വിഷുവിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സി ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. കെഎസ്ആര്‍ടിസി ഓപ്പറേഷന് വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഓഫീസറായ (EDO) അനില്‍കുമാര്‍ ജി. അറിയിച്ചതാണ് ഇത്. “നിരവധി മലയാളികളാണ് ബെംഗലൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളത്. അവര്‍ക്ക് എല്ലാവര്ക്കും അവധി ആഘോഷിക്കുവാന്‍ നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയണം. ട്രെയിന്‍ ടിക്കറ്റുകള്‍ എല്ലാംതന്നെ നേരത്തെ റിസര്‍വ്വ് ആയതിനാല്‍ ആളുകള്‍ക്ക് യാത്രാസൗകര്യം ഒരുക്കേണ്ട ചുമതല കെഎസ്ആര്‍ടിസിയുടേതാണ്” അനില്‍കുമാര്‍ സര് പറഞ്ഞു. ഇതിനിടെ വിമാന ചാര്‍ജ്ജിന്റെ ഇരട്ടി ബസ് ചാര്‍ജ്ജുമായി യാത്രക്കാരെ കൊള്ളയടിക്കാന്‍ പ്രൈവറ്റ് ബസ്സുകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് www.ksrtconline.com എന്ന വെബ്സൈറ്റില്‍ കയറി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സ്പെഷ്യല്‍ ബസ്സുകളുടെ സമയവിവരങ്ങളും റൂട്ടുകളും ചുവടെ കൊടുത്തിരിക്കുന്നു.
ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ (എപ്രില്‍ 12 മുതല്‍ 14 വരെ): 21.10 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 21.25 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി, കുട്ട (വഴി), 21.35 ബാംഗ്ലൂര്‍-കോഴിക്കാട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി), 19.15 ബാംഗ്ലൂര്‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്), മാനന്തവാടി, കുട്ട (വഴി), 18.35 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 18.05 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 21.01 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി), 21.50 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.40 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) തലശ്ശരി (വഴി), 20.50 ബാംഗ്ലൂര്‍-കോഴിക്കാട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി), 21.45 ബാംഗ്ലൂര്‍-കോഴിക്കാട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 19.25 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 18.50 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 18.15 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്), മാനന്തവാടി, കുട്ട (വഴി), 21.55 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.30 ബാംഗ്ലൂര്‍-പയ്യന്നൂര്‍(സൂപ്പര്‍ ഡീലക്സ്) ചെറുപുഴ (വഴി).
ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ (ഏപ്രില്‍ 15നും 16നും): 19.35 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 20.10 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 20.35 കോഴിക്കോട്്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ് മാനന്തവാടി, കുട്ട (വഴി), 20.02 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.15 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 17.30 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 17.00 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 20.00 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 17.30 പയ്യന്നൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി), 20.40 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 20.45 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.20 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 17.40 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 17.20 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി), 17.45 പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി), 22.00 സുല്‍ത്താന്‍ബത്തരി-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).
ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് തിരക്ക് കൂടുന്നതിനനുസരിച്ച് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും KSRTC ഒരുക്കിയിട്ടുണ്ട്. ഒപ്പംതന്നെ കെ.എസ്.ആര്.ടി.സി നിലവില്‍ നടത്തിവരുന്ന പ്രധാന ഇന്റര്‍-സ്റ്റേറ്റ് സര്‍വീസുകളായ കൊല്ലൂര്‍ മൂകാംബിക, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മധുര, പഴനി, വേളാങ്കണ്ണി, ഊട്ടി മുതലായവ ഈ കാലയളവില്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിയിിട്ടുണ്ട്. ഈ കാലയളവിലെ തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍ടിസിയും ധാരാളം സ്പെഷ്യല്‍ സര്‍വ്വീസുകള്‍ കേരളത്തിലേക്ക് നടത്തുന്നുണ്ട്.