ഹിമാലയത്തിനു മുകളിലൂടെ ഒരു പരുന്തിനെപ്പോലെ പറക്കാൻ കൊതിയുണ്ടോ?

ഹിമാലയത്തിനു മുകളിലൂടെ ഒരു പരുന്തിനെ പോലെ പറക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? ഞാൻ ആഗ്രഹിച്ചിരുന്നു, പറക്കാൻ പറ്റിയില്ലെങ്കിലും അതുപോലുള്ള ഒരു acitivity ഉണ്ട് നേപ്പാളിലെ പൊഖാറയിൽ (നമ്മുടെ യോദ്ധായിലെ ഡോൾമ അമ്മായിയുടെ സ്ഥലം തന്നെ).

കാഠ്മണ്ഡുവില്‍ നിന്നും ഏകദേശം 200 KM ദൂരെയാണ് പൊഖാറ, ബസ് ആണ് പൊഖാറയിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. രാവിലെ 6 മണിക്ക് കാത്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് ടൂറിസ്റ്റ് ബസുകൾ പുറപ്പെടും ഏകദേശം 500 നേപ്പാളി രൂപിയാ ആണ് ബസ് ചാർജ്. നേപ്പാളിലെ റോഡുകൾ പൊതുവെ മോശം ആയത് കൊണ്ട് പൊക്രയിൽ എത്താൻ ഉച്ച കഴിയും.

നേപ്പാളിലെ ഏറ്റവും ജീവിതച്ചിലവ് കൂടിയ സിറ്റി ആണ് പൊഖാറ. താമസം, ഭക്ഷണം ഒക്കെ ഇവിടെ കാത്മണ്ഡുവിനേക്കാൾ കൂടുതൽ ആണ്. ഹിമാലയത്തിലെ അന്നപൂർണ റേഞ്ച് ട്രെക്കിങ്ങ് ആണ് ഇവിടേ വരുന്ന സഞ്ചാരികൾ. 2 ദിവസം മുതൽ മാസങ്ങൾ നീളുന്ന ട്രെക്കിങ്ങ് പാക്കേജുകൾ പൊഖാറയിൽ എത്തിയാൽ നമുക്ക് കിട്ടും. ഇതേ അന്നപൂർണക്ക് മുകളിലൂടെയാണ് നമുക് പറക്കാനും പറ്റുന്നത്.

ഇനി ആക്ടിവിറ്റിയെ പറ്റി :  ultralight ഫ്ലൈറ്റ് – സിമ്പിൾ ആയി പറഞ്ഞാൽ എൻജിനും പൈലറ്റ് ഉള്ള പാരാഗ്ലൈഡർ ആണ് ultralight ഫ്ലൈറ്റ്. അത് കൊണ്ട് തന്നെ കൂടുതൽ ഉയരത്തിൽ പറക്കാനും നിയന്ത്രിക്കാനും കഴിയും. ultraightil കയറുമ്പോൾ സ്ഫേറ്റിക്കു വേണ്ടി നമ്മളെ അതിന്റെ പൈലറ്റുമായി ലോക്ക് ചെയ്യും. വശങ്ങൾ തുറന്നിരിക്കുന്നത് കൊണ്ട് ഒരു പരിധി വരെ നമുക്ക് ഫ്രീ ആണെന്ന ഒരു ഫീൽ കിട്ടും.ചുരുക്കി പറഞ്ഞാൽ ഏകദേശം 150KM /h സ്പീഡ് ഉള്ള 2 സീറ്റർ open -aircraft ആണ് ultralight .

ഏഷ്യയിൽ ultralight ഫ്ലൈറ്റ് ഉള്ള ഏകസ്ഥലം ആണ് പൊഖാറ. 2 -3 ഏവിയേഷൻ ക്ലബ്ബുകൾ ഉണ്ട് നമുക്ക് സെലക്ട് ചെയ്യാൻ എല്ലാവരും ഒരേ സെർവീസുകൾ അന്ന് കൊടുക്കുന്നത്. ഞാൻ സെലക്ട് ചെയ്തത് Avia എന്നൊരു ക്ലബ് ആണ്. ഇവരെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത് പൊഖാറ എയർപോർട്ടിൽ തന്നെ ആണ്, ഐര്പോര്ട്ടിന്റെ ഒരു ചെറിയ ഭാഗം ഉൾട്രലൈറ്റുകൾ കൊടുത്തിരിക്കുകയാണ്. പൊഖാറയിലെ ഏതു ടൂറിസ്റ്റ് ഏജൻസിയിലും നമുക്ക് ultralight ബുക്ക് ചെയ്യാം.

സാധാരണ സെക്യൂരിറ്റി ചെക്ക് പൂർത്തിയാക്കി നമുക്ക് പൊഖാറ എയർപോർട്ടിൽ കടക്കാം, അവിടെ വെച്ച ഏവിയേഷൻ ക്ലബ്ബിന്റെ റെപ്രെസെന്ററ്റീവ് നമ്മളെ ultralight സെക്ഷനിലേക്ക് കൊണ്ട് പോകും. നമ്മുടെ കൂടെ വരുന്ന പൈലറ്റ് നമുക്ക് റൈഡിനെ പറ്റി വിശദമായി പറഞ്ഞു തരും. ഡ്രസ്സ് ചേഞ്ച് ചെയ്താൽ പിന്നെ നമുക്ക് pilotinte കൂടെ ultalightil കയറാം. ചെറിയ ഒരു റൺവേ മതി ultralight നു പറക്കാൻ, ടേക്ക് ഓഫ് സമയത് ഒരു ചെറിയ പേടി തോന്നാമെങ്കിലും പിന്നെ നമുക്ക് യാത്ര ആസ്വദിക്കാൻ കഴിയും. പതുകെ നമ്മൾ അന്നപൂർണ റേഞ്ചിന് മുകളിൽ എത്തും പിന്നെ തിരിച്ചു പൊഖാറ ഐര്പോര്ട്ടിലേക്ക്‌. കാലാവസ്ഥ നല്ലതാണെങ്കിൽ ഹിമാലയത്തിന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യൂആണ് നമുക്ക് കിട്ടുക അതും ഒരു തടസവും ഇല്ലാതെ.

ഒരൽപ്പം ചിലവ് കൂടിയ ഒരു ആക്ടിവിറ്റി ആണ് ഇത്. തിരഞ്ഞെടുക്കാൻ 4 ഓപ്ഷൻ ഉണ്ട്. 15 min – Rs 7000 – വെറുതെ അൾട്രാ ലൈറ്റ് എന്താണെന്നു അറിയേണ്ടവർക്ക്. നമ്മൾ ഒന്ന് ആസ്വദിക്കാൻ തുടങ്ങുമ്പോഴേക്കും തിരിച്ചിറങ്ങും – അന്നപൂർണ അടുത്തേക്കോന്നും പോകാനുള്ള സമയം ഉണ്ടാവില്ല. 30 min – Rs 12000 – പൊഖാറ സിറ്റിക്ക് മുകളിലൂടെ ആണ് യാത്ര – അന്നപൂർണക്ക് കുറച്ച അടുത്തേക്ക് പോകും പക്ഷെ മുകളിൽ എത്തില്ല.

60 min – Rs 20000 – അന്നപൂർണ റേഞ്ചിന് വളരെ അടുത്ത വരെ പോകും. ഞാൻ ഇതായിരുന്നു സെലക്ട് ചെയ്തിരുന്നത്. 90 min – Rs 25000 – അന്നപൂർണ റേഞ്ച് ക്രോസ് ചെയ്ത് ഹിമാലയത്തിന്റെ അപ്പുറത്തെ ഭാഗത്തു പോയി തിരിച്ചു വരും എന്നാണ് പൈലറ്റ് പറഞ്ഞിരുന്നത്.

ഈ പറഞ്ഞിരിക്കുന്നത് ഏകദേശശം റേറ്റ് ആണ്. ഓഫ് സീസണിൽ നല്ല ഡിസ്‌കൗണ്ടുകൾ കിട്ടും. പിന്നെ നമ്മുടെ എക്സ്പീരിയൻസ് ഒരു പരിധി വരെ നമ്മുടെ പൈലറ്റിനെ ആശ്രയിച്ചിരിക്കും. ഞാൻ കയറിയ അൾട്രാ ലൈറ്റിൽ പൈലറ്റ് ഒരു നേപ്പാളി ആയിരുന്നു. പക്ഷെ എന്റെ ഫ്രണ്ടിന് സായിപ്പായിരുന്നു പൈലറ്റ്. അയാൾ നല്ല ഉയരത്തിൽ ആയിരുന്നു പറന്നിരുന്നത്. നല്ല വ്യൂ കിട്ടുന്ന സ്ഥലത്തേക്ക് പൈലറ്റ് നല്ലതാണേൽ നമ്മളെ കൊണ്ടു പോകും. പ്രത്യേകിച്ച് മേഘങ്ങൾ വ്യൂ മറയ്ക്കുന്നുണ്ടേൽ. ഞങ്ങൾ സ്റ്റാർട്ട് ചെയ്തപ്പോൾ ആകാശം ക്ലിയർ ആയിരുന്നെങ്കിലും മുകളിൽ എത്തുമ്പോൾ ചെറുതായി മേഘങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഹിമാലയത്തിന്റെ കാഴ്ച …… മറക്കില്ലൊരില്ലക്കലും…

വിവരണം  – ജിബിന്‍ സി.ആര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply