തിരുവല്ല: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇരുട്ടടി. പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴി ഞ്ഞതോടെ കെടിഡിഎഫ്‌സിയും കരാറുകാരും ചേര്‍ന്ന് ഏക പക്ഷീയമായി ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പിന്‍വലിച്ച നിരക്ക് വര്‍ധനയാണ് വീണ്ടും മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചത്.
ബസ് ടെര്‍മിനലിലെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നഗരത്തിലെ തിരക്കും അനധി കൃത പാര്‍ക്കിംഗും കുറയ്ക്കാന്‍ ഏറെ പ്രയോജനകരമായിരുന്നു. സമീപത്തൊന്നും മറ്റു പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഇല്ലാത്തതിനാലാണ് തോന്നിയപോലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിതെന്നാണ് ഇവിടെ സ്ഥിരമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറുനൂറിലധികം വാഹനങ്ങള്‍ പ്രതിദിനം പാര്‍ക്ക് ചെയ്യുന്നുണ്ട്. ഏറെതിരക്കുള്ള തിരുവല്ല നഗരത്തില്‍ എംസി റോഡിന്റെ വശങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ച ശേഷമായിരുന്നു ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്തിയത്.
ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ബസുകള്‍ കൂടുതലെത്തി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗ് അധികൃതര്‍ നിരോധിച്ചത്. തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ പാര്‍ക്കിംഗ് പ്രയോജനപ്പെടുത്തി തുടങ്ങിയത്.
പുതിയ നിരക്ക് വര്‍ധന തിങ്കളാഴ്ച മുതല്‍ ഈടാക്കി തുടങ്ങി. ബസ് ടെര്‍മിനലിന്റെ ചുമതലയുള്ള കെടിഡിഎഫ്‌സി സ്വകാര്യ പാര്‍ക്കിംഗ് ഏജന്‍സിക്ക് കരാര്‍ നല്‍കിയാണ് പാര്‍ക്കിംഗിന്റെ പണപ്പിരിവ് നടത്തുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഇരട്ടിതുക നല്‍കണം.
മുമ്പ് ഇരുചക്രവാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് 5 രൂപ ആയിരു ന്നെങ്കില്‍ ഇപ്പോള്‍ പത്താണ്. ഒരു ദിവസം ഇരുചക്ര വാഹനം ടെര്‍മിനലില്‍ സൂക്ഷിക്കണ മെങ്കില്‍ മുമ്പ് 15ആയിരുന്നത് ഇപ്പോള്‍ 30 ആയാണ് വര്‍ദ്ധിച്ചത്. കാറ് ഉള്‍പ്പെടെ യുള്ള മറ്റു വാഹനങ്ങളുടെ നിരക്കും ഇരട്ടിയാക്കി. ഒരു ദിവസം കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് 30 ആയിരുന്നത് ഇപ്പോള്‍ 60 രൂപയായി ഉയര്‍ത്തി. നാല് മണിക്കൂറിന് 15 രൂപയാ യിരുന്നത് 20 ആയി. എട്ട് മണിക്കൂറിന് 20 രൂപയായിരുന്നത് 30ആക്കി. 16 മണിക്കൂറിന് 25 രൂപയായിരുന്നത് ഇപ്പോള്‍ 50ആണ്.
വാര്‍ത്ത : ജനയുഗം