പ്രവാസികളുടെ മനസ്സു നിറച്ച് എയര്‍പോര്‍ട്ട് ബസ്സുകളും ജീവനക്കാരും

അബുദാബിയില്‍ ജോലിചെയ്യുന്ന ജമാല്‍ കാരേക്കാടിന്‍റെ ഒരു അനുഭവക്കുറിപ്പ്…

കഴിഞ്ഞ ഏപ്രില്‍ മാസം പതിനൊന്നിനു രാവിലെ ഒമ്പതു മണിക്ക് ഞാൻ കൊച്ചിയിൽ ഫ്ലൈറ്റിറങ്ങി. മലപ്പുറത്തേക്ക് പോകാനായി KURTCയുടെ ലോ ഫ്ലോർ ബസ്സുകൾ ഉണ്ടെന്നതിനാലാണ് അങ്ങോട്ട്‌ ടിക്കറ്റ് എടുത്ത് ( കരിപ്പൂര് എയർപ്പോർട്ട് അടച്ചുപൂട്ടിയാണ് കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് ലോ ഫ്ലോർ ബസ്സുകൾ തുടങ്ങിയതെന്നത് നിങ്ങൾക്കറിയാമല്ലോ) ജീവനക്കാരുടെ അനാസ്ഥയിൽ കോടികൾ വിലമതിക്കുന്ന KSRTCയുടെ പല ബസ്സുകൾക്കും സാരമായ കേടുപാടുകൾ വരുത്തിയിട്ടുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പോലും ഞാൻ വായിച്ചു.

ഞങ്ങൾ ബസ്സിനരികിലെത്തുമ്പോൾ ബസ്സ്‌ നിറയെ ആളുകളുണ്ട്. ഇനി ആളുകളെ കയറ്റുന്നില്ലെന്നു ഡ്രൈവറും കണ്ടക്ടറും ആവർത്തിച്ചു പറയുന്നുണ്ട് .എന്നാലും ഒരു ശ്രമമെന്ന നിലയിൽ ലഗേജു പുറത്തു തന്നെവച്ചു ബസ്സിൽ കയറി ഡ്രൈവരോടും കണ്ടക്ടരോടും കാര്യം പറഞ്ഞു. മലപ്പുറം വരെ പോകേണ്ടതിനാൽ അട്ജസ്റ്റ്ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ എന്നെയും കൂടെയുള്ളയാളെയും കയറ്റി ബസ് പുറപ്പെട്ടു .കൊച്ചിയിൽ ഇറങ്ങിയപ്പോൾ കിട്ടിയ ചൂട് ബസ്സിനകത്തില്ല. ബസ്സിന്‍റെ മദ്ധ്യഭാഗത്തുള്ള ഡോറിനു നേരെയായി എല്ലാവരും ലഗേജ് കയറ്റിവച്ചതിനാൽ ആ ഡോർ ഇനി തുറക്കേണ്ട എന്ന് കണ്ടക്റ്റർ ഡ്രൈവറെ ഓർമ്മപ്പെടുത്തി.

ഇരിക്കുന്ന സീറ്റുകൾ എല്ലാം തന്നെ ഫുൾ ആയതിനാൽ നിന്ന് യാത്ര ചെയ്യുന്ന പ്രായമുള്ള ആളുകളെ പലയിടത്തായി ഇരിപ്പിടം ഒരുക്കിക്കൊടുത്ത് ഒരു സർക്കാർ ജീവനക്കാരൻ (കണ്ടക്ടർ) പ്രവാസിയോട്‌ സ്നേഹത്തോടെ പെരുമാറുന്ന അപൂർവ്വ കാഴ്ച യാത്രക്കാരെയും സന്തോഷപ്പെടുത്തി .കണ്ടക്ട്ടര്ക്ക് നടക്കാൻ പോലും വഴിയില്ലാത്തതിനാൽ പുറകിലിരിക്കുന്ന യാത്രക്കാരുടെ ടിക്കറ്റ് ചാര്ജ് പലയാളുകൾ കൈമാറി കൈമാറി മുമ്പിലുള്ള കണ്ടക്ടറുടെ കൈവശമെത്തിച്ചും ബാക്കി തുക അതുപോലെ തിരിച്ചു യാത്രക്കാരനിലെത്തിച്ചുമൊക്കെ ഞങ്ങളും സഹകരിച്ചു .

ഇടക്കിടക്ക് എല്ലാവരോടുമായി കണ്ടക്ടറുടെ ഓർമ്മപ്പെടുത്തൽ; “മധ്യഭാഗത്തെ ഗ്ലാസ് ഡോറിനു നേരെ ലഗേജുകൾ ഇരിക്കുന്നതിനാൽ ലഗേജുകൾ ഗ്ലാസ്സിൽ പോയി തട്ടാതെ നോക്കണേ.. ചില്ലുപൊട്ടിയാൽ പിന്നെ നമുക്ക് പോകാൻ പറ്റില്ല.” ഓരോ യാത്രക്കാർ ഇറങ്ങുമ്പോളും അവരുടെ പെട്ടികൾ എല്ലാം എടുത്ത് കൊടുക്കാൻ വളരെ ഉൽസാഹവാനായ കണ്ടക്ടറെ യാത്രക്കാർക്കും നന്നേ ബോധിച്ചു. ഉത്തരവാദിത്വമില്ലാതെ ബസ്സോടിച്ചും യാത്രക്കാരോട് ദാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യാത്ത ചില ജീവനക്കാരെങ്കിലും ഉണ്ടെന്നുള്ളത് കൊണ്ടായിരിക്കാം ചിലയിടത്തെങ്കിലും ഈ സ്ഥാപനം വിജയിക്കുന്നത് .

വിവരണം : Jamal Karekad AbuDhabi

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

One comment

  1. Aⅼll people laughed attempting too think about what ѕort oof birthday celebration Marʏ and Joseрh gave for Jesus wһen He was
    six. Larey wondered, ?I wager he aappreciated the same tye of toys we like.

Leave a Reply