ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ചായ എലൈറ്റ് ഐ 20യുടെ ഇന്ധനടാങ്കിന്റെ ശേഷി 40 ലിറ്റർ ആണ്. എന്നാൽ തിരുവനന്തപുരത്തെ ഇൻഫോസിസിന് സമീപത്തുള്ള ഇന്ത്യൻ ഒായിൽ പെട്രോൾ പമ്പുകാർ പറയുന്നത് 49 ലിറ്റർ പെട്രോളിൽ കൂടുതൽ കാറിൽ നിറയ്ക്കാമെന്നാണ്. പെട്രോൾ പമ്പുകാരുടെ ഇൗ പകൽകൊള്ളക്കെതിരെ തിരുവനന്തപുരം സ്വദേശിയായ അനീഷ് ജോയ് എന്ന യുവാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം വൈറലായത്. അനീഷിന്റെ പോസ്റ്റ് ഇങ്ങനെ…
“സുഹൃത്തുക്കളെ.. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പംബ്(കൊക്കോ ആറ്റിപ്ര) ഉപഭോക്താക്കളെ ചതിക്കുകയാണോ എന്ന സംശയമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുവാനുണ്ടായ സാഹചര്യം.
എന്റെ സുഹൃത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 7-ആം തിയതി ടി പംബില്നിന്നും തന്റെ കാറിനു (elite i20 facelift) ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കുവാന്‍ ഇടയായി. അവര്‍ 49.10ltr അടിച്ചിട്ടും ടാങ്ക് നിറയുന്നില്ല. അവിടെ ചെല്ലുമ്പോള്‍ ഏകദേശം 6-7ltr ടാങ്കില്‍ ഉണ്ടായിരുന്നു.
ഹ്യുണ്ടായി സര്‍വീസ് സെന്റെര് ഉള്‍പെടെ പലയിടത്തും വിളിചുചോദിച്ചപ്പോ 40-45ltr ഒക്കെ ആണ് പറയുന്നത് കപ്പാസിറ്റി. വിശദമായി അന്വേഷിച്ചപ്പോള്‍ 40ltr ആണ് കപ്പാസിറ്റി എന്നും 45 വരെ അടിക്കാന്‍ സാധിക്കുമെന്നും അറിഞ്ഞു. ഇതെന്താണ് എന്നു ചോദിച്ചപ്പോ ഡീസല്‍ അടിച്ച ചേച്ചി ചോദിക്കുവ ഡീസലിന് വില കൂടിയത് മക്കള്‍ അറിഞ്ഞില്ലേ എന്ന്(വളിച്ച കോമടി). അതിനുശേഷം ഇന്നലെ , മെയ് 6-ആം തിയതി ഞങ്ങള്‍ വണ്ടിയിലെ ഡീസല്‍ ഏകദേശം മുഴുവന്‍ തീര്‍ത്ത ശേഷം തൊടുപുഴ ബെസ്റ്റ് ഫ്യുവല്‍സില്‍(ഇന്ത്യന്‍ ഓയില്‍) നിന്നും വീണ്ടും ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചു.
ഞങ്ങള്‍ മാക്സിമം വണ്ടി ഷേക്ക് ചെയ്തു കുത്തി നിറച്ചു അടിച്ചിട്ടും 43.21ltr അടിക്കാന്‍ സാധിച്ചൊള്ളൂ. പ്രിയ സുഹൃത്തുക്കളേ, കൊക്കോ ആറ്റിപ്ര പമ്പ്കാര് ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇതിനെതിരെ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ? ബില്ലിന്റെയും, കാറിന്റെയും, ഡീസല്‍ ഫില്‍ ചെയ്യുന്നതിന്റെയും ഫോട്ടോ ഒപ്പം ചേര്‍ക്കുന്നു.”
കണ്ടില്ലേ? ഇതാണ് സംഭവം. ഇവിടെ ചതി പറ്റിയത് ആര്‍ക്കാണ്? പമ്പുകാര്‍ അറിഞ്ഞുകൊണ്ട് കളിച്ച കളിയാണോ ഇനി? ആര്‍ക്കറിയാം?