00.
News: Mangalam