ത്തുമാസം, ആറായിരം കിലോമീറ്റര്‍. കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലെ സുവര്‍ണക്ഷേത്രനഗരിയിലേക്കുള്ള യാത്ര. അതും കാല്‍നടയായി. പഞ്ചാബുകാരായ ബഹാദൂര്‍സിങും ജസവീര്‍ സിങ്ങും ബ്രിട്ടീഷുകാരനായ ഡേവിഡ് അഥോവും കൈകോര്‍ത്താണ് യാത്ര. രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ പൊതുസമൂഹവുമായി പങ്കുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനം, വിളനാശം, കുറഞ്ഞ വില, ഇടനിലക്കാരുടെ ചൂഷണം, കര്‍ഷകര്‍ ജീവനൊടുക്കുന്നതിനുള്ള കാരണങ്ങള്‍ എല്ലായിടത്തും ഒന്നുതന്നെ. ആത്മഹത്യയില്‍ അഭയം തേടിയ കര്‍ഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഫണ്ട് ശേഖരണവും ഇവര്‍ ലക്ഷ്യമിടുന്നു.
കന്യാകുമാരിയിലെ സുനാമി സ്മൃതിമണ്ഡപത്തില്‍നിന്ന് ജൂലായ് 15നാണ് മൂവര്‍ സംഘം നടന്നുതുടങ്ങിയത്. പഞ്ചാബിലെ അമൃതസറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ യാത്ര പൂര്‍ത്തിയാകുന്നത് അടുത്തവര്‍ഷം മേയ് പകുതിയാകും. ഒരു ദിവസം 30 കിലോമീറ്റര്‍ നടക്കും. യാത്രയ്ക്കിടെ കാണുന്നവരുമായെല്ലാം സംസാരിക്കും.

നാട്ടിലെ പ്രശ്നങ്ങള്‍ ചോദിച്ചറിയും. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം കയറിയിറങ്ങും. വൈകുന്നേരം എവിടെയെങ്കിലും കിടന്നുറങ്ങും. ആരെങ്കിലും അഭയം നല്കിയാല് അതും സ്വീകരിക്കും. കിട്ടുന്നതെന്തും കഴിക്കും. രാവിലെയാത്ര തുടരും.
ബഹാദൂര്‍ സിങ്ങും ജസ്വീര് സിങ്ങും പഞ്ചാബില്‍ എന്‍.ജി.ഒ.കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഡേവിഡ് ഇന്‍ഡൊനീഷ്യയില്‍ സ്ഥിരതാമസമാണ്. പഞ്ചാബിയായ ഒരു സുഹൃത്ത് വഴിയാണ് ഡേവിഡ് ജസ്വീര് സിങ്ങിനെ പരിചയപ്പെടുന്നത്. സമാനചിന്താഗതിക്കാരായ ഇവര്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ യാത്ര.
പുഞ്ചിരി സമ്പാദിക്കൂ, അവ സമ്മാനിക്കൂ എന്ന മുദ്രാവാക്യവുമായി ഡേവിഡ് വിവിധ രാജ്യങ്ങളില്‍ കാല്‍നടയാത്രകള്‍ നടത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള യാത്രയിലും ഡേവിഡ് പുഞ്ചിരിയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നു. നമ്മള് സമ്പാദിക്കുന്ന പുഞ്ചിരി മറ്റുള്ളവര്‍ക്ക് സമ്മാനിക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തും.
ഡേവിഡും സംഘവും കഴിഞ്ഞ ദിവസം വൈകുന്നേരം ഹരിപ്പാട്ടെത്തി. ഓലത്തൊപ്പി അണിയിച്ചാണ് സമഭാവന ഉള്‍പ്പെടെയുള്ള സാംസ്കാരിക സംഘനടകള്‍ ഇവരെ സ്വീകരിച്ചത്. ഒപ്പം നാടന്‍ പാട്ടും. മലയാളം പാട്ടിന്റെ പൊരുള്‍ അറിഞ്ഞില്ലെങ്കിലും ഡേവിഡ് താളം വേഗം പഠിച്ചെടുത്തു.
ജസ്വീറും ബഹാദൂറും മെല്ലേയാണെങ്കിലും നാടന്‍പാട്ടിന്റെ താളത്തിനൊപ്പമെത്തി. ഹരിപ്പാട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷന് സമീപമായിരുന്നു സ്വീകരണം. യാത്രക്കാരും നഗരത്തിലെ കച്ചവടക്കാരും ഒപ്പം കൂടി. സ്വീകരണത്തിന് നന്ദിപറഞ്ഞശേഷം മൂവര്‍സംഘം യാത്രതുടര്‍ന്നു.
കടപ്പാട് മാതൃഭൂമി

ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog