മദ്യപിച്ച് ലെക്ക് കെട്ട് കണ്ടക്ടര്‍ എത്തിയതോടെ കെഎസ്ആര്‍ടിസി ബസ് ഒരു മണിക്കൂറോളം വൈകി. എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എരുമേലിയില്‍ നിന്നും 4.30ന് പുറപ്പെടേണ്ട കണ്ണൂര്‍ ചന്ദനക്കാംപാറ ദീര്‍ഘദൂര സര്‍വ്വീസാണ് ഇത്തരത്തില്‍ വൈകിയത്.

കണ്ടക്ടര്‍ മദ്യപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബസില്‍ ഡ്യൂട്ടി ചെയ്യുന്നത് അധികൃതര്‍ വിലക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് സര്‍വ്വീസ് അയക്കുകയായിരുന്നു. നാല്പതിനായിരത്തോളം രൂപ വരുമാനമുള്ള സര്‍വ്വീസ് സമയം വൈകിയതിനാല്‍ മണിമല വഴി പോകേണ്ട ബസ് വഴിതിരിച്ച് കാഞ്ഞിരപ്പള്ളി വഴിയാണ് സര്‍വ്വീസ് നടത്തിയത്.
വാര്‍ത്ത : ജന്മഭൂമി , ചിത്രം : ചുറ്റുവട്ടം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog