ബോറടി മാറ്റാൻ ഇറങ്ങിയ ഒരു ഡ്രൈവ് – ‘ചൊക്കന’യിലേക്ക്…

‘ചൊക്കന’ എന്ന കാട്ടു സുന്ദരിയെ പുറം ലോകം അറിഞ്ഞത് നമ്മുടെയെല്ലാം സ്വന്തം മുഖപുസ്തകം (Facebook) വഴിയാണ്….. ചൊക്കനക്കും  ചിമ്മിനിക്കും ഇടയിലുള്ള  പാലപ്പിള്ളി എന്ന ഗ്രാമത്തിലെ ഒരു പ്രവാസിയിലൂടെ ആണ് മുഖപുസ്തകത്തിലേക്കുള്ള ചൊക്കനയുടെ ആദ്യ വരവ്… പിന്നിടങ്ങോട്ട് ഒരു മെഗാഹിറ്റ് ചിത്രം പോലെ കുതിച്ച് കയറുകയായിരുന്നു , അത്രക്ക് മികച്ച സ്വീകരണം ആയിരുന്നു ചൊക്കനക്ക് കിട്ടിയത്.

അതിന്റെ പ്രധാന കാരണം വനഭംഗിയും, പുഴയും, റബർ എസ്റ്റേറ്റും, കുന്നിൻചരിവുകളും, ആത്മഹത്യാ മുനമ്പും, വന്യ ജീവികളെ കാണാനുള്ള സാധ്യകളും, ട്രാംവെയുടെ ശേഷിപ്പുകളും…. അതിലുപരിയായി, ചിമ്മിനി – അതിരപ്പിളളിക്ക് ഇടയിലുള്ള ഒരു മൂന്നാമൻ എന്നതും…. (ഈ പറഞ്ഞതിനേക്കാൾ കൂടുതൽ സാധ്യകളൊക്കെ ഉണ്ടവിടെ ).

വെറുതെ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ക്യാമറയും വണ്ടിയും എടുത്ത് എതെങ്കിലും പാടത്തിന്റ യൊ, മറ്റൊ ഫോട്ടൊ എടുത്ത് പോരാം എന്നായിരുന്നു മനസിൽ…. അപ്പോഴാണ് ഒരു തോന്നൽ ചൊക്കന വിട്ടാലൊ എന്ന്, തോന്നൽ അപ്പോൾത്തന്നെ പ്രവർത്തിയാവുകയും ചെയ്തു…. 1.30 ന് വീട്ടിൽ നിന്നിറങ്ങി , കോടാലി ജംഗ്ഷൻ കഴിഞ്ഞ് 1 കിലോമീറ്റർ കൂടി പോയി ഇടത്തോട്ട് തിരിഞ്ഞൊരു വഴിയുണ്ട് , സ്ഥിരം പോകാറുള്ള വെള്ളിക്കുളങ്ങര റൂട്ട് ഒന്നു മാറ്റി പിടിക്കുക ആയിരുന്നു പ്രധാന ലക്ഷ്യം..

വീതി കുറഞ്ഞ വഴിയും, ജനവാസം കുറഞ്ഞ പ്രദേശവും ആയതിനാൽ കുറച്ച് വേഗത്തിലായിരുന്നു യാത്ര , റബർകാടിന്റെ ഇടയിലൂടെ, ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും നുകർന്നു കൊണ്ടുള്ള ആ വഴി ചെന്നെത്തിയത്, ചൊക്കന പള്ളിയുടെ മുൻപിലാണ്, അവിടുന്ന് നേരേ നായാട്ട് കുണ്ടിലേക്കും.. കുറച്ച് നേരം വണ്ടി നിർത്തി ഫോട്ടൊസ് എടുത്ത്, അവിടുന്ന് ഹാരിസൺ മലയാളത്തിന്റെ എസ്റ്റേറ്റിലൂടെ …. “ഭാവിയിലെ മലയോര ഹൈവേയിലൂടെ….. വരും കാലത്തിലെ എറ്റവും മികച്ച കാട്ടുപാത ആവാൻ പോകുന്ന പീച്ചീ- ചിമ്മിനി – അതിരപ്പിള്ളി – മലക്കപ്പാറ-വാൽപ്പാറ-പൊള്ളാച്ചി “.. എന്ന സ്വപ്നപാതയുടെ ഒരു ഭാഗത്തിലൂടെ ആ ഒരു ഫീലിംഗ്സ് മനസിൽ കൊണ്ടുള്ള ഒരു ഡ്രൈവിംഗ്‌ …

ഇടയ്ക്ക് ബ്രീട്ടീഷ്കാർ പണ്ട് ഗതാഗതത്തിന് വേണ്ടി ഉണ്ടാക്കിയ ഇരുമ്പ് പാലവും, തൂക്കുപാലവും, കാണാൻ ഉണ്ടായിരുന്നു… ചൊക്കന പുഴക്ക് കുറുകെ ആയിരുന്നു ഈ പാലങ്ങൾ.. കൂടാതെ ഉൾക്കാട്ടിലുള്ള പഴയ ട്രാoവേയുടെ ശേഷിപ്പുകളും, മുക്കണാംകുത്ത് സൂയിസൈഡ് പോയിന്റും സഞ്ചാരികൾക്കായി ചൊക്കന കാത്ത് വെച്ചിരിക്കുന്നതാണ് പക്ഷെ ,വനം വകുപ്പിന്റെ പ്രത്യേക അനുവാദം ഉണ്ടായാൽ മാത്രമെ അവസാനം പറഞ്ഞ രണ്ടിടത്തേക്കും പോകാൻ സാധിക്കു…. കൂടാതെ ശാസ്താംപൂവം, കാരിക്കടവ് എന്ന ആദിവാസി ഊരുകളിലേക്കും പോകാവുന്നതാണ്…

ഒരു പെർമിഷനും ഇല്ലാത്തതിനാൽ ഈ പറഞ്ഞ എങ്ങടും ഞാൻ പോയില്ല ( പോയിട്ടും ഇല്ല ).റബർ എസ്റേററ്റുകൾ പിന്നിട്ട് പാലപ്പിള്ളി ജംഗ്ഷനിലേക്കാണ് ഞാൻ എത്തിയത് (ഇതിനിടയിൽ ഒന്നൊ രണ്ടൊ കൊച്ചു കട മാത്രമെ ഒള്ളു ). പാലപ്പിള്ളിയിൽ നിന്ന് ഇഞ്ചക്കുണ്ട് എന്ന സ്ഥലത്തേക്ക് വണ്ടി തിരിച്ചു പരുന്തുംപാറ വഴി, ഇഞ്ചക്കുണ്ട് ജംഗ്ഷനിലേക്ക് എത്തി, (ഇഞ്ചക്കുണ്ട് പള്ളിയുടെ സൈഡിലൂടെ പോകുന്ന വഴിയിലൂടെ പോയാൽ മുനിയാട്ട് കുന്ന് കാണാം ). അവിടെ നിന്ന് നേരേ വീട്ടിലേക്ക്,….. അപ്പോൾ സമയം 4.00 മണി…. അങ്ങനെ ഇന്നത്തെ ബോറടി മാറിക്കിട്ടി…. ഇനി ഒരാഴ്ച്ചകഴിയണം അടുത്ത ബോറടി മാറ്റാനുള്ള സ്ഥലം കണ്ടെത്താൻ.

വിവരണം – ഷെറിന്‍ ഷിഫി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply