നീലഗിരിക്കുന്നുകളിലേക്ക് ഒരു മഞ്ഞുകാലത്ത് യാത്ര പോയപ്പോള്…
By: Anil Raj
ഞാൻ ഒരു കണ്ണൂർക്കാരൻ ടെക്കി വർക്കിങ്ങ് ഇൻ ബാംഗ്ലൂർ. സാധാരണ നാട്ടിൽ പോവാൻ ഓരോ കാരണങ്ങൾ കണ്ടുപിടിക്കാറാണ് പതിവ്. പക്ഷെ ഇപ്രാവശ്യം രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്നു: ഒരുമാസമായി മറാത്താ റിസ്റ്റ് വേദന അതൊന്നു ഡോക്ടറെ കാണിക്കണം രണ്ടു: നമ്മുടെ ചങ്ക് ബ്രോ മിസ്റ്റർ സിപി ഗൾഫ്ന്നു വരുന്നു, അവനെ കാണണം. മിക്കപ്പോഴും നാട്ടിൽ പോവുമ്പോ പുതിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാറുണ്ട്. മൈസൂർ, മാക്കൂട്ട, ഗോണിക്കൊപ്പ, വയനാട്, കുടഗ്, വീരാജ്പേട്ട, മുത്തങ്ങ ഫോറസ്റ്റ്, ബന്ദിപ്പൂർ ഫോറസ്റ്റ് etc. ഈ സ്ഥലങ്ങൾ എല്ലാം കണ്ടിട്ടുള്ളത് വീട്ടിലേക്കുള്ള യാത്രകളിലാണ്. ഇങ്ങനെ പോവാനുള്ള പ്രധാന കാരണം യാത്രകഴിഞ്ഞു ക്ഷീണിച്ചു വീട്ടിൽ എത്തുമ്പോ കിട്ടുന്ന അമ്മയുടെ അടിപൊളി ഫുഡ് ആണ്.
അപ്പോ ഈ യാത്രയിൽ ഏതു സ്ഥലം എക്സ്പ്ലോർ ചെയ്യും? ഒരുപാട് ആലോചിക്കേണ്ടി വന്നില്ല, അതു ഊട്ടി തന്നെ ഒരുപാട് തവണ പ്ലാൻ ചെയ്ത് ക്യാൻസൽ ചെയ്ത സ്ഥലങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ ആണ് ഊട്ടി!
അങ്ങനെ 3 ദിവസത്തെ ലീവ് എടുത്ത് യാത്രക്ക് ഒരുങ്ങി. ഈവനിംഗ് റൂമിൽ ചെന്നു ബാഗ് പാക്ക് ചെയ്തു. പെട്രോളും എയറും ഫിൽ ചെയ്ത് ബുള്ളറ്റ് റെഡി ആക്കി. രാവിലെ 3മണിക്ക് അലാറം വെച്ച് സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ഊട്ടി സ്വപ്നം കണ്ടു കിടന്നു.
10th May 2017 സാധാരണ 10 പ്രാവിശ്യം അലാറം സ്നൂസ് ചെയുന്ന ഞാൻ ഇപ്രാവശ്യം ഒന്നാമത്തെ റിങ്ങിൽ തന്നെ എണീറ്റു. പല്ലു തേച്ചു കുളിച്ച് ഉറക്കത്തിനോട് പൂർണമായി വിട പറഞ്ഞു. ജാക്കറ്റും ഷൂസും എട്ടു റെഡി ആയി ഇറങ്ങി. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ റെയിൻ കവർ ഒക്കെ വെച്ചു ലഗ്ഗേജ് കെട്ടി വെക്കാൻ കുറച്ചു സമയം എടുത്തു. എല്ലാം കഴിഞ്ഞു 3.30am നു യാത്ര ആരംഭിച്ചു.
യാത്രയുടെ തുടക്കം തന്നെ ശോകമായിരുന്നു : മൈസൂർ റോഡിൽ മെട്രൊ പണി നടക്കുന്നു.. നല്ല കട്ട പൊടിയും ബ്ലോക്കും അതും രാവിലെ 4 മണിക്ക്. അതൊന്നു കഴിഞ്ഞു കിട്ടിയപ്പോൾ ആശ്വാസമായി പിന്നെ അങ്ങോട് നല്ല തണുപ്പും കിടലം ഫീലും. രാമനഗര എത്തിയപ്പോ ഒരു ചായ കുടിക്കാൻ ഒന്നു നിർത്തി. അടിപൊളി ഒരു സ്ട്രോങ് ചായ വിത്ത് നല്ല കുളിർ കാറ്റ്. ചായകുടി കഴിഞ്ഞ് യാത്ര തുടർന്നു. പിന്നീട് ചായകുടിക്കാൻ നിർത്തിയത് ചെന്നാപട്ടണത്ത് ആയിരുന്നു. ചായ ഇല്ലാതെ എന്തു റൈഡ്?
ഇടക്ക് എപ്പോളോ ബുള്ളെറ്റിന്റെ ഗ്ലാസ്സിൽ സൂര്യൻ ഉദിച്ചുയരുന്നത് കണ്ടു. സണ്റൈസും സണ്സെറ്റും വീക്ക്നെസ്സ് ആയതുകൊണ്ട് ബുള്ളറ്റ് നിർത്തി കുറച്ചു നേരം അതും നോക്കി നിന്നു. 7 മണിക്ക് മൈസൂർ എത്തി വീണ്ടും ഒരു ചായ. ബാംഗ്ലൂർ-മൈസൂർ ഹൈവേ തിരക്കുള്ള ഒരു റൂട്ട് ആണ്. എന്നാൽ മൈസൂർ കഴിഞ്ഞാൽ ഗുണ്ടൽപ്പെട്ട വരെ നല്ല പീസ്ഫുൾ റോഡ് ആണ്. റോഡിനുവശവും നല്ല പച്ചപ്പും ഹരിതാപും ഒക്കെ കാണാം. ഓരോ ഊട്ടി ബോർഡും ആർത്തിയോടെ നോക്കി ഞാൻ യാത്ര തുടർന്നു. ഒരുപാട് കേട്ടിട്ടുള്ള 36ഹെയർപിൻ ചുരം കാണാനുള്ള ആവേശം കൂടി കൂടി വന്നു. ഗുണ്ടൽപെട്ട് കഴിഞ്ഞാൽ അടിപൊളി റൂട്ട് ആണ്. വനത്തിനുള്ളലിലൂടെ ആണ് യാത്ര, ബന്ദിപൂർ കാടും മുതുമല കാടും.
കാട്ടിലൂടെ ഉള്ള യാത്രയിൽ മാനും ആനയും കാട്ടുപോത്തും സാധാരണ കാഴ്ച്ചകൾ ആണു. ഞാൻ ഈ മൂന്നിനെയും കണ്ടു. മാനെ കണ്ടപ്പോ മാത്രം വണ്ടി നിർത്തി കുറച്ചു ഫോട്ടോസ് മൊബൈലിൽ എടുത്തു. ഞാൻ വിറ്റു തുലച്ച എന്റെ canon7d യെ ഞാൻ ഒരുപാട് മിസ്സ് ചെയ്ത നിമിഷങ്ങൾക്ക് ഇവിടെ തുടക്കം.. അങ്ങനെ കാട് യാത്ര കഴിഞ്ഞപ്പോ മസിനഗുഡി എത്തി. കാടുകൾക്ക് ഇടയിലായി ചെറിയൊരു സുന്ദരമായ ഗ്രാമം, അതാണ് മസിനഗുഡി.
ഒരുപാട് സഞ്ചാരികളെ അവിടെ കണ്ടു, കൂടുതലും പുറത്തു നിന്നുള്ളവരാണ്. കാണാൻ പറ്റിയ ഒരുപാട് കൊച്ചു കൊച്ചു സ്ഥലങ്ങൾ അവിടെ ഉണ്ട് പക്ഷെ നമ്മുടെ ലക്ഷ്യം ഊട്ടി ആയതുകൊണ്ട് ഒരു കരിക്ക് കുടിച്ച് ഞാൻ യാത്ര തുടർന്നു. റോഡിന്റ് ഇരു വശവും കാട് ദൂരെ നീലഗിരി ഒരു പച്ചപരവതാനി വിരിച്ചതുപോലെ കാണാം. എവിടേയൊക്കെ നല്ല കാഴ്ചകൾ ഉണ്ടോ അവിടൊക്കെ വണ്ടി നിർത്തി കുറച്ചു നേരം നോക്കി നിക്കാനും ചിലതൊക്കെ മൊബൈൽ ക്യാമറല് പകർത്താനും ഞാൻ മറന്നില്ല.
അങ്ങനെ അവസാനം എത്രയോ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഊട്ടി ചുരം എന്ന എന്റെ സ്വപ്നം കയ്യെത്തും ദൂരെ കണ്ടു. റോഡിന്റ് സൈഡിൽ ബുള്ളറ്റ് പാർക്ക് ചെയ്ത് കുറച്ച് നേരം അതും നോക്കി നിന്നു. ഒന്നും ചെയ്യാതെ റോഡും നോക്കി നിക്കുന്നതു കൊണ്ടാണോ എന്നറിയില്ല ചില കാർ യാത്രക്കാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവർക്ക് അറില്ലല്ലോ എന്റെ സന്തോഷും ഫീലിംഗ്സും. അങ്ങനെ അയിശ്വര്യമായി ഊട്ടി ചുരം ഞാൻ കേറി തുടങ്ങി.
ഓരോ വളവിലും മരണത്തെപ്പറ്റിയും അമിത വേഗതയെപറ്റിയും ഉള്ള വാർണിങ് ബോർഡുകൾ, ആംബുലൻസ് നമ്പർ, എതിർ വശത്തു വരുന്നവരെ കാണാൻ convex morror etc ഉണ്ട്. കുത്തനെ ഉള്ള കയറ്റം, റോഡിന്റെ ഇരുഭാഗത്തും നല്ല അടിപൊളി കാടും ചെങ്കുത്തായ കൊക്കയും. സംഭവം കളർ ആണേലും സ്പീഡ് കണ്ട്രോൾ ചെയ്യാതെ പോകുന്നത് റിസ്ക് ആണ്. എന്റെ ഓർമ്മ ശരി ആണെങ്കിൽ 22മത്തെ ഹെയർപിന്നിൽ കുറച്ചു പേർ റോഡ് സൈഡിൽ നിന്നും എന്തോ പൊക്കി എടുക്കുന്നത് കണ്ടു. അടുത്തു പോയി നോക്കിയപ്പോൾ ഒരു ഇന്നോവ കാർ ആണ്. ഞാൻ ഇത്രയേറെ ആസ്വദിച്ചു റൈഡ് ചെയ്ത മറ്റൊരു ചുരം ഇല്ല. വയനാട്ടിലെ പാൽചുരം അടിപൊളി ആണ് പക്ഷെ അതുപോലും ഇതിന്റെ അടുത്ത് എത്തില്ലെന്നു തോന്നി.
കുറേ മുകളിൽ എത്തിയപ്പോൾ മനോഹരമായ കാഴ്ചകൾ വന്നു തുടങ്ങി, ചുരത്തിന്റ് ഇരു വശങ്ങളിലും കാടും മലകളും അതിനിടയിൽ ഒന്നോ രണ്ടോ കൊച്ചു കൊച്ചു വീടുകളും.. ഹോ ഒന്നും പറയണ്ട അടിപൊളി ആയിരുന്നു.. ചില ചിത്രങ്ങൾ ഞാൻ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. എനിക്ക് കിട്ടിയ ഫീൽ ഈ വാക്കുകൾക്കോ ചിത്രങ്ങൾക്കോ തരാൻ കഴിയില്ലന്നറിയാം എന്നാലും എന്റെ ഒരു സമാധാനത്തിനു..പറ്റിയാൽ നിങ്ങളും ഒന്നു പോണം. ഇതാണ് പെർഫെക്ട് ടൈം. നമ്മുടെ നാട്ടിലെ ചൂടോ വിയർപ്പൊ ഒന്നുമില്ലാത്ത ഊട്ടി, സമ്മർ എന്താണെന്ന് അറിയാത്ത ഗൂഡലുർ.
പറഞ്ഞു പറഞ്ഞു ഞാൻ എവിടെയോ പോവണല്ലോ.അങ്ങനെ ചുരം കേറി ഞാൻ ഊട്ടിയിൽ എത്തി. കുറച്ചു ദൂരം പോകുമ്പോ ഒരു ബോർഡ് കണ്ടു “Queen of hills welcomes you” ! പർവ്വ്തങ്ങളുടെ
രാജ്ഞി നിങ്ങളെ സ്വാഗതം ചെയ്യുന്നു, അതു പൊളിച്ചു. ബാംഗ്ലൂരിൽ റോഡിൽ പശുക്കളെ കാണുന്നപോലെ ഊട്ടിയിൽ നമുക്കു കുതിരകളെ കാണാം. അങ്ങനെ ഊട്ടികാഴ്ചകൾ കണ്ടു ഞാൻ പതുക്കെ ടൌൺലേക്ക് വിട്ടു.
യാത്രക്കിടയിൽ ഞാൻ ബ്രേക്ഫാസ്റ് കഴിച്ചില്ലെന്ന് ഓര്മ്മിപ്പിച്ച തട്ടുകടക്കാരന്ന് നന്ദി. സമയം 12മണി കഴിഞ്ഞിരുന്നു. നേരെ പോയി ഊട്ടി കോഫി ഹൗസിൽ നിന്നും അടിപൊളി ഒരു ചിക്കൻ ബിരിയാണി അകത്താക്കി വിത്ത് ഒരു ഊട്ടി കോഫി.നല്ല അടിപൊളി കോമ്പിനേഷൻ ആണ്. കുറച്ച നേരം കോഫി ഹൗസ് ചേട്ടന്മാരോട് കുശലം പറഞ്ഞു ഇരുന്നു. പോകുന്ന വഴിയിൽ സെന്റ് സ്റ്റീഫൻ ചർച്ചും, യൂണിയൻ ചർച്ച്, ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, പൈൻ ഫോറസ്റ്റ് ഉം കവർ ചെയ്തു. അങ്ങനെ സുന്ദരിയായ ഊട്ടി രാജ്ഞിയോട് വിടപറയാൻ സമയമായി അതിനു മുൻപ് ഊട്ടിയിലെ ഫേമസ് ആയ വർക്കി ബിസ്കറ്റും നല്ല ഒറിജിനൽ ഊട്ടി ചായപ്പൊടിയും വാങ്ങാൻ മറന്നില്ല.
ആകാശം മേഘങ്ങളാൽ മൂടി, ഒരു മഴക്കുള്ള കൊളുണ്ട്, ഗൂഗിൾ മാപ്പിൽ ഗുഡലുർ കണ്ടുപിടിച്ചു യാത്ര തുടങ്ങി. ഏകദേശം 50km ദൂരം, നല്ല അടിപൊളി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്, റോഡിനു ഇരുവശവും കാട്.ഒരു 10മിനിറ്റിൽ ചെറിയ ചാറ്റൽ മഴ തുടങ്ങി. ചാറ്റൽ മഴ കനത്തിൽ പെയ്തു തുടങ്ങിയപ്പോ ഞാൻ എവിടെയോ നിർത്തി കുറച്ച നേരം നിന്നു. മൊബൈൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബാഗിൽ വെച്ചിരുന്നത് കൊണ്ട് സ്ഥലം ഏതെന്ന് അറിയില്ല.
ഒരു ഗ്രാമം, അവിടെ ഇവിടെ ആയി കുറച്ചു വീടുകൾ റോഡിൽ വളരെ കുറച്ചു വാഹനങ്ങൾ അടുത്തു ഒരു കുടിലിൽ കൊച്ചു കുട്ടികൾ മഴ ആസ്വദിക്കുന്നു. അതിൽ ഒരു കാന്താരി എന്റടുത് വന്നു ബുള്ളറ്റ് തൊട്ടകൊണ്ടു എന്തോ പറഞ്ഞു ! മഴയുടെ ശബ്ദം കാരണം എനിക്ക് മനസിലായില്ല. കുറച്ചു നേരം ബുള്ളറ്റ് നോക്കി നിന്നു അവൾ കുടിലിലേക്ക് തിരിച്ചു പോയി. മഴയുടെ ശക്തി കുറഞ്ഞപ്പോ ഞാൻ യാത്ര തുടർന്നു. മഴ നനഞ്ഞു വണ്ടി ഓടിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഞാൻ മതിയാവോളം ആ അവസരം ആസ്വദിച്ചു. ഏകദേശം 2.30മണിക്കൂറിൽ ഞാൻ ഗുഡലുർ എത്തി. നല്ല കട്ട മഴ..
തല ഒഴിച്ചു എല്ലാം നനഞ്ഞ്കുതിർന്നുനിരുന്നു രണ്ടാമത് ഒന്നു ചിന്ദിക്കാതെ അടുത്തു കണ്ട ഒരു ഹോട്ടലിൽ ചെന്നു ഒരു റൂം എടുത്തു. അങ്ങനെ അമ്മയുടെ ഫുഡ് അടിക്കാനുള്ള മോഹം മഴ പൊളിച്ചടിക്കി. ഒന്നു കുളിച്ചു ഫ്രഷ് ആയി നനഞ്ഞ തുണികൾ ഒക്കെ ഉണക്കാൻ ഇട്ടിട്ടു ഒരു ആനയെ തിന്നാനുള്ള വിശപ്പുമായി ഞാൻ പുറത്തു ഇറങ്ങി. മഴ ആയതിനാൽ ടൗണിൽ ആളുകൾ കുറവായിരുന്നു, ആദ്യം കണ്ട ഒരു കൊച്ചു ഹോട്ടലിൽ തന്നെ ഞാൻ കയറി. അടിപൊളി ബീഫ് ഫ്രൈയും മീൻ കറിയും സാമ്പാറും കൂട്ടി വയറു പൊട്ടുന്നവരെ ചോറു കഴിച്ചു. തിരിച്ചു റൂമിൽ എത്തി അല്പനേരം ടിവി കണ്ടു അതു കഴിഞ്ഞു അലാറം വെച്ചു കിടക്കുമ്പോൾ സമയം 7.30pm.
11th May 2017 രാവിലെ 6മണിക്ക് എണീറ്റു, പല്ലു തേച്ചു ഫ്രഷ് ആയി 6.30 ആവുമ്പോഴേക്കും റെഡി ആയി ഹോട്ടൽ ചെക്കോട്ട് ചെയ്തു ഇറങ്ങി. വയനാട് ആണ് ലക്ഷ്യം, രാത്രി മഴ കാരണം റോഡ് മുഴുവൻ നനഞ്ഞിരുന്നു. എന്റെ പ്ലാൻ എല്ലാം തെറ്റിച്ച മഴയോട് ഉള്ളിൽ എവിടെയോ കലിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കണ്ട കാഴ്ച്ചകൾ കാരണം ഇന്നലെ പെയ്ത മഴയോട് ഞാൻ നന്ദി പറഞ്ഞു പോയി.
എത്രയും മനോഹരമായ ഒരു സ്ഥലം സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. കൂടെ ചേർത്തിട്ടുള്ള ചിത്രങ്ങൾ നോക്കിയാൽ അതിൽ മഞ്ഞു വിതറിയ മലകൾക്കിടയിൽ രണ്ടു വീടുകൾ ഉള്ള ഒരു ഫോട്ടോ ഉണ്ട്. ആ ദൃശ്യത്തെ അതിന്റ പൂര്ണരൂപത്തിൽ പകർത്താൻ എന്റെ മൊബൈല് ക്യാമറക്ക് കഴിഞ്ഞിട്ടില്ല. എന്റെ പഴയ dslr ക്യാമറയെ ഒരുപാട് മിസ്സ് ചെയ്ത മറ്റൊരു നിമിഷം കൂടി. അതു മാത്രമല്ല ആ റോഡിലെ ഓരോ വളവും എനിക്ക് വ്യത്യസ്തങ്ങളായ മനോഹരങ്ങളായ കാഴ്ച്ചകൾ സമ്മാനിച്ചു. ഓരോ വളവിലും ബൈക്കു നിർത്തി കാഴ്ചകളെ മനസ്സിൽ പകർത്തി ഞാൻ യാത്ര തുടർന്നു…
ഊട്ടി ട്രിപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഈ സ്ഥലത്തെ വർണ്ണിക്കാനും നിങ്ങൾക്ക് പരിചയപ്പെടുത്താനും വേണ്ടിയാണ് ഈ യാത്ര കുറിപ്പ് എഴുതിയത്. ഇതു എൻ്റെ രണ്ടാമത്തെ യാത്രാ വിവരണം ആണ്. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ റൂട്ടിൽ യാത്ര പോയിട്ടുള്ളവർ ഇവിടെ ഒരുപാട് കാണും എന്നറിയാം എന്നാലും പോകാത്തവർ ഉണ്ടെങ്കിൽ, ഒരാളെങ്കിലും ഈ കുറിപ്പ് വായിച്ചു ഇവിടെ എവിടേലും പോയാൽ, അതാണ് സന്തോഷം..
നന്ദി
അനിൽ