ഒരു ബസ് യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍…

“ഇന്ന് കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു യാത്ര. അതിലെ കണ്ടക്ടര്‍ വളരെ മര്യാദക്കാരനായ തൃശൂര്‍ക്കാരന്‍. ഹൃദ്യമായ തൃശൂര്‍ ഭാഷയില്‍ അയാള്‍ യാത്രക്കാരോട് സംവദിച്ചു ടിക്കറ്റ് നല്‍കിക്കൊണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ജോലിയിലെ അനശ്ചിതത്വത്തെക്കുറിച്ചാണ് ചിന്തിച്ചത്.

കടത്തിനുമേല്‍ കടമായി ഓടുകയാണ് അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാ സര്‍ക്കാരും ആകാവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും ശരിയാകാതെ ഈ സഥാപനത്തിലെ തൊഴിലാളിയാണല്ലോ ആശങ്കയുടെ മുനയില്‍ നിന്ന് ജോലിചെയ്യുന്ന ഈ കണ്ടക്ടറും എന്നു ഓര്‍ത്തു വിഷമിക്കുമ്പോള്‍, ഒരു 25 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചിന്തയിലേക്ക് മനസ് പറന്നു.

ധാരാളം ആനവണ്ടികള്‍ കേരളത്തില്‍ തലങ്ങും വിലങ്ങും പായുന്നുണ്ടെങ്കിലും യാത്രക്കാരന്‍ കൈകാട്ടിയാല്‍ നിര്‍ത്തുന്നവ ചുരുക്കം. എല്ലാ സഥലത്തും വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ട്, ഗീയറുകള്‍ മാറണം, ക്ലച്ചു ചവിട്ടണം, പിന്നെയും ആക്‌സിലറേറ്ററില്‍ അമര്‍ത്തി ചവിട്ടണം കഴിവതും നിര്‍ത്താതിരുന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കുറയും. സുഖം. ചെയ്താലും ഇല്ലേലും ശമ്പളം കിട്ടും. പിന്നെ ഈ വഴിയില്‍ കാണുന്നവരെയൊക്കെ കേറ്റുന്നതെന്തിന്? എങ്ങനെയായിരുന്നു അന്ന്. ഒരാള്‍ കൈകാണിച്ചാല്‍ അയാളെ അരക്കിലോമീറ്റര്‍ ഓടിച്ചശേഷം വണ്ടിയുടെ അടുത്തെത്താറാകുമ്പോള്‍ കയറ്റാതെ പായുന്നത് ഇതിനിടയില്‍ ഒരു രസവും.

എത്രയോ അത്യാവശ്യക്കാരുടെ ശാപങ്ങള്‍ ഈ കമ്പനി ഏറ്റുവാങ്ങിയിട്ടുണ്ടാകും. കണ്ടക്ടര്‍ മംഗളവും മനോരമയുമൊക്കെ വായിച്ചു രസിച്ചിരിക്കും. തിരുവനന്തപുരം മുതല്‍ കോച്ചിവരെ 5 പേരെ കയറ്റി യാത്രചെയ്യുന്ന എത്ര എത്ര ട്രിപ്പുകള്‍.ആശുപത്രിയില്‍ പോകാന്‍കഴിയാതെയും, ജോലിക്ക് കൃത്യമായി എത്താന്‍ കഴിയാതെയും അങ്ങിനെ എത്രയോ യാത്രക്കാരെ ദുരിതത്തിലാക്കിയ പ്രസ്ഥാനത്തിന്റെ പുതിയ ജോലിക്കാര്‍ ഈ ശാപത്തിന്റെ ഫലം അനുഭവവിക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് തമിഴ് നാട്ടില്‍ ജോലിചെയ്തപ്പോള്‍, അവിടെയുള്ളവര്‍ തൊഴിലിനെ അങ്ങനെ നോക്കിക്കാണുന്നു എന്നു മനസിലാക്കിയിരുന്നു. അവര്‍ തൊഴിലിനെ ദൈവമായി കാണുന്നു. തൊഴിലില്ലെങ്കില്‍ അങ്ങനെ ജീവിക്കും. തൊഴില്‍ ശാലകള്‍, സഥാപനങ്ങള്‍ ദേവാലയങ്ങള്‍ പോലെ അവര്‍ കാണുന്നു. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കുന്നു. ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നു. അല്ലാത്ത പണിയെടുക്കാതെ ശമ്പളം വാങ്ങാനുള്ള ഉപാധി മാത്രമല്ല. നേതാവ് പറയുമ്പോള്‍ തല്ലിപ്പൊളിക്കാനുള്ള സാധനമോ അല്ല തൊഴില്‍ ശാലകള്‍.

തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും ഗവണ്‍മെന്റ് നടത്തുന്ന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോള്‍ എവിടെ ഒരു സ്ഥാപനവും അവിടുത്തെ ജീവനക്കാരും അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തില്‍പെട്ട് കൈകാലിട്ടടിക്കുന്നു.”

( ഫേസ്ബുക്കില്‍ നിന്ന്)

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply